ധൈര്യമായി ഒഴിപ്പിക്കല്‍ തുടരാം, അഫ്ഗാനിസ്ഥാനില്‍ 90 രാജ്യങ്ങള്‍ക്ക് ഉറപ്പുമായി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ കാലാവധി നീണ്ടേക്കുമെന്ന് സൂചന. 90 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഈ വിഷയത്തില്‍ ഇറക്കിയിരിക്കുകയാണ്. താലിബാനില്‍ നിന്ന് ഒഴിപ്പിക്കലിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും അടക്കമുള്ളവര്‍ പറഞ്ഞു. സ്വന്തം പൗരന്മാരെയും അഫ്ഗാന് പൗരന്മാരെയും വിദേശ രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി ഇതോടെ കൊണ്ടുപോകാന്‍ സാധിക്കും. അതേസമയം യാത്രാ അനുമതിയും പാസ്പ്പോര്‍ട്ടും ഉള്ള എല്ലാ പൗരന്മാരെയും വിദേശ രാജ്യങ്ങള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകാം. അതിന് താലിബാന് തടസ്സം നില്‍ക്കില്ല. നേരത്തെ പൗരന്മാരെയൊന്നും കൊണ്ടുപോകരുതെന്ന് താലിബാന് നിര്‍ദേശിച്ചിരുന്നു.

അമേരിക്ക അടക്കമുള്ളവര്‍ താലിബാനുമായി ഒഴിപ്പിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ ഓഗസ്റ്റ് 31ന് ഒരു വിദേശ രാജ്യത്തെയും അഫ്ഗാനില്‍ കാണാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. വിദേശരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന് പൗരന്മാരെ ഇനി മുതല്‍ ഇവര്‍ക്ക് കൊണ്ടുപോകാം. താലിബാന് കീഴില്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്കും രാജ്യം വിടാന്‍ സാധിക്കും. അഫ്ഗാന് പൗരന്മാര്ക്ക് ഇനിയും യാത്രാ രേഖകള്‍ നല്‍കുമെന്ന് ഈ 90 രാജ്യങ്ങളും പ്രഖ്യാപിച്ചു. താലിബാനില്‍ നിന്ന് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഉക്രൈന്, ബ്രിട്ടന് എന്നിവര്‍ ഈ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ താലിബാന് അംഗീകരിച്ചതാണെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. നേരത്തെ ഏറ്റവും മാന്യമായ രീതിയില്‍ അഫ്ഗാന് പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കുമെന്ന് താലിബാന് പറഞ്ഞിരുന്നു. വിദേശത്തേക്ക് പോകണമെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയാവാം. രാജ്യത്ത് നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ച ശേഷം വിസയും പാസ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ഉണ്ടാക്കി പൗരന്മാര്ക്ക് വിദേശത്തേക്ക് പോകാമെന്ന് താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസ്കായ് പറഞ്ഞു.
നേരത്തെ ഓഗസ്റ്റ് 31ന് ശേഷവും ആളുകളെ രാജ്യം വിടാന്‍ അനുവദിക്കുമെന്ന് താലിബാന് വക്താവ് സബീയുള്ള പറഞ്ഞിരുന്നു. അതേസമയം അമേരിക്ക ചാവേറുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ഇവര്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനുള്ള വരവിലായിരുന്നു. ഇത് സ്വയം പ്രതിരോധത്തിനായുള്ള ആക്രമണമാണെന്ന് യുഎസ് പറയുന്നു. അതേസമയം സാധാരണക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടില്ല. ഭാവിയില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാവും. യുഎസ് തികഞ്ഞ ജാഗ്രതയിലാണെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാബൂളില്‍ മറ്റൊരു സ്ഫോടനം കൂടി നടന്നിട്ടുണ്ട്. ഒരു കുട്ടിയടക്കം ആറ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
അതേസമയം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധ്യക്ഷന്‍ അബ്ദുള്‍ ബാഖി ഹഖാനി പറഞ്ഞു. ഇവര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ പ്രത്യേക ക്ലാസുകളില്‍ പഠിക്കാമെന്നും ഹഖാനി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ അവകാശവും നല്‍കും. എന്നാല്‍ ഒരു ക്ലാസില്‍ ആണ്‍കുട്ടികളോടൊപ്പം പഠിക്കാന്‍ സാധിക്കില്ലെന്നും ഹഖാനി വ്യക്തമാക്കി. നേരത്തെ ഹെരാത്ത് പ്രവിശ്യയിലെ സ്വകാര്യ യൂണിവേഴ്സിറ്റികളില്‍ അടക്കം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കരുതെന്ന് താലിബാന് നിര്‍ദേശം നല്‍കിയിരുന്നു. ഒരുമിച്ച് പഠിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് താലിബാന് പറഞ്ഞു.
ഹെരാത്ത് പ്രവിശ്യയിലെ അധ്യാപകരെല്ലാം ആശങ്കയിലാണ്. വേണ്ടത്ര വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്സിറ്റിയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കായി പ്രത്യേക ക്ലാസ്മുറി ഇവര്‍ക്ക് താങ്ങാന്‍ കൂടി പറ്റില്ല. പല വിദ്യാര്ത്ഥനികള്ക്കും ഇതോടെ വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിനിടെ യുഎസിന്റെ ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ സ്ഫോടനം നടക്കുമെന്ന് നേരത്തെ ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എത്രയും വേഗം അഫ്ഗാന് വിടാനാണ് യുഎസ്സിന്റെ ശ്രമം. കൂടുതല്‍ ആക്രമണം ഉണ്ടായാല്‍ നഷ്ടമുണ്ടാകുമെന്നാണ് ബൈഡന്റെ വിലയിരുത്തല്‍.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications