Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് പുതിയ പ്രധാനമന്ത്രി; 'കുരുക്കഴിക്കാന്‍' വിദഗ്ധന്‍, ആരാണ് ശൈഖ് മുഹമ്മദ്...

പ്രതിസന്ധി നേരിട്ട വേളയിലെല്ലാം ഖത്തറിന് തുണയായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ശൈഖ് മുഹമ്മദ്. അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയാക്കിയതിലൂടെ അമീറിനുള്ളത് വന്‍ ലക്ഷ്യങ്ങള്‍

q

ദോഹ: ഖത്തറിന് പുതിയ പ്രധാനമന്ത്രി. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. ഇദ്ദേഹം ഉപപ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലെ ഖത്തറിന്റെ മുഖമാണ് ശൈഖ് മുഹമ്മദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുന്നതിലൂടെ ഖത്തര്‍ അമീറിന് വിശാലമായ ലക്ഷ്യങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 മുതല്‍ വിദേശകാര്യ മന്ത്രിയായി തുടരുന്ന അദ്ദേഹം ഈ പദവി ഒഴിഞ്ഞിട്ടില്ല. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് മുഹമ്മദ്. ഈ പദവി അദ്ദേഹം ഒഴിഞ്ഞു. 45000 കോടി ഡോളറിന്റെ ആസ്തിയുള്ള സംവിധാനമാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. വിദേശത്തെ ഖത്തറിന്റെ നിക്ഷേപങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. ഇനി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബാന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ത്താനിയാകും ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.

ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനിയായിരുന്നു ഖത്തറിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. ഖാലിദ് രാജിവച്ചു. തൊട്ടുപിന്നാലെയാണ് ശൈഖ് മുഹമ്മദിനെ അമീര്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇന്ന് അദ്ദേഹം സത്യവാചകം ചൊല്ലി. എന്താണ് പൊടുന്നനെയുള്ള ശൈഖ് ഖാലിദിന്റെ രാജിക്ക് കാരണം എന്ന് വ്യക്തമല്ല. അതേസമയം, ഊര്‍ജം, ധനകാര്യം, വാണിജ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരെ മാറ്റിയിട്ടില്ല.

ശൈഖ് മുഹമ്മദ് രാജ്യത്തെ സുപ്രധാന പദവിയിലേക്ക് ഉയര്‍ന്നത് ഘട്ടങ്ങളായിട്ടാണ്. വിദേശരാജ്യങ്ങളിലും അന്താരാഷ്ട്ര വേദികളിലും ഖത്തറിനെ പ്രതിനിധീകരിക്കുന്ന വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്. യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ശൈഖ് മുഹമ്മദിനെ നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

q

റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി കുറച്ചിരുന്നു. ഈ ഘട്ടത്തില്‍ വാതകത്തിന് വേണ്ടി യൂറോപ്പ് ആശ്രയിച്ചത് ഖത്തറിനെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശൈഖ് മുഹമ്മദാണ്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ചര്‍ച്ചയ്ക്ക് മുന്നില്‍ നിന്നതും ശൈഖ് മുഹമ്മദ് ആയിരുന്നു.

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഘട്ടത്തില്‍ അഫ്ഗാനിലെ വിദേശികള്‍ വലിയ ആശങ്കയിലായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാനിലെ ഒഴിപ്പിക്കല്‍ സുഗമമാക്കിയത് ഖത്തറിന്റെ ഇടപെടലാണ്. അതുകൊണ്ടാണ് ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. അഫ്ഗാന്‍ ദൗത്യത്തിന് പിന്നിലും ശൈഖ് മുഹമ്മദിന്റെ ഇടപെടലായിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശൈഖ് മുഹമ്മദാണ്. ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടത്തുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്തതും ശൈഖ് മുഹമ്മദായിരുന്നു. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുന്നതോടെ പിതാവിന്റെ മാതൃകയില്‍ പ്രധാനമന്ത്രിയെ കൂടുതല്‍ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുകയാണ് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് അല്‍ത്താനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+