ശിഹാബ് ചോറ്റൂർ മക്കയില്‍; താണ്ടിയത് 8640 കിലോമീറ്റർ, ഹജ്ജ് നിർവ്വഹിക്കുക ഉമ്മയോടൊപ്പം
റിയാദ്: ഹജ്ജ് നിർവഹിക്കാന്‍ മലപ്പുറത്ത് നിന്നും കാല്‍നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ മക്കയിലെത്തി. 8640 കിലോമീറ്റിർ ദൂരം ഏകദേശം 370 ദിവസത്തിനുള്ളില്‍ കാല്‍നടയായി പിന്നിട്ടാണ് ശിഹാബ് മക്കയിലെത്തിയിരിക്കുന്നത്. പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യയിലെത്തിയ ശിഹാബിന് മികച്ച സ്വീകരണം അതിർത്തി മുതല്‍ ലഭിച്ചു. കഴിഞ്ഞ മാസം മദീനയിലെത്തിയ കാര്യം ശിഹാബ് തന്നെ അറിയിക്കുകയും മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
മദീനയില്‍ 21 ദിവസത്തോളം ചിലവഴിച്ചാണ് മക്കയിലേക്ക് യാത്ര പുറപ്പെട്ടത്. യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് ശിഹാബിന് സുരക്ഷയൊരുക്കി. മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ശിഹാബിനെ സന്ദർശിക്കാന്‍ ദിവസവും എത്തിയിരുന്നത്. യാത്രാവിവരങ്ങൾ ശിഹാബ് തന്റെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.

മദീനയ്ക്കും മക്കയ്ക്കുമിടയിലുള്ള 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്. മക്കയിലെത്തിയ ശിഹാബ് ഉംറ നിർവ്വഹിച്ചു. കേരളത്തിൽ നിന്നും വിമാനമാർഗ്ഗം മക്കയിലെത്തുന്ന ഉമ്മയോടൊപ്പമായിരിക്കും ശിഹാബ് ഹജ്ജ് കർമ്മം നിർവഹിക്കുക. മറ്റ് തീർത്ഥാടക സംഘത്തോടൊപ്പം സൈനബ അടുത്ത ദിവസം തന്നെ മക്കയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. 7 സംസ്ഥാനങ്ങളിലൂടെ 3300 കിലോമീറ്റർ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യാ-പാക് അതിർത്തിയിലെത്തി.
പാകിസ്ഥാന്‍ ട്രാൻസിറ്റ് വീസ അനുവദിക്കാൻ വൈകിയതിനാൽ 4 മാസത്തോളം ശിഹാബിന് വാഗാ അതിർത്തിയില്‍ കഴിയേണ്ടി വന്നിരുന്നു. ഒടുവില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കിയ ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് അതിർത്തി കടന്ന് യാത്ര തുടർന്നത്. യാത്രക്കിടയില്‍ വ്യത്യസ്തമായ നിരവധി അനുഭവങ്ങള്‍ നേരിട്ടതായി ശുഹൈബ് തന്നെ വ്യക്തമാക്കയിട്ടുണ്ട്.
കുവൈത്ത് അതിർത്തിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഏതാനും പൊലീസുകാർ വന്ന് ശുഹൈബിനോട് യാത്രാ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് മഫ്തിയിലായിരുന്നതിനാല്‍ ആളെ തിരിച്ചറിയാതെ ശിഹാബ് യാത്രാരേഖകൾ നൽകാൻ തയ്യാറായില്ല. ഇതോടെ പൊലീസുകാർ പട്ടാളത്തെ വിളിച്ചുവരുത്തി. സൈനികർ തോക്കിന്‍ മുനയില്‍ നിർത്തി ശിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളും പരിശോധിക്കുകയും യാത്രയുടെ ഉദ്ദേശം ബോധ്യപ്പെടുകയും ചെയ്തതോടെ പട്ടാളം ശിഹാബിനെ വിട്ടയക്കുകയും ആവശ്യമായ എന്ത് സഹായത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications