'ഇന്ത്യ സാമ്പത്തികമായി സഹായിച്ചു, മികച്ച ബന്ധത്തിനായി കാത്തിരിക്കുന്നു'; റനിൽ വിക്രമസിംഗെ
കൊളംബോ : ഇന്ത്യയുമായി സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. പുതിയതായി നിയമിതനായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ സാമ്പത്തിക സഹായം നൽകിയെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കി.
ഇന്ത്യയുടെ സഹായത്തിന് രാജ്യത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ഇതുവരെ കാണാത്ത പ്രതിസന്ധികൾക്ക് പിന്നാലെ മെയ് 13 - നാണ് ശ്രീലങ്കയുടെ ഇരുപത്തിയാറാമത് പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന പ്രതിഷേങ്ങൾക്കൊടുവിലാണ് റെനില്‍ വിക്രമസിംഗെ പേര് പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവുമാണ് ഇദ്ദേഹം. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശ പ്രകാരമായിരുന്നു തീരുമാനം ഉണ്ടായത്.
ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ പ്രഖ്യാപിച്ചത്. 1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ സജീവ ഇടപെടൽ നടത്തുന്ന നേതാവാണ് ഇദ്ദേഹം. നാലുതവണ ഇതിന് മുൻപും ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയിട്ടുള്ള വ്യക്തിയാണ് റെനില്‍ വിക്രമസിംഗെ. വിദേശകാര്യ ഉപമന്ത്രി, യുവജന തൊഴിൽ മന്ത്രി എന്നീ വ്യത്യസ്ത മന്ത്രി പദങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
എഴുപതുകളിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1977 എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ തലം മാറി മറിഞ്ഞു. പിന്നീട് 1993 - ആയിരുന്നു അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. എന്നാൽ, ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ വ്യക്തമാക്കിയിരുന്നു.
രാജ്യവ്യാപകമായി നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാന പ്രഖ്യാപനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ശ്രീലങ്കയിൽ പ്രതിഷേധം നിലനിൽക്കുന്നതിന് പിന്നാലെയായിരുന്നു ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രി സഭയെ ഉടൻ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നത്. പാർലമെൻറിൽ മികച്ച ഭൂരിപക്ഷം നേടാനും രാജ്യത്തിലെ ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്ന സർക്കാരിനെയാകും രൂപീകരിക്കുകയും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുവ മന്ത്രിസഭ കൊണ്ടു വരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്കും മകൻ നമൽ രാജപക്‌സെയ്ക്കും മറ്റ് മന്ത്രമാർക്കും ശ്രീലങ്കൻ കോടതി യാത്രാ വിലക്ക് ഏർപ്പെടുത്തി. മഹിന്ദ രാജപക്‌സെയ്ക നിലവിൽ ട്രിങ്കോമലി നാവിക താവളത്തിൽ സംരക്ഷണത്തിലാണെന്നാണ് വിവരം.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപം നടത്തി തെരിവുകളിൽ ഇറങ്ങിയത്. ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ നടന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് നേരെ പ്രതിഷേധക്കാർ തീയിട്ടു.
രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ച് രംഗത്ത് വന്നത്.
'വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫിന്റെ കാറ്റുപോകും'; ഒരു വർഷത്തിന് ശേഷം, ശോഭ സുരേന്ദ്രന് എത്തി
4 ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഈ നിയന്ത്രണങ്ങൾ പോലും വകവെയക്കാതെയാണ് കലാപകാരികൾ പ്രതിഷേധം നടത്തുകയാണ് ചെയ്തത്.