Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്ഡഹാറില്‍ സംഗീതം നിരോധിച്ചു, സ്ത്രീകള്‍ക്ക് ടിവി ചാനലില്‍ ഇടമില്ല, പ്രതികാര നടപടിയുമായി താലിബാന്‍

കാബൂള്‍: എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരും ഭരണവുമായിരിക്കുമെന്ന താലിബാന്റെ വാദങ്ങള്‍ പൊളിയുന്നു. പഴയ രീതിയിലേക്കുള്ള മടക്കമാണ് താലിബാന്റെ മുന്നിലുള്ളത്. യുഎസ് ഡാറ്റാ ബോസ് ഉപയോഗിച്ച് താലിബാന്‍ പ്രതികാര നടപടി തുടങ്ങിയിരിക്കുകയാണ്. ഇക്കാര്യം യുഎസ് അടക്കമുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ട്.

അതേസമയം സംഗീതവും സ്ത്രീകളുടെ സാന്നിധ്യവുമെല്ലാം പലയിടങ്ങളിലായി നിരോധിച്ച് തുടങ്ങിയിട്ടുണ്ട്. 20 വര്‍ഷം മുമ്പുള്ള അതേ രീതി തന്നെയാണ് തുടരുന്നതെന്ന പ്രഖ്യാപനം കൂടിയാണ് താലിബാന്‍ നടത്തുന്നത്. ഒപ്പം പാഞ്ച്ഷീറിലേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം റദ്ദാക്കിയിരിക്കുകയാണ്.

പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

താലിബാന്റെ പ്രതികാര നടപടിയെ ഭയന്നിരിക്കുകയാണ് അഫ്ഗാനിലെ ജനങ്ങള്‍. അമേരിക്കയുമായി ബന്ധമുള്ളവര്‍, അഫ്ഗാന്റെ സുരക്ഷാ സേനയിലെ അംഗങ്ങള്‍, ഇന്ത്യയുടെ റോയുടെ വിശ്വസ്തര്‍ എന്നിവരെ വെറുതെ വിടില്ലെന്നാണ് താലിബാന്റെ പ്രഖ്യാപിച്ചത്. താലിബാന്റെ അല്‍ നിഷ യൂണിറ്റിനാണ് ഇതിന്റെ ചുമതല. യൂണിറ്റിന്റെ ബ്രിഗേഡ് കമാന്‍ഡറായ നവാസുദ്ദീന്‍ ഹഖാനി നടപടി ഉറപ്പിക്കുന്നുണ്ട്. യുഎസ്സില്‍ നിന്ന് പിടിച്ചെടുത്ത ഡാറ്റ ബേസ് ഉപയോഗിച്ചാണ് അഫ്ഗാന്‍ പൗരന്മാരെ ക്രൂരമായി വേട്ടയാടാന്‍ ഒരുങ്ങുന്നത്. യുഎസ് സൈന്യത്തെയും നാറ്റോയെയും സഹായിച്ചവര്‍ക്കെതിരെയാണ് പ്രതികാര നടപടി ആരംഭിച്ചത്.

2

യുഎസ് നിര്‍മിത സ്‌കാനറുകളും അതുപയോഗിച്ചുള്ള ഡാറ്റ് ബേസുകളുമാണ് താലിബാന്റെ അല്‍ ഇഷ ഉപയോഗിക്കുന്നത്. ഈ ഡാറ്റ ബേസില്‍ യുഎസ്സിനെ സഹായിച്ചവരും ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങളെ സഹായിച്ചവരുടെ പേരുകളുമുണ്ട്. ഇതോടെ ആരൊക്കെയാണ് ആ വ്യക്തികളെന്ന് കൃത്യമായി താലിബാന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി മുന്‍ സര്‍ക്കാരിനും യുഎസ് സേനയ്ക്കുമൊപ്പം ഡ്രൈവര്‍മാര്‍, നഴ്‌സുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങി ജനസംഖ്യയുടെ ഭൂരിഭാഗവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് താലിബാന്റെ കൈയ്യിലുള്ള ഡാറ്റ വളരെ പ്രധാനപ്പെട്ടതാണ്. ഇവരുടെയൊക്കെ ജീവന്‍ അപകടത്തിലാണെന്ന് ചുരുക്കം.

3

കൈ രേഖകള്‍ പ്രകാരമുള്ള ഏഴായിരത്തോളം സ്‌കാനറുകള്‍ യുഎസിന്റെ കൈവശമുണ്ടായിരുന്നു. ഇതില്‍ എത്രത്തോളം അഫ്ഗാനില്‍ തന്നെ ഉപേക്ഷിച്ചാണ് യുഎസ് മടങ്ങുന്നതെന്ന് വ്യക്തമല്ല. താലിബാനെ എതിര്‍ക്കുന്നവരെ പ്രതിരോധിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്ന് നവാസുദ്ദീന്‍ ഹഖാനി പറയുന്നു. വിവിധ മദ്രസകളിലായിട്ടാണ് സൈനികരും പലരും ഇപ്പോള്‍ താമസിക്കുന്നത്. അല്‍ ഇഷ ഗ്രൂപ്പിനാണ് ഈ ഡാറ്റയുടെ ചുമതലയുള്ളത്. ഹഖാനി ഇതിന്റെ പ്രധാന നേതാവാണ്. ഫിംഗര്‍ പ്രിന്റുകളും ഐറിസ് സ്‌കാനുകളും അടക്കം ഗുരുതര വീഴ്ച്ച യുഎസ്സില്‍ നിന്ന് ഉണ്ടായെന്നാണ് വ്യക്തമാകുന്നത്. ലക്ഷക്കണക്കിന് പേരുടെ ജീവന് ഭീഷണിയാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്.

4

2009ലാണ് അഫ്ഗാന്‍ പൗരന്മാരുടെ ഡാറ്റ യുഎസ് ശേഖരിച്ച് തുടങ്ങിയത്. മൂന്ന് ലക്ഷത്തോളം പൗരന്മാരുടെ രേഖകള്‍ യുഎസ്സിന്റെ കൈവശമുണ്ടായിരുന്നു. അഫ്ഗാന്‍ തടവുപ്പുള്ളികളുടെയും സൈനികരുടേതുമായിരുന്നു ഇത്. 2010ലാണ് ബയോമെട്രിക്‌സ് സെന്റര്‍ ആരംഭിക്കുന്നത്. താലിബാന്‍ നുഴഞ്ഞുകയറ്റക്കാരെയും റോഡുകളില്‍ ബോംബ് വെക്കുന്നവരെയും തിരിച്ചറിയുന്നതിനായിരുന്നു ഈ ഡാറ്റ ബേസ്. ഇത് താലിബാന്റെ കൈവശമെത്തിയതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. അല്‍ അഷ യൂണിറ്റില്‍ ആയിരം അംഗങ്ങളുണ്ട്. 34 പ്രവിശ്യകളിലായി പരന്ന് കിടക്കുകയാണ് അവര്‍. പാകിസ്താനും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.

5

താലിബാന്റെ പുതിയ യൂണിറ്റല്ല അല്‍ ഇഷ എന്നാണ് നവാസുദ്ദീന്‍ ഹഖാനി പറയുന്നത്. ഖലീല്‍ ഹഖാനി ബ്രിഗേഡില്‍ മൂന്ന് ഗ്രൂപ്പുകളില്‍ ഒന്നാണിത്. രണ്ടായിരം പേരുള്ള ബ്രിഗേഡാണ് ഖലീല്‍ ഹഖാനി ഗ്രൂപ്പ്. അഞ്ച് മില്യണ്‍ തലയ്ക്ക് വിലയുള്ള കൊടുംഭീകരന്‍ ഖലീല്‍ ഹഖാനിയാണ് ഈ ഗ്രൂപ്പിന്റെ തലവന്‍. ഒസാമ ബിന്‍ലാദന്റെ ഉപദേഷ്ടാവായ ജലീലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍. 1990കളില്‍ താലിബാന്റെ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു ജലാലുദ്ദീന്‍. കൗണ്ടര്‍ ഇന്റലിജന്‍സ് ഓപ്പറേഷന്റെ ചുമതലയാണ് നവാസുദ്ദീന് താലിബാന്‍ നല്‍കിയിരിക്കുന്നത്. ഡാറ്റ ബാങ്ക് ഉപയോഗിച്ച് എല്ലാ പൗരന്‍മാരെയും നിരീക്ഷിക്കുമെന്നാണ് നവാസുദ്ദീന്‍ പറയുന്നത്.

6

അതേസമയം കൂടുതല്‍ ക്രൂരതകള്‍ താലിബാന്‍ ആരംഭിച്ചിട്ടുണ്ട്. കാണ്ഡഹാറില്‍ സംഗീതം നിരോധിച്ചിരിക്കുകയാണ്. ഒപ്പം ടിവി ചാനലുകളില്‍ സ്ത്രീകളുടെ ശബ്ദം പോലും കേള്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. റേഡിയോ ചാനലുകളിലും ഇവരുടെ ശബ്ദം വരാന്‍ പാടില്ല. ഇതോടെ വാര്‍ത്താ ചാനലുകളില്‍ അടക്കം ഇനി സ്ത്രീകളെ കാണാന്‍ സാധിക്കില്ല. നേരത്തെ തന്നെ അഫ്ഗാനിലെ മാധ്യമ സ്ഥാപനങ്ങള്‍ സ്ത്രീകളെ പുറത്താക്കിയിരുന്നു. താലിബാന്‍ നടപടി ഭയന്നിട്ടായിരുന്നു നീക്കം. കാബൂളിലെ നിരവധി പ്രാദേശിക മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരോടും മറ്റ് വനിതാ സ്റ്റാഫുകളോടും ഇനി ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. താലിബാന്‍ സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കുമെന്ന വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

7

ആംറുള്ള സലേയുടെ ട്വീറ്റുകള്‍ താലിബാനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പാഞ്ച്ഷീര്‍ താഴ്‌വരയിലേക്കുള്ള ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയിരിക്കുകയാണ് താലിബാന്‍. ഇവിടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. സലേയുടെ ട്വീറ്റുകള്‍ തുടര്‍ച്ചയായി വരുന്നത് താലിബാന് വലിയ ക്ഷീണമായിരിക്കുകയാണ്. നേരത്തെ പാഞ്ച്ഷീറില്‍ കടന്നുവെന്ന താലിബാന്റെ വാദം നുണയാണെന്ന് സലേ പറഞ്ഞിരുന്നു. നാലുപാട് നിന്നും വളഞ്ഞിരിക്കുകയാണ് താലിബാന്‍. എന്നാല്‍ അഹമ്മദ് മസൂദും ആംറുള്ള സലേയും കീഴടങ്ങാന്‍ തയ്യാറല്ല. നേരത്തെ തന്നെ കാവല്‍ പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു സലേ. പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് അധികകാലം പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ അവരുടെ പ്രതിരോധ കോട്ട പൊളിക്കാന്‍ താലിബാന് സാധിച്ചിട്ടില്ല.

Recommended Video

cmsvideo
    കാശ്മീർ പാകിസ്ഥാന് ..കാശ്മീർ പിടിച്ചടക്കി പാകിസ്ഥാന് നൽകാൻ താലിബാൻ
    8

    പാഞ്ച്ഷീറിനെ ഒറ്റപ്പെടുത്തി കീഴടക്കാനാണ് താലിബാന്റെ പ്ലാന്‍. ഇവിടേക്കുള്ള ടെലിഫോണ്‍ സേവനങ്ങളും താലിബാന്‍ നിര്‍ത്തി. പരസ്പരമുള്ള ആശയവിനിമയം പോലും ഇല്ലാതാക്കാനാണ് താലിബാന്‍ നീക്കം. താലിബാനെതിരെയുള്ള പല കാര്യങ്ങളും ആംറുള്ള സലേ ട്വിറ്ററിലൂടെ പുറത്തുവിടുന്നുണ്ട്. ഇത് ദോഷം ചെയ്യുമെന്നാണ് താലിബാന്റെ വിലയിരുത്തല്‍. ഹഖാനി ശൃംഖലയുമായി താലിബാനുള്ള ബന്ധം ലോകവ്യാപകമായി ചര്‍ച്ചയാക്കാനാണ് സലേയുടെ തീരുമാനം. ഇപ്പോഴത്തെ ഈ പോരാട്ടത്തിന് കാരണം പാകിസ്താനാണെന്ന് സലേ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത്താവള സ്‌ഫോടനത്തിന് പോലും ഇവരുടെ പിന്തുണയുണ്ടെന്നാണ് സൂചന. അതേസമയം പാഞ്ച്ഷീറിനെ ഇനി എളുപ്പത്തില്‍ കീഴടങ്ങാനാവുമെന്ന് താലിബാന്‍ കരുതുന്നു. പക്ഷേ ഈ മേഖലയിലെ ആശുപത്രികള്‍ അടക്കം താലിബാന്‍ നീക്കത്തില്‍ പ്രവര്‍ത്തനരഹിതമാകും. തികച്ചും മനുഷ്യത്വരഹിതമായ കാര്യമാണിത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+