കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ പിടിച്ച കിടുവയല്ല, മുതലയെ പിടിച്ച പാന്പ്

  • By Meera Balan
Google Oneindia Malayalam News

സിഡ്‌നി: പെരുന്പാന്പ് ആടിനെയും പൂച്ചയെയും നായയെയുമൊക്കെ അകത്താക്കുന്ന സംഭവങ്ങള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു മുതലയെ പെരുന്പാന്പ് അകത്താക്കിയാലോ. അതേ സംഭവിയ്ക്കും. ക്വീന്‍സ്‌ഐലന്റ്‌സിലെ മൂണ്‍ഡാര തടാകത്തിലാണ് പെരുന്പാന്പും-മുതലയും തമ്മില്‍ ഉഗ്രന്‍ പോര് നടന്നത്.

ഒടുവില്‍ മുതലയെ പാന്പ് അകത്താക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ രണ്ട് ദമ്പതിമാരെ ഉദ്ധരിച്ച് എഎഫ്പിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ട്രാവിസ് കോര്‍ലിസ്, ഭാര്യ ടിഫാനി എന്നിവരാണ് പോരിന്റെ ദൃക്‌സാക്ഷികളായത്.

Python

പാന്പ് മുതലയെ തിന്നുന്നത് തങ്ങള്‍ ജീവിത്തില്‍ ആദ്യമായാണ് കണ്ടെതെന്നും. ജീവികള്‍ തമ്മിലുള്ള പോര് കണ്ട് ഞെട്ടിയെന്നും ടിഫാനി പറയുന്നു.ഏകദേശം മൂന്ന് മീറ്റര്‍ നീളമുള്ള പാന്പാണ് തടാകത്തിലെ മുതലയെ അകത്താക്കിയത്.

വെള്ളത്തില്‍ വച്ച് തന്നെ പാന്പ് മുതലയെ ചുറ്റിവരിഞ്ഞു. പ്രതിരോധിയ്ക്കാന്‍ മുതല ശ്രമിച്ചിരുന്നു എന്നാല്‍ പാന്പ് മുതലയെ ചുറ്റിവരിഞ്ഞ് കരയിലേക്കിട്ടു. ചത്ത മുതലയെ പാന്പ് അകത്താക്കുകയായിരുന്നെന്നും കോര്‍ലിസും ഭാര്യയും പറഞ്ഞു.

മുതലയെ അകത്താക്കാന്‍ പാന്പിന് കഴിയുമോ എന്നതായിരുന്നു ദമ്പതിമാരുടെ സംശയം. എന്നാല്‍ മുതലയുടെ പൊടിപോലുമില്ലാതെ പാന്പ് തിന്നത്രേ.പ്രദേശത്ത് ഒട്ടേറെ മുതലകളും പാന്പുകളും ഉണ്ടെങ്കിലും ആദ്യമായാണ് പാന്പ് മുതലയെ പിടിയ്ക്കുന്നത് കണ്ടതെന്ന് ദമ്പതിമാര്‍ പറഞ്ഞു.

English summary
Snake eats crocodile in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X