കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ സുന്ദരിയ്ക്ക് ഐസിസിന്റെ ഭീഷണി; കൂടെ ചേരണമെന്ന്...അല്ലെങ്കില്‍

Google Oneindia Malayalam News

ബാഗ്ദാദ്: 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാഖില്‍ ഒരു സൗന്ദര്യ മത്സരം നടന്നത്. അങ്ങനെ തിരഞ്ഞെടുത്തതാണ് ഷൈമ ഖാസിം എന്ന മിസ് ഇറാഖിനെ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് അന്ന് സൗന്ദര്യ മത്സരം നടത്തിയത്.

ഇപ്പോഴിതാ ആ സുന്ദരിയ്ക്ക് ഐസിസിന്റെ ഭീഷണി. തങ്ങള്‍ക്കൊപ്പം ചേരണം എന്നതാണ് അവരുടെ ആവശ്യം. അല്ലെങ്കില്‍ കടുത്ത ശിക്ഷ അനുഭവിയ്‌ക്കേണ്ടിവരുമെന്നാണ് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം വന്നത്. എന്താണ് ആ ഭീഷണി

ഷൈമ ഖാസിം

ഷൈമ ഖാസിം

20 കാരിയായ ഷൈമ ഖാസിം കിര്‍കുക്ക് സ്വദേശി്‌നിയാണ്. ഇവരെയാണ് മിസ് ഇറാഖ് ആയി തിരഞ്ഞെടുത്തത്.

ഐസിസ് ഭയം

ഐസിസ് ഭയം

ഇറാഖിന്റെ പല ഭാഗങ്ങളിലും ഐസിസിനാണ് ഇപ്പോള്‍ സ്വാധീനം. അതുകൊണ്ട് തന്നെ ബാഗ്ദാദില്‍ നടന്ന സൗന്ദര്യ മത്സരത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഭീഷണി

ഭീഷണി

തങ്ങളുടെ സംഘത്തില്‍ ചേരണം എന്നാണ് ഐസിസ് ഇപ്പോള്‍ ഷൈമയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അല്ലെങ്കില്‍ ശിക്ഷ അനുഭവിയ്‌ക്കേണ്ടി വരുമത്രെ. തട്ടിക്കൊണ്ടുപോകും എന്നാണ് ഭീഷണി

എന്തിനാണ് ഷൈമയെ

എന്തിനാണ് ഷൈമയെ

ഐസിസിന് വേണ്ടി യുദ്ധം ചെയ്യാനോ ആയുധം കൈയ്യിലെടുക്കാനോ ആയിരിയ്ക്കില്ല ഷൈമയം ഐസിസിന് വേണ്ടി വരിക. ജിഹാദി വധു ആക്കാനായിരിയ്ക്കും.

ഭയക്കില്ല ഞാന്‍

ഭയക്കില്ല ഞാന്‍

തനിയ്‌ക്കൊന്നിനേയും ഭയമില്ലെന്നാണ് ഷൈമ പ്രതികരിച്ചത്. സമൂഹത്തില്‍ അന്തസ്സോടെ ജീവിയ്ക്കാന്‍ ഇറാഖി സ്ത്രീകള്‍ക്ക് അവകാശമുണ്ട്.

English summary
Shayma Qasim: First Miss Iraq since 1972 threatened by Isis in phone call warning her to ‘join group or be kidnapped’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X