കുട്ടി വാഹനത്തിനുള്ളില്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പിതാവ് സെക്‌സ് ചാറ്റില്‍
കേവലം 22 മാസം മാത്രം പ്രായമായ കുട്ടിയെ കൊടും ചൂടില്‍ ഏഴുമണിക്കൂറോളം കാറിനുള്ളില്‍ പൂട്ടിയിട്ട് കുട്ടിയുടെ മരണത്തിന് ഉത്തരാവാദിയായ പിതാവിന് കോടതി ജാമ്യം നിഷേധിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. കൂപ്പറെന്ന മകനെയാണ് പിതാവ് ജസ്റ്റിന്‍ റോസ് ഹാരിസ് എന്ന 33കാരന്‍ കാറിനുള്ളില്‍ പൂട്ടിയിട്ടതും ഒടുവില്‍ മരണത്തിന് ഉത്തരവാദിയായതും.
മകന്‍ കാറിനുള്ളില്‍ ചൂടേറ്റു പിടയുമ്പോള്‍ കാമുകിമാര്‍ക്ക് നഗ്നചിത്രങ്ങളയച്ചു രസിക്കുകയായിരുന്നു പിതാവെന്ന് പോലീസ് കണ്ടെത്തി. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഹാരിസിന് മകന്റെ കാര്യം നോക്കുന്നതിലൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. തന്റെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറില്‍ മകനെ പുട്ടിയിട്ട് സ്വന്തം കാര്യത്തിനായി പോവുക ഹാരിസ് പതിവാക്കിയിരുന്നു.

കാമുകിമാരുമായി ചുറ്റിയടിക്കുന്നതിനും ചാറ്റു ചെയ്യുന്നതിനുമായിരുന്നു ഹാരിന്റെ ശ്രദ്ധ. ഭാര്യയുമായി പിണങ്ങിയതോടെ കുട്ടി തന്റെ ചുമലിലായെന്ന കാര്യവും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. പതിനേഴുകാരി അടക്കം നിരവധിപേരുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. പരസ്ത്രീ ബന്ധമാണ് ഭാര്യയുമായി പിണങ്ങാന്‍ കാരണമായതെന്നും പറയുന്നുണ്ട്.
അതേസമയം, കുട്ടി കാറിലുണ്ടായിരുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഹാരിസ് കോടതിയില്‍ വാദിച്ചത്. കൊലപാതകത്തിനും ബാല പീഡനത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കാമുകിമാരുമായി ചുറ്റിയടിക്കാന്‍ കുഞ്ഞുങ്ങളില്ലാത്ത ജീവിതം പ്രതി ആഗ്രഹിച്ചിരുന്നതായി പോലീസ് തെളിവുകള്‍ സഹിതം കോടതിയില്‍ വ്യക്തമാക്കി. ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം കോടതി അംഗീകരിച്ചു.












Click it and Unblock the Notifications