Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതും വലതും ഭൂമിക്ക് അപകടം; സൂര്യനില്‍ 'കാരിംഗ്ടണ്‍ ഇവന്റ് ' ഭൂമിക്ക് ഇക്കാര്യങ്ങള്‍ സംഭവിക്കാം

വാഷിംഗ്ടണ്‍: ഭൂമിക്ക് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള രണ്ട് അപകടങ്ങള്‍ നേരിടേണ്ടി വരാമെന്ന് മുന്നറിയിപ്പ്. സൂര്യനില്‍ നിന്നും ബഹിരാകാശ മേഖലയിലെ കൂറ്റന്‍ ശിലയില്‍ നിന്നുമെല്ലാം ഒരേ സമയം ഭൂമിയിലേക്ക് അപകടങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം സൂര്യനിലെ സുപ്രധാന ഇവന്റുകള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.

അത് ഭൂമിയെ സംബന്ധിച്ച് കാന്തിക തരംഗത്തിന് വലിയ വെല്ലുവിളിയാണ്. ഈ കാന്തിക തരംഗങ്ങളാണ് ബഹിരാകാശ അപകടങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നത്. അതില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഗ്രഹം തകര്‍ന്ന് തരിപ്പണമാകുമായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ വലിയ അപകടങ്ങള്‍ ഭൂമിക്ക് സംഭവിക്കാം.

SOLAR SYSTEM

സൂര്യന്‍ ഇപ്പോള്‍ ശാന്തം

സൂര്യന്‍ ഇന്ന് ശാന്തമായി ഇരിക്കുകയാണ്. യാതൊരു ഭയപ്പെടുന്ന പ്രവര്‍ത്തനങ്ങളും സൂര്യനില്‍ ഇന്ന് നടക്കുന്നില്ല. സോളാര്‍ ഇവന്റുകള്‍ അടുത്തിടെ ധാരാളം സംഭവിച്ചത് കൊണ്ട്, ഇന്നത്തെ ദിവസം ശാസ്ത്രജ്ഞര്‍ക്ക് അത്ഭുതം സമ്മാനിക്കുന്നതാണ്. ഈ ശാന്തത അധിക കാലം നിലനില്‍ക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ജി4, ജി3 വിഭാഗങ്ങളില്‍ വരുന്ന സൗരജ്വാലകള്‍ ഭൂമിയെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു. അത് ഇനിയും വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ശാന്ത്ത വലുത് എന്തോ വരാനുള്ളതിന്റെ സൂചനയാണെന്ന് അവര്‍ പറയുന്നു.

കാരിംഗ്ടണ്‍ ഇവന്റ് സംഭവിക്കുമോ?

സോളാര്‍ സൈക്കിള്‍ 25ലെ സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ കാണാത്ത തലത്തിലെത്തി നില്‍ക്കുകയാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. കാരിംഗ്ടണ്‍ ഇവന്റ് പോലും സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സോളാര്‍ സൈക്കിള്‍ പത്തിന്റെ സമയത്ത് ഇത്തരമൊരു ഇവന്റ് സംഭവിച്ചിരുന്നു.

അതിരൂക്ഷമായിരിക്കും സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ഈ സമയം സൂര്യനില്‍ നിന്നുണ്ടാവുന്ന മെഗാ കൊടുങ്കാറ്റുകള്‍ സര്‍വനാശം വിതയ്ക്കും. സൂര്യനില്‍ നിന്നുള്ള ഇത്ര രൂക്ഷമായ കൊടുങ്കാറ്റുകള്‍ ചരിത്രത്തില്‍ വേറെ രേഖപ്പെടുത്തിയിട്ടില്ല.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

കെപി എപി ഇന്‍ഡക്‌സ് സ്‌കോര്‍

പ്രമുഖ ശാസ്ത്രജ്ഞനായ സ്‌കോര്‍ മക്കിന്‍ഡോഷ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നേരത്തെ തന്നതാണ്. അതായത് ഭൂമിയുടെ അന്തരീക്ഷത്തിലെ ഭൗമകാന്തിക പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന സൂചികയാണ് കെപി ഇന്‍ഡക്‌സ്. ഇത് വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. എപി ഇന്‍ഡക്‌സ് പ്രതിദിന ശരാശരി ഭൗമികാന്തിക പ്രവര്‍ത്തന സൂചികയാണ്. ഇവ രണ്ടും എക്കാലത്തെയും ഉയരത്തില്‍ നില്‍ക്കുകയാണ്.

ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ 90 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാനാണ് സാധ്യത. കൂടുതല്‍ അപകടകാരികളായ സൗര ജ്വാലകള്‍ ഇതിലൂടെ ഭൂമിയിലെത്തും. നമ്മുടെ ലോകത്തെ പല പ്രവര്‍ത്തനങ്ങളും ഇതോടെ താളംതെറ്റാം. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ മരണങ്ങള്‍ വരെ സംഭവിക്കാം.

170 അടിയുള്ള ഭീകരന്‍

നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയാണ് ഭൂമിക്ക് നേരിടാന്‍ പോകുന്ന രണ്ടാമത്തെ അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 170 അടി നീളമുള്ള വലിയൊരു ഛിന്നഗ്രഹമാണ് നമ്മുടെ നേര്‍ക്ക് വരുന്നത്. ഏപ്രില്‍ ഒന്‍പതിന് ഇത് ഭൂമിയിലേക്ക് പ്രവേശിക്കും. ഒരുപക്ഷേ ഇത് ഭൂമിയുമായി ഇടിച്ചാല്‍ വലിയ നാശങ്ങള്‍ സംഭവിക്കാം. ഒരു വിമാനത്തിന്റെ വലിപ്പമുണ്ടാകും ഈ ഭീകരന്.

ഭൂമിയുടെ 7.07 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇത് കടന്നുപോകുക. അതും മണിക്കൂറില്‍ 42912 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ഭൂമിയുടെ ഭാഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ദിശാമാറ്റം സംഭവിച്ചാല്‍ ഭൂമിയെ തന്നെ ഇവ ഇല്ലാതാക്കും. അപ്പോളോ ഗ്രൂപ്പില്‍ വരുന്ന ഛിന്നഗ്രഹമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+