ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെത്തും; പ്രക്ഷോഭകാരികളെ നേരിടാന്‍ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. രാജിവെച്ച് ഒഴിയുമെന്ന് വിക്രമസിംഗെ പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രക്ഷോഭകാരികളെ ഫാസിസ്റ്റുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യാനും നിര്‍ദേശമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരാളെ കൊണ്ടുവരണമെന്നാണ് നിര്‍ദേശം.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം; മത്സരിക്കാനില്ല
ജനങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഗോതബയ രജപക്‌സെ രാജിവെക്കാതെയാണ് രാജ്യം വിട്ടത്. അതുകൊണ്ട് ജനങ്ങള്‍ പൂര്‍ണമായി ഇപ്പോഴുള്ള സര്‍ക്കാരിനെ വിശ്വസിക്കുന്നുമില്ല. വിശദമായ വിവരങ്ങളിലേക്ക്....

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെത്തുമെന്ന് ഉറപ്പായി. വിക്രമസിംഗെ രാജിവെക്കാന്‍ പോകുകയാണ്. പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യാന്‍ ആക്ടിംഗ് പ്രസിഡന്റ് കൂടിയായ റനില്‍ വിക്രമസിംഗെ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. ഇരുപക്ഷത്തിനും സ്വീകാര്യനായ ആളെ നിര്‍ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയിലെ നിയമം അനുസരിച്ച് പ്രസിഡന്റ് രാജിവെച്ചാല്‍ പ്രധാനമന്ത്രി ആ സ്ഥാനത്തേക്ക് എത്തുമെന്നാണ്. പക്ഷേ പ്രസിഡന്റ് സ്ഥാനത്ത് വിക്രമസിംഗെ വേണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. ശ്രീലങ്കയിലെ മൊത്തം പാര്‍ട്ടികളും വിക്രമസിംഗെ രാജിവെക്കണമെന്ന ആവശ്യത്തിലാണ്.

അതേസമയം പ്രതിഷേധക്കാരെ വെറുതെ വിടാന്‍ വിക്രമസിംഗെ തയ്യാറല്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. വ്യാഴാഴ്ച്ച വരെ ഇത് തുടരും. ജനാധിപത്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെന്നാണ് വിക്രമസിംഗെ പ്രതിഷേധത്തെ സൂചിപ്പിച്ചത്. സൈന്യത്തോടും പോലീസിനോടും സമരക്കാരെ കൈകാര്യം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി എന്തും ചെയ്യാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൊതുസ്വത്ത് തകര്‍ക്കുന്നത് അനുവദിക്കില്ലെന്ന് വിക്രമസിംഗെ പറയുന്നു. പ്രസിഡന്റിന്റെ ഓഫീസ്, സെക്രട്ടേറിയേറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്നിവ തിരിച്ചുപിടിക്കാനാണ് നിര്‍ദേശം.

വലിയ അക്രമങ്ങളും കൊള്ളയുമാണ് രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. വിലക്കയറ്റമാണ് ജനത്തെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ച് പുറത്തുപോകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എല്ലാ പാര്‍ട്ടികളും സ്പീക്കറോട് വിക്രമസിംഗെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇടക്കാല പ്രസിഡന്റായി വരണമെന്നും ശ്രീലങ്കന്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇന്ന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കൊളംബോയിലെ ഓഫീസിലേക്ക് ഇരച്ചെത്തി. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം പ്രസിഡന്റ് ഗോതബയ. രജപക്‌സെ രാജിവെക്കാതെയാണ് രാജ്യം വിട്ടത്. ഇതോടെയാണ് കലാപം ആരംഭിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്കാണ് ഗോതബയ കടന്ന്ത്. ഒപ്പം ഭാര്യ യോമ രജപക്‌സെയും സഹോദരന്‍ ബേസില്‍ രജപക്‌സെയുമുണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവര്‍ തങ്ങിയത്. ഇത് വിവാദമാവുകയും ചെയ്തു. മാലിദ്വീപ് സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയതാണ് പ്രശ്‌നമായത്. ഇതേ തുടര്‍ന്ന് ഇവര്‍ സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത പരസ്യമായതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ജനം ഇരച്ച് കയറിയത്.

ഗോതബയ രാജിവെക്കാതിരുന്നത് അറസ്റ്റ് ഒഴിവാക്കാനാണ്. പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നിടത്തോളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനാവില്ല. എന്നാല്‍ പദവി ഒഴിഞ്ഞാല്‍ അത് സാധ്യമാകും. രജപക്‌സെ ഇപ്പോഴും ശ്രീലങ്കയുടെ പ്രസിഡന്റാണെന്നും അതുകൊണ്ടാണ് സ്വീകരിച്ചതെന്നുമുള്ള വാദമുയര്‍ത്തിയാണ് മാലിദ്വീപ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിച്ചത്. ഇവരെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പുറത്താക്കണമെന്നും ആവശ്യമുണ്ട്. ഇതിനോടകം തന്നെ പലരും അടിയന്തരാവസ്ഥയെ ധിക്കരിച്ച് തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി വസതിക്ക് ചുറ്റുമാണ് ഇവരുള്ളത്. പോലീസ് കണ്ണീര്‍ വാതകം ഇവര്‍ക്ക് നേരെ പ്രയോഗിച്ചു.












Click it and Unblock the Notifications