സ്കോട്ലന്ഡുകാരന് അടിച്ചത് 2095 കോടി, എല്ലാ പണവും ഒറ്റയടിക്ക് ചെലവാക്കി, അമ്പരന്ന് സുഹൃത്തുക്കള്‍
ഭാഗ്യം തൊട്ടരകിലെത്തിയ വയോധികന് ലോട്ടറി അടിച്ചത് 2095 കോടി. എന്നാല്‍ ഇയാളുടെ ചെലവുകളുടെ ലിസ്റ്റ് കേട്ടാല്‍ ആരും അമ്പരന്ന് പോകും. അത്രയ്ക്ക് വലിയ തുകയാണ് ഇയാള്‍ ചെലവാക്കിയിരുന്നത്

ലണ്ടന്‍: നമ്മള് എല്ലാം ജീവിതത്തില്‍ ഭാഗ്യം എപ്പോഴെങ്കിലും തേടി വരുന്നതും കാത്തിരിപ്പുള്ളവരായിരിക്കും. എന്നാല്‍ അത് അത്ര പെട്ടെന്ന് വരികയുമില്ല. എപ്പോഴെങ്കിലും ലോട്ടറി അടിക്കുന്നത് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ മെഗാ ബംപര്‍ ലോട്ടറി അടിച്ച ഒരു വയോധികന്, ആ തുക മുഴുവന്‍ ചെലവാക്കിയിരിക്കുകയാണ്. അമ്പരപ്പിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അതും കുറഞ്ഞ സമയം കൊണ്ടാണ് ഇതെല്ലാം അയാള്‍ സാധ്യമാക്കിയത്. അതേസമയം സുഹൃത്തുക്കളും മുന്‍ ഭാര്യക്കും അടക്കം ഇയാള്‍ ഇത്രയും പണം ചെലവിട്ടതില്‍ അത്ഭുതം കൊണ്ട് നില്‍ക്കുകയാണ്. ഇത്രയും കോടികള്‍ ഇയാള്‍ എങ്ങനെ ചെലവിട്ടു എന്നാണ് ലോട്ടറി അധികൃതരുടെ ചോദ്യം. വിശദായ വിവരങ്ങളിലേക്ക്....

സ്കോട്ലന്‍ഡിലെ ഭാഗ്യവാന്
image credit: pa images
ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര വലിയ തുകയാണ് സ്കോട്ലന്‍ഡിലെ നോര്‍ത്ത് അയര്‍ഷയറിലെ കോളിന് വിയറിന് ലഭിച്ചത്. യൂറോമില്യണ്‍സ് ജാക്പോട്ടിലായിരുന്നു ഇയാള്‍ക്ക് ബംപറടിച്ചത്. ഇതില്‍ നല്ലൊരു ഭാഗവും ഇയാള്‍ ധൂര്‍ത്തടിച്ച് തീര്‍ക്കുകയായിരുന്നു. ഒടുവില്‍ 2019ല്‍ ആ വലിയ ട്വിസ്റ്റും സംഭവിച്ചു. ഇയാളുടെ മരണവും സംഭവിച്ചിരിക്കുകയാണ്. പണമെല്ലാം തീരുന്നതിന് അടുത്തെത്തിയപ്പോഴായിരുന്നു ഇയാളുടെ മരണം. ഇതിന്റെ രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് കോടികളാണ്. അതാണ് ഇങ്ങനെ ചെലവാക്കിയത്.

തുക കേട്ടാല്‍ ഞെട്ടിപ്പോകും
2011ലാണ് കോളിന് ബംപറടിക്കുന്നത്. കിട്ടിയ തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 2095 കോടി രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നില്ലേ. 257.6 മില്യണ്‍ യുഎസ് ഡോളര്‍ വരുമിത്. യൂറോ മില്യണ്‍സ് ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി തുകയാണിത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കോളിന് 2019ല്‍ മരിച്ചത്. 71ാം വയസ്സില്‍ ലോകത്തോട് വിടപറയുമ്പോഴേക്കും, അത്യാഢംബരം കൊണ്ട് കോളിന് ലോകത്തെ ഞെട്ടിച്ചിരുന്നു.അത്രയേറെ വലിയ തുകയാണ് ഇയാള്‍ ഈ കുറഞ്ഞ കാലയളവ് കൊണ്ട് ചെലവാക്കിയത്.

വിവാഹ മോചനത്തിനും പണം
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
വിവാഹ മോചനവും കോളിന് ഇതിനിടെ നടന്നു. ഇതേ തുടര്‍ന്ന് സമ്പാദ്യം 81 മില്യണായി കുറഞ്ഞിരുന്നു. ഭാര്യക്ക് ജീവനാംശം കൊടുക്കാനായിട്ടാണ് ഇത്രയും വലിയ തുക ചെലവായത്. പിന്നീടുള്ള എട്ട് വര്‍ഷം കൊണ്ട് കോളിന് ചെലവിട്ടത് 407 കോടി രൂപയാണ്. ആരായാലും ഞെട്ടിപ്പോകും ഈ തുക കേട്ടാല്‍. ആഴ്ച്ചയിലും മാസത്തിലും ഇയാള്‍ ചെലവാക്കിയിരുന്ന തുക ആരെയും അമ്പരപ്പിക്കുന്നതാണ്. അതേസമയം കോളിന്റെ മരണശേഷം ബാക്കി തുക തന്റെ രണ്ട് മക്കള്‍ക്കുമായി അദ്ദേഹം നല്‍കുകയും ചെയ്തു.

പണം എങ്ങനെ ചെലവാക്കി
ഇയാള്‍ പണം എങ്ങനെ ചെലവാക്കിയെന്നാണ് പലരും ചോദിക്കുന്നത്. അതായത് ആഴ്ച്ചയില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം ഡോളറാണ് ഇയാള്‍ ചെലവിട്ടിരുന്നത്. കുതിരയോട്ടം, ആഢംബര കാറുകള്‍ എന്നിവയിലെല്ലാം കോളിന് ഈ പണം ചെലവഴിക്കുകയായിരുന്നു. അതേസമയം തന്റെ മരണം മുന്‍കൂട്ടി കണ്ട രീതിയിലായിരുന്നു കോളിന്റെ ചെലവഴിക്കല്‍. മുന്‍ ക്യാമറാമാനായ കോളിന് ഒരു ഒരു നഴ്സിനെയായിരുന്നു വിവാഹം ചെയ്തിരുന്നു. ഗ്ലാസ്ഗോയിലെ പാട്രിക് തിസ്റ്റില്‍ ഫുട്ബോള്‍ കബ്ബിന്റെ 55 ശതാനം ഓഹരിയാണ് ഇയാള്‍ വാങ്ങിയത്.

ആഢംബര വാഹനങ്ങളില്‍ പ്രിയം
വിന്റേജ് ബെന്റ്ലി ആര്ണേജ്, ജാഗ്വാര്‍, മെഴ്സിഡസ് ബെന്‍സ്, തുടങ്ങിയ വിലയേറിയ വാഹനങ്ങളും കോളിന് വാങ്ങിക്കൂട്ടിയിരുന്നു. ആറ് മില്യണിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പുതുക്കി പണിയല്‍ ആരംഭിച്ചത്. ജീവിതത്തില്‍ ഉടനീളം കുതിരപന്തയത്തിനായും അദ്ദേഹം പണമിറക്കി. 2018ലാണ് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടത്. ഭാര്യ ക്രിസ് വിയറുമായി അദ്ദേഹത്തിന് പിരിയേണ്ടി വന്നു. 5.75 മില്യണ്‍ മുടക്കിയാണ് ഒരു കൊട്ടാരം ഇയാള്‍ വാങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇയാള്‍ പലയിടത്തായി നിക്ഷേപം നടത്തിയിരുന്നു. അത് ചിലപ്പോള്‍ ഗുണകരമാകാം

ആരാധകരുടെ ക്ലബ്
ആരാധകരാല്‍ സമ്പന്നമായ സ്കോട്ടിഷ് ക്ലബിനെ വാങ്ങിയതും കോളിന്റെ നേട്ടമായിരുന്നു. തന്റെ മരണശേഷം ഉടമസ്ഥാവകാശം ഒരു ഫാന്‍ ഗ്രൂപ്പിന് അദ്ദേഹം കൈമാറി. 2015ല്‍ ടീമിന്റെ കടബാധ്യതകളാണ് തനിക്ക് ലഭിച്ച പണം കൊണ്ട് കോളിന് ചെയ്തത്. ടീമിന്റെ യൂത്ത് അക്കാദമിയെയും ഇയാള്‍ ഫണ്ട് ചെയ്തിരുന്നു. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കായും അദ്ദേഹം പണം മുടക്കി. സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റര്‍ജിയോണ്‍ അദ്ദേഹം അഭിനന്ദിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം തന്റെ കൊട്ടാരത്തിലായിരുന്നു മരണം വരെ കോളിന് താമസിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications