ദക്ഷിണ കൊറിയയിലും ചൈനയിലും ആശ്വാസം, കൊവിഡ് കേസുകള്‍ കുറയുന്നു, തരംഗം അവസാനിച്ചേക്കും
ബെയ്ജിംഗ്: വന്‍ തോതില്‍ കുതിച്ചുയര്‍ന്ന കൊവിഡ് കേസുകള്‍ക്കൊടുവില്‍ ചൈനയിലും ദക്ഷിണ കൊറിയയിലും ആശ്വാസം. രണ്ടിടത്തും കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണ്. ചെറിയ തോതിലാണ് കേസുകള്‍ കുറയുന്നതെങ്കിലും തരംഗം അവസാനിച്ചെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കൊവിഡ് മരണം രേഖപ്പെടുത്തിയിരുന്നു. അതേസമയം ലോകാരോഗ്യ സംഘടന കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. കൊവിഡ് തീര്‍ന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. കൊവിഡ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അപകടകാരിയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ദക്ഷിണ കൊറിയയില്‍ ഇന്ന് നാല് ലക്ഷത്തില്‍ താഴെയായിരുന്നു കൊവിഡ് കേസ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കൊവിഡ് കേസുകള്‍ നാല് ലക്ഷത്തില്‍ താഴെ രേഖപ്പെടുത്തിയത്. 3,34708 രോഗികളാണ് ഞായറാഴ്ച്ച ദക്ഷിണ കൊറിയയില്‍ രേഖപ്പെടുത്തിയത്. അതേസമയം ശനിയാഴ്ച്ച 3,81454 രോഗികളാണ് ദക്ഷിണ കൊറിയയില്‍ ഉണ്ടായിരുന്നത്. അതേസമയം കേസുകള്‍ ഇരട്ടിയില്‍ അധികം ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയ ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ ദിനമായിരുന്നു വ്യാഴാഴ്ച്ച. 6,21281 കേസുകള്‍ അന്ന് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ വിറപ്പിച്ച ദിനമായിരുന്നു അത്.
ഇന്ന് 327 മരണങ്ങളാണ് ദക്ഷിണ കൊറിയയില്‍ രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്ത് സാമൂഹിക അകല നിയമം ലഘൂകരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വ്യാപാരങ്ങളെ താങ്ങി നിര്‍ത്താനാണ് ഈ നീക്കം. എന്നാല്‍ ചൈനയും ദക്ഷിണ കൊറിയയുടെ പാതയിലാണ്. പക്ഷേ ഇത്രത്തോലം കേസുകള്‍ ചൈനയില്‍ ഇല്ല. 24 മണിക്കൂറിനിടെ 1737 കേസുകളാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച്ച 2238 കേസുകളുണ്ടായിരുന്നു ചൈനയില്‍. 1656 കേസുകളും പ്രാദേശികമായി ഉണ്ടായതാണ്. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത കേസുകള്‍ 2316 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വരെ ഇത് 1823 ആയിരുന്നു. പുതിയ രോഗലക്ഷണമില്ലാത്ത കേസുകളെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
1,30199 കൊവിഡ് കേസുകളാണ് ഇതുവരെ ചൈനയില്‍ സ്ഥിരീകരിച്ചത്. 4638 മരണങ്ങളും സംഭവിച്ചു. ശനിയാഴ്ച്ചയാണ് ഒരു വര്‍ഷത്തിനിടെ ആദ്യമായി കൊവിഡ് മരണം ചൈനയില്‍ രേഖപ്പെടുത്തിയത്. അതേസമയം ലോകാരോഗ്യ സംഘടന അതിശക്തമായ മുന്നറിയിപ്പാണ് ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്നത്. കൊവിഡ് അവസാനിച്ചുവെന്ന് ആരും കരുതരുത്. അതിന് ഇനിയും ഒരുപാട് മുന്നോട്ട് പോകണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ഇപ്പോഴും നമ്മള് മഹാമാരിയുടെ നടുവില്‍ തന്നെയാണും മാര്‍ഗരറ്റ് വ്യക്തമാക്കി. ലോക ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിന് എത്തിക്കാനായാല്‍ ഈ വര്‍ഷാവസാനത്തോടെ മഹാമാരി അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.
ഒരിടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ലോകത്താകെ കൊവിഡ് കേസുകല്‍ വര്‍ധിക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഒന്നിലധികം കൊവിഡ് വേരിയന്റുകള്‍ ഒന്നിക്കുന്നതാണ് ഈ കൊവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഒമിക്രോണിനൊപ്പം മുമ്പ് വന്ന വേരിയന്റുകള്‍ കൂടി വരുന്നതോടെ അപകടകരമാകാന്‍ ഈ വൈറസിന് സാധിക്കും. ഇതിനൊപ്പം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും ജനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയതുമെല്ലാം രോഗവ്യാപനത്തിന് കാരണങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications