Get Updates
Get notified of breaking news, exclusive insights, and must-see stories!

സുല്‍ത്താന്‍ അല്‍ നിയാദി പ്രചോദനം, ആദ്യ വനിതയെ ബഹിരാകാശത്തേക്ക് അയക്കാന്‍ യുഎഇ

ദുബായ്: സുല്‍ത്താന്‍ അല്‍ നിയാദിയുടെ ആറ് മാസത്തെ ബഹിരാകാശ യാത്ര വന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ യുഎഇ. ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കാനാണ് തീരുമാനിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു.

യുഎഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അല്‍ മുല്ല, നോറ അല്‍ മത്രൂഷി എന്നിവരാണ് ബഹിരാകാശത്തേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഇവരുടെ ബിരുദ പഠനം 2024ല്‍ പൂര്‍ത്തിയാവും. അതിന് ശേഷം ഈ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിന് ഇവര്‍ തയ്യാറാവുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

uae-astronaut

മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ അതീവ പ്രാധാന്യമുള്ള ഒരു യോഗത്തിന് ശേഷമാണ് പുതിയ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. യുഎഇയുടെ അമ്പരപ്പിക്കുന്ന സ്‌പേസ് മിഷനുകള്‍ വൈകാതെ ലോകം കാണുമെന്നും, അടുത്ത ഘട്ടം അതാണെന്നും ഹംദാന്‍ പറഞ്ഞു. ബഹിരാകാശ മേഖലയെ കൂടുതല്‍ മനസ്സിലാക്കാനാണ് യുഎഇയുടെ ശ്രമം. അതിലൂടെ ഭാവിയെ രൂപപ്പെടുത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നത്.

ആഗോള ബഹിരാകാശ മേഖലയില്‍ യുഎഇയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. അത് മാനവികതയ്ക്ക് മുതല്‍ കൂട്ടാവുന്നതായിരിക്കണമെന്നും ാഗ്രഹിക്കുന്നുണ്ടെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. അതേസമയം യുഎഇ ബഹിരാകാശ ദൗത്യങ്ങള്‍ വീണ്ടും പ്രഖ്യാപിച്ചതിന് പ്രധാന കാരണം സുല്‍ത്താന്‍ അല്‍ നിയാദിയാണ്. അദ്ദേഹത്തിന് നേരത്തെ വലിയൊരു ഹീറോയ്ക്ക് സമാനമായ സ്വീകരണമായിരുന്നു നാട്ടില്‍ ലഭിച്ചത്.

അതേസമയം മുഹമ്മദ് അല്‍ മുല്ല ദുബായിലെ പോലീസ് ഹെലികോപ്ടര്‍ പൈലറ്റാണ്. അതുപോലെ അല്‍ മത്രൂഷി ഒരു എഞ്ചിനീയറാണ്. ഇവരായിരിക്കും യുഎഇയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയാവാന്‍ പോകുന്നത്. യുഎഇ കോര്‍പ്പ്‌സിന്റെ ഭാഗമായിട്ടാണ് മത്രൂഷി 2021ല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

അതിന് ശേഷം ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ആസ്ഥാനത്തേക്ക് ഇവരെ പരിശീലനത്തിലായി അയച്ചിരിക്കുകയാണ്. 2024ല്‍ ഇവര്‍ എല്ലാ കാര്യങ്ങളും പഠിച്ച് തിരിച്ചെത്തും. ഇവര്‍ ബഹിരാകാശ മിഷനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. അതിന് പുറമേ ബഹിരാകാശ മേഖലയിലെ വലിയ പദ്ധതികളും യുഎഇയ്ക്കുണ്ട്.

അടുത്ത വര്‍ഷം വിവിധ ബഹിരാകാശ പദ്ധതികളാണ് യുഎഇ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. അറബ് ലോകത്തിന്റെ ഏറ്റവും അത്യാധുനികമായ ഉപഗ്രഹമായ എംബിസെഡ്-സാറ്റ് വിക്ഷേപണം ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ചു. ചന്ദ്രനെ കൂടുതല്‍ അടുത്തറിയാനുള്ള മിഷനുകളാണ് യുഎഇ തയ്യാറാക്കുന്നത്. അതേസമയം യോഗത്തില്‍ സാറ്റലൈറ്റ് പേയ്‌ലോഡ് ഹോസ്റ്റിംഗിനെ കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയായി.

യുഎഇയുടെ ബഹിരാകാശ മേഖലയിലെ മികവ് വര്‍ധിപ്പിക്കുക മാത്രമല്ല, വിജ്ഞാനങ്ങള്‍ പരസ്പരം കൈമാറുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. അതുവഴി ഡാറ്റ അടക്കം കൈമാറാം. ബഹിരാകാശ ഭാവി ഏറ്റവും മികച്ചതാക്കുകയും ചെയ്യാമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+