ഇനിയും അമേരിക്കൻ പൗരൻമാർക്ക് ജീവൻ നഷ്ടമാകരുത്;സേനയെ പിൻവലിച്ച തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ; അഫ്ഗാനിൽ യുഎസ് ദൗത്യം ഒരിക്കലും രാഷ്ട്രനിർമ്മാണമായിരുന്നുല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ യുഎസ് നിരീക്ഷിച്ച് വരികയാണെന്നും ബൈഡൻ പറഞ്ഞു .അഫ്ഗാന്‍ വിഷയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. അഫ്ഗാൻ ഭരണകുടത്തിന്റെ പെട്ടെന്നുള്ള പതനമാണ് ലോകം കണ്ടതെന്നും ബൈഡൻ സമ്മതിച്ചു.
അഫ്ഗാനിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള തിരുമാനത്തിൽ താൻ ഉറച്ച് നിൽക്കുന്നു. യുഎസ് സേനയെ പിൻവലിക്കാൻ മറ്റൊരു മികച്ച സമയം ഉണ്ടായിരുന്നില്ല. നമ്മൾ പ്രതീക്ഷിച്ച കാര്യം വളര െപെട്ടെന്ന് തന്നെ സംഭവിച്ചു.എന്താണ് ഇവിടെ നടന്നത്. തങ്ങളുടെ രാജ്യങ്ങൾക്ക് വേണ്ടി പോരാടാൻ തയ്യാറാകാതെ അവർ രാജ്യം വിട്ടു,ബൈഡൻ പറഞ്ഞു. അഫ്ഗാനിലെ സൈന്യം പോരാടാൻ തയ്യാറാവാത്ത ഒരു യുദ്ധത്തിലൽ ഇടപെടാൻ യുഎസ് ആലോചിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സമാധാനമുണ്ടാക്കാൻ എല്ലാ സഹായവും അമേരിക്ക നൽകിയെന്ന് ബൈഡൻ പറഞ്ഞു. അമേരിക്കയുടെ തുടർച്ചയായ സൈനിക ഇടപെടലുകൾക്ക് ആത്യന്തികമായി അഫ്ഗാൻ സർക്കാരിനെ മുന്നോട്ട് നയിക്കാനാകില്ലെന്ന് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങൾ തെളിയിച്ചുവെന്ന് ബൈഡൻ പറഞ്ഞു. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കളുടെ പലായനത്തേയും സൈനത്യത്തിന്റെ കീഴടങ്ങലിനേയും ബൈഡൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് കാര്യങ്ങൾ നടന്നതെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാൻ സൈന്യം തങ്ങളുടെ രാജ്യത്തിനെതിരായ നടപടികളിൽ പരാജയപ്പെട്ടത് യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൾ മികച്ച നടപടിയാണെന്ന് ശരിവെയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സ്വന്തം സായുധ സേന യുദ്ധത്തിന് തയ്യാറാകാതെ ഇരിക്കുമ്പോൾ അമേരിക്കൻ സൈന്യത്തെ ഇറക്കുന്നത് തെറ്റായ നടപടിയാണ്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തിൽ പോരാടാൻ എത്രകാലം അമേരിക്കയുടെ പൗരൻമാരെ അയക്കുമെന്ന് ബൈഡൻ ചോദിച്ചു.
താലിബാൻ യുഎസ് പൗരന്മാരെ ആക്രമിക്കുകയോ കാബൂളിലെ ഒഴിപ്പിക്കൽ ശ്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ യുഎസ് വേഗത്തിലും ശക്തമായുംപ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.എല്ലാ ഒഴിപ്പിക്കൽ ശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ, യുഎസ് തങ്ങളുടെ പിൻവലിക്കൽ ദൗത്യവും "അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധവും അവസാനിപ്പിക്കും", ബൈഡൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ സ്ഥിരതയുള്ള, ഐക്യമുള്ള, സുരക്ഷിതമായ ഒരു സൈനിക ശക്തി ഇണ്ടായാും സ്ഥിരതയുള്ള, ഐക്യമുള്ള, സുരക്ഷിതമായ ഒരു അറ്ഗാൻ ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ അധ്യക്ഷനായ നാലാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ഞാൻ.രണ്ട് ഡെമോക്രാറ്റുകളും രണ്ട് റിപ്പബ്ലിക്കൻമാരും ഭരിച്ചപ്പോൾ ഇത് നടന്നു. ഞാൻ ഈ ഉത്തരവാദിത്തം ഒരു അഞ്ചാമത്തെ പ്രസിഡന്റിന് കൈമാറുകയില്ല, ബൈഡൻ പഞ്ഞു.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിലെ നടപടികളിൽ അതിയായ ദു;ഖമുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ യുദ്ധ പോരാട്ടം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല,മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര യുദ്ധത്തിൽ അനന്തമായി പോരാടാൻ എനിക്ക് ഞങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെടാനും കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
അതിനിടെ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിടണമെന്ന് യുഎൻ രക്ഷാസമിതി നിലപാട് വ്യക്തമാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും യുഎൻ രക്ഷാസമിതി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും രക്ഷാസമിതിയിൽ വ്യക്തമാക്കി.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിലും ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications