മുസ്ലീമായത്തിന്റെ പേരില്‍ 7 വയസ്സുള്ള പാകിസ്താനി വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ ബസ്സില്‍ മര്‍ദനം
വാഷിങ്ടണ്‍: യുഎസിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പാകിസ്താനി ബാലന് സ്‌കൂള്‍ ബസ്സില്‍ വച്ച് മര്‍ദനം. ഏഴ് വയസ്സുള്ള കുട്ടിയെ സഹപാഠികളായി കുട്ടികള്‍ മുസ്ലീമായത്തിന്റെ പേരിലാണ് മര്‍ദിച്ചത് എന്ന് പറയുന്നു. മുസ്ലീങ്ങളോട് കാണിക്കുന്ന വിരോധം യുഎസില്‍ നിന്നും പാകിസ്താനിലേക്ക് തിരിച്ച് പോകാന്‍ പ്രേരിപ്പിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
നോര്‍ത്ത് കരോളിനയിലെ വെതര്‍സ്റ്റോണ്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ ഉസ്മാനാണ് സഹപാഠികളുടെ പീഡനത്തിന് ഇരയായത്. വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ സ്‌കൂള്‍ ബസ്സില്‍ വച്ചായിരുന്നു മര്‍ദനം. മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായി മുദ്രകുത്തിയാണ് തന്നെ മര്‍ദിച്ചത് എന്ന് പറയുന്നു.

പാകിസ്താനി കുടുംബത്തോടും മുസ്ലീം വിഭാഗത്തോടും യുഎസ് കാണിക്കുന്ന വിവേചനം അമേരിക്ക വിട്ടു പോകാനുള്ള തീരുമാനത്തിലെത്തിയെന്ന് കുട്ടിയുടെ പിതാവ് ഉസ്മാനി മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയും മൂന്ന് കുട്ടികളുമുള്ള കുടുംബമാണ് ഇവരുടേത്.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു. ബസ്സിലുണ്ടായിരുന്ന ഏഴ് കുട്ടികളെ മര്‍ദനമേറ്റ കുട്ടിയ്ക്ക് സമീപത്ത് ഇരുത്തി ചോദ്യം ചെയ്തുവെങ്കിലും ഇത്തരത്തിലുള്ള സംഭവം നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്‌കൂള്‍ ബസ്സ് ഡ്രൈവറും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തില്‍ ഒരു കുട്ടിയെ കൂടി ചോദ്യം ചെയ്യാന്‍ ബാക്കിയുണ്ടെന്നും എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഉസ്മാനിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സിലിക്കണ്‍ വാലിയിലെ ഡാറ്റ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ചീഫ് ടെക്‌നോളജി ഓഫീസറാണ് ഉസ്മാനി.
കഴിഞ്ഞ മാസത്തില്‍ പാകിസ്താനികളായ കാരണത്തില്‍ ഉസ്മാനിയുടെ കുടുംബത്തെ അയല്‍വാസി ഉപദ്രവിച്ചു എന്ന് പറയുന്നു. തീവ്രവാദികളാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. കാലം മാറിയെങ്കിലും അമേരിക്കയുടെ ചിന്താഗതികളില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നാണ് ഉസ്മാനി പറയുന്നത്.












Click it and Unblock the Notifications