അടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ല
ദുബായ്: അടുത്ത മൂന്നു വര്‍ഷത്തേക്ക് ദുബായ് ഭരണകൂടത്തിന്റെ ഒരു സേവനത്തിനും ഫീസ് വര്‍ധനവുണ്ടാകില്ലെന്ന് പ്രഖ്യാപനം. ദുബൈ കിരീടാവകാശിയും ദുബയ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവന ഫീസ് വര്‍ധനയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതായി അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ദുബയ് നിവാസികളുടെ സാമൂഹ്യസ്ഥിരതയെയും സുരക്ഷയെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഇത് സമൂഹത്തില്‍ വലിയ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് കൂടി സഹായകമാവുന്ന ഈ നടപടി ജനജീവിതം പ്രയാസ രഹിതമാക്കുമെന്നും അദ്ദേഹം വിലയിരുത്തി.

രാജ്യത്തിന്റെ വ്യാവസായിക, വാണിജ്യ മേഖലകളില്‍ പുത്തനുണര്‍വ് സമ്മാനിക്കുകയും കൂടുതല്‍ വിദേശ നിക്ഷേപം നേടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്താതിരിക്കാനുള്ള തീരുമാനം. ഫെബ്രുവരി 28ന് ശെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരുന്നു.
രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ തീരുമാനങ്ങള്‍ വരുംദിനങ്ങളില്‍ ഉണ്ടാവുമെന്നും ദുബയ് ഭരണാധികാരിയുടെ മകനായ കിരീടാവകാശി ശെയ്ഖ് ഹംദാന്‍ അറിയിച്ചു. രാജ്യത്തിന്റെ മല്‍സരക്ഷമത കാത്തുസൂക്ഷിക്കാനാണ് ഭരണകൂടം എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് നേട്ടം ലഭിക്കുന്ന രീതിയിലുള്ള വിവിധ പദ്ധതികള്‍ വരുംദിനങ്ങളില്‍ കൈക്കൊള്ളുമെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം അറിയിച്ചു. ദുബൈയുടെ പിന്നാലെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളും ഫീസ് വര്‍ധനവിന് മൊറട്ടോറിയം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications