ദുബായ് ക്രീക്കില്‍ വാണിജ്യക്കപ്പല്‍ തകര്‍ന്നു: കടലില്‍ നിന്ന് 16.3 ടണ്‍ ചരക്ക് വീണ്ടെടുത്തു
ദുബൈ: കൂട്ടിയിടിയെ തുടര്‍ന്ന് ദുബൈ ക്രീക്കില്‍ ചരക്കു കപ്പല്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് കടലില്‍ പരന്ന ഇലക്ട്രോണിക് സാധനങ്ങളും മറ്റ് മാലിന്യങ്ങളും റെക്കോര്‍ഡ് വേഗതയില്‍ കടലില്‍ നിന്ന് നീക്കി ദുബൈ അധികൃതര്‍. കടലില്‍ ഒഴുകിയ 16.3 ടണ്‍ വരുന്ന ചരക്കുകളാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് അതിവേഗത്തില്‍ വീണ്ടെടുത്തത്. ദുബൈ നഗരസഭ പരിസ്ഥിതി, പൊതുജനാരോഗ്യ അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. താലിബ് ജുല്‍ഫാര്‍ അറിയിച്ചതാണിത്.

തീരത്തെ തിരമാലകളെ പ്രതിരോധിക്കുന്നതിന് നിര്‍മിച്ച അതിരിലിടിച്ചാണ് കപ്പല്‍ മുങ്ങുകയും അതിലെ ചരക്കുകള്‍ കടലില്‍ പതിച്ചത്. സാധനങ്ങളുമായി കപ്പല്‍ തുറമുഖത്തു നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ശക്തമായ തിരമാലയുണ്ടായിരുന്ന ക്രീക്കില്‍ നിന്ന് ചരക്കുകള്‍ ദൂരസ്ഥലങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ തീവ്രയത്നമാണ് നഗരസഭാ ജീവനക്കാര്‍ നടത്തിയത്. മണിക്കൂറുകള്‍ക്കകം മാലിന്യ വസ്തുക്കള്‍ ഉള്‍പ്പെടെ കപ്പിലില്‍ നിന്നു വീണ് മുഴുവന്‍ സാധനങ്ങളും വീണ്ടെടുത്തു. ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങളാണ് കപ്പലില്‍ പ്രധാനമായും ചരക്കുകളായി ഉണ്ടായിരുന്നത്.
ഇവ കടലില്‍ മുങ്ങാന്‍ സാധ്യത കൂടുതലായിരുന്നുവെന്ന് മാത്രമല്ല, വീണ്ടെടുത്തില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നവയായിരുന്നു ചരക്കുകള്‍. ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന പല പദാര്‍ഥങ്ങളും മാരകങ്ങളാണ്. ഈ അപകടം മുന്നില്‍ക്കണ്ടാണ് ദുബൈ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
വീണ്ടെടുത്ത സാധനങ്ങളില്‍ പലതും വെള്ളം കയറിയതുകാരണം ഉപയോഗ ശൂന്യമായിപ്പോയിരുന്നു. ചരക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ ചുറ്റും വേലികെട്ടിയ ശേഷമാണ് സാധനങ്ങള്‍ വീണ്ടെടുത്തത്. ഇതിനു വൈദഗ്ധ്യം നേടിയ സംഘത്തെയായിരുന്നു ഇവിടെ നിയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications