Get Updates
Get notified of breaking news, exclusive insights, and must-see stories!

പലതവണ ജനിതകമാറ്റം, ഡെല്‍റ്റയേക്കാള്‍ അപകടകാരി, ഒമൈക്രോണ്‍ കണ്ടെത്തിയ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ഡര്‍ബന്‍: ഒമൈക്രോണ്‍ വൈറസിനെ കുറിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ഒരു രൂപം കിട്ടിയിട്ടില്ല. അത്യന്തം അപകടകാരിയാണെന്ന് മാത്രം അറിയാം. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇത് കണ്ടെത്തിയ വിദഗ്ധര്‍ അതിനെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ ലാബുകളിലൊന്നിന്റെ ഹെഡായ റാഫേല്‍ വിയാനയാണ് ഒമൈക്രോണിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എട്ട് കൊറോണവൈറസ് സാമ്പിളുകള്‍ ലാന്‍സെറ്റ് ലാബില്‍ പരിശോധിച്ച് കൊണ്ടിരിക്കവേയാണ് ചില അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിച്ചത്. ഒരു സാമ്പിളില്‍ പലതവണ ജനിതകമാറ്റം വന്നതായി കണ്ടെത്തുകയായിരുന്നു. സ്‌പൈക്ക് പ്രോട്ടീനിലായിരുന്നു ഇത് കണ്ടെത്തിയത്.

1

താന്‍ ശരിക്കും അമ്പരന്ന് പോയെന്ന് വിയാനെ പറയുന്നു. എന്താണ് ഞാന്‍ ഈ കാണുന്നത് എന്നായിരുന്നു ചിന്തിച്ചത്. ജീന്‍ സീക്വന്‍സിംഗ് ആകെ പിഴച്ച് പോയെന്നാണ് ഞാന്‍ കരുതിയത്. അതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഈ സാമ്പിളുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എനിക്ക് വല്ലാത്തൊരു ഭയം ഉണ്ടായിരുന്നുവെന്നും വിയാന പറയുന്നു. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് ഇക്കാര്യം ചോദിച്ചു. ജൊഹന്നാസ്ബര്‍ഗിലെ ജീന്‍ സീക്വന്‍സറായിരുന്ന ഡാനിയേല്‍ അമോക്കോ ആയിരുന്നു ഇത്. എങ്ങനെ ഇക്കാര്യം അവരോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പുതിയൊരു വൈറസാണെന്ന് തോന്നുന്നുവെന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും റാഫേല്‍ വിയാന പറഞ്ഞു.

ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക മറ്റ് പ്രതിസന്ധികളെയും നേരിടുന്നുണ്ട്. ആകെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വെറും ഏഴ് ശതമാനത്തിനാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഞ്ച് ശതമാനം പോലും വാക്‌സിന്‍ നല്‍കിയിരുന്നില്ല. അതേസമയം വിയാന നല്‍കി എട്ട് സാമ്പിളുകളാണ് അമോക്കോയും ടീമും പരിശോധിച്ചത്. ഈ എട്ട് സാമ്പിളുകളിലും സമാന രീതിയിലുള്ള ജനിതകമാറ്റം നടന്നിട്ടുണ്ടായിരുന്നു. വിയനയും ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും കരുതിയിരുന്നത് ഈ സാമ്പിളുകളുടെ ഫലമെല്ലാം തെറ്റാണെന്നായിരുന്നു. എന്നാല്‍ കൊവിഡ് കേസുകളുടെ വ്യാപനം വന്‍ തോതില്‍ വന്നതോടെ ഇതൊരു പുതിയ വകഭേദമാണെന്ന് വ്യക്തമാകുകയായിരുന്നു.

ഡെല്‍റ്റ വേരിയന്റ് പ്രിട്ടോറിയയിലും ജൊഹന്നാസ്ബര്‍ഗിലും വന്‍ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കിയ ശേഷമാണ് ഒമൈക്രോണ്‍ എത്തുന്നത്. അതേ സമയത്ത് പലരും മനംപുരട്ടലും തലവേദനയും ഛര്‍ദിയുമെല്ലാം പല കേസുകളിലും ഉണ്ടെന്ന് പരാതിപ്പെട്ടിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കേസുള്ള ഒമൈക്രോണ്‍ വേരിയന്റില്‍ നിന്നാണ്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇത് പല രാജ്യത്തേക്കും പടരുന്നുണ്ട്. പതിനഞ്ചോളം രാജ്യങ്ങളില്‍ ഇതിനോടകം ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. അതേസമയം ഭയപ്പെടുത്തുന്ന വേരിയന്റാണ് ഒമൈക്രോണെന്ന് മറ്റൊരു വിദഗ്ധ ജോസി എവെരെറ്റ് പറഞ്ഞു.

ലാന്‍സെറ്റ് ശാസ്ത്രജ്ഞ അലീസിയ വെര്‍മ്യൂലനാണ് ഇത് ഒമൈക്രോണ്‍ എന്ന പുതിയ വേരിയന്റാണെന്ന് കണ്ടെത്തുന്നത്. നവംബര്‍ നാലിന് പ്രാഥമികമായ കണ്ടെത്തല്‍ അവര്‍ നടത്തിയത്. ഒരു പോസിറ്റീവ് കേസിലാണ് ഇത് തിരിച്ചറിഞ്ഞത്. പിന്നീട് പല കേസുകളിലായി ഇതേ കാര്യം കണ്ടെത്തുകയായിരുന്നു. നവംബര്‍ 22 ആവുമ്പോഴേക്കും ലാന്‍സെറ്റും ദേശീയ സമിതിയും ചേര്‍ന്ന് ഇത് പുതിയ വേരിയന്റാണെന്ന് ഉറപ്പിച്ചിരുന്നു. ഇതിന് ജനിതകമാറ്റം വന്നപ്പോള്‍ എസ് ജീന്‍ ഇതില്‍ കണ്ടെത്തിയരുന്നില്ല. നവംബര്‍ 24നാണ് ദേശീയ വിദഗ്ധ സമിതി ലോകാരോഗ്യ സംഘടനയെ ഇക്കാര്യം അറിയിക്കുന്നത്. ഇതിന് പിന്നാലെ ആശങ്കപ്പെടുത്തുന്ന വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ഡാറ്റാ ബേസിലും ഇത് ഉള്‍പ്പെടുത്തി. ബോത്സ്വാനയും ഹോങ്കോങും സമാന കേസുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഈ ആഴ്ച്ചയോടെ പതിനായിരത്തിന് മുകളില്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ രേഖപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധനായ സലീം അബ്ദുള്‍ കരീം പറയുന്നു. അതേസമയം ദക്ഷിണാഫ്രിക്കന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ പോവുകയാണ്. ഇക്കാര്യം പ്രസിഡന്റ് സിറില്‍ രമഫോസയുടെ പരിഗണനയിലാണ്. മൂന്ന് മൂല്യണ്‍ പേരെ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 89000ത്തില്‍ അധികം മരണങ്ങളും ഇതുവരെ രേഖപ്പെടുത്തി.

അതേസമയം വിദേശ യാത്രയ്ക്ക് വിലക്കേല്‍പ്പെടുത്തിയതോടെ ഈ വിദഗ്ധരെ സ്വന്തം രാജ്യത്ത് വെറുക്കപ്പെട്ടവരായി മാറിയിരിക്കുകയാണ്. പലര്‍ക്കും വിദ്വേഷ സന്ദേശങ്ങള്‍ വരെ ലഭിക്കുന്നുണ്ട്. പുതിയ വേരിയന്റുകള്‍ക്കായി പരിശോധന നടത്തുന്നത് നിര്‍ത്താനാണ് ആവശ്യം. ഇത്തരമൊരു വൈറസിനെ കണ്ടെത്തിയതിന് ശരിക്കും അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമ്പന്ന രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തിക്കാതിരുന്നതും ഈ വൈറസിനെ ഉല്‍ഭവത്തിന് കാരണമായിട്ടുണ്ട്. യൂറോപ്പും അമേരിക്കയും ഒരേസമയം ഇതിന് കാരണക്കാരാണ്. വാക്‌സിന്‍ അസമത്വമാണ് ഇതിന് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+