കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പാനിഷ് പട്ടണത്തില്‍ മൂന്നു മണിക്കൂര്‍ ഉച്ചയുറക്കം നിര്‍ബന്ധമാക്കി

  • By Sruthi K M
Google Oneindia Malayalam News

സ്‌പെയിന്‍: സ്പാനിഷ് മേയര്‍ തന്റെ പട്ടണത്തില്‍ അധ്വാനിക്കുന്ന ഏവര്‍ക്കും ഉച്ചകഴിഞ്ഞ് ഉറങ്ങുവാനുള്ള അനുവാദം നല്‍കി. ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ ഉറങ്ങാം. മൂന്നു മണിക്കൂറാണ് ഉച്ചയുറക്കം നിയമമാക്കിയത്. വലന്‍സിയ പ്രവിശ്യയിലെ അഡോറിലാണ് പുതിയ നിയമം നടപ്പിലാക്കിയത്.

ജോലിചെയ്യുന്നവര്‍ക്ക് മാത്രമല്ല ഈ നിയമം കൊണ്ടുവരുന്നത്, മറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും നിയമം ബാധകമാണ്. തങ്ങളുടെ കുട്ടികള്‍ ഉറങ്ങുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sleep

കൃഷിയിടങ്ങില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം ലഭിക്കാനാണ് ഈ നിയമം കൊണ്ടുവരുന്നതെന്നാണ് അഡോര്‍ മേയര്‍ ജൊവാന്‍ ഫോസ് വിടോറിയ അറിയിച്ചത്. നഗരത്തിലെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

വേനല്‍ക്കാലങ്ങളില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് നല്ല വിശ്രമം ആവശ്യമാണ്. ഇതും കണക്കിലെടുത്താണ് ഈ നിയമം നടപ്പിലാക്കിയതെന്നും മേയര്‍ പറയുന്നു. യൂറോപ്പില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത്.

English summary
A Spanish mayor has issued an official edict insisting that all those living and working in his town be allowed to take a three hour nap every afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X