Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയെ ഞെട്ടിച്ച് താലിബാന്‍; പാക് അതിര്‍ത്തിയും പിടിച്ചു, പുകവലിക്കരുത്, ഷേവിങ് പാടില്ല

കാബൂള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുകയാണ് എന്ന് പ്രഖ്യാപിച്ച പിന്നാലെ തുടങ്ങിയ താലിബാന്‍ മുന്നേറ്റം കൂടുതല്‍ പ്രദേശങ്ങളിലേക്ക്. ഇറാന്‍ അതിര്‍ത്തിക്ക് പുറമെ പാകിസ്താന്റെ അതിര്‍ത്തി മേഖലയും അവര്‍ നിയന്ത്രണത്തിലാക്കി. അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ കുറഞ്ഞുവരികയാണ്.

ഇത്ര വേഗം താലിബാന്‍ തിരിച്ചുവരുമെന്ന് അമേരിക്ക കരുതിയിരുന്നില്ല. അതേസമയം, അമേരിക്കന്‍ സൈനികരെ സഹായിച്ചിരുന്ന അഫ്ഗാനികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ്. അഫ്ഗാനില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

1

അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മില്‍ ദോഹയില്‍ സമാധാന ചര്‍ച്ച നടക്കവെയാണ് മറുഭാഗത്ത് അഫ്ഗാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചടക്കുന്നത്. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയായ സ്പിന്‍ ബോള്‍ഡാക് താലിബാന്‍ പിടിച്ചതായി സംഘടനാ വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു. ഇവിടെ താലിബാന്റെ വെള്ള പതാക നാട്ടിയെന്ന് പാകിസ്താനില്‍ നിന്നുള്ളവരും മാധ്യമങ്ങളെ അറിയിച്ചു.

2

കാണ്ഡഹാര്‍ പ്രവിശ്യയുടെ ഭാഗമാണ് സ്പിന്‍ ബോള്‍ഡാക് അതിര്‍ത്തി. ഇവിടെയുള്ള നിയന്ത്രണം ഇപ്പോഴും സൈന്യത്തിനാണ് എന്ന് അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. ഇറാന്‍, ഉസ്‌ബെക്കിസ്താന്‍, താജിക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തി ചെക്ക് പോയിന്റുകളും താലിബാന്‍ അടുത്തിടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതും നേരത്തെ അഫ്ഗാന്‍ സൈന്യം നിഷേധിച്ചിരുന്നു.

3

പാകിസ്താനിലെ കറാച്ചി തുറമുഖത്ത് നിന്നുള്ള ചരക്കുകള്‍ അഫ്ഗാനിലേക്ക് വരുന്ന പാതയാണ് സ്പിന്‍ ബോള്‍ഡാക്. രാജ്യത്തിന്റെ 85 ശതമാനം തങ്ങള്‍ പിടിച്ചെന്ന് കഴിഞ്ഞാഴ്ച താലിബാന്‍ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ അതിര്‍ത്തി മേഖലകള്‍ കൂടി അവര്‍ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്.

4

അതേസമയം, താലിബാന്‍കാരായ തടവുകാരെ നേരത്തെ അഫ്ഗാന്‍ സൈന്യം പിടികൂടിയിരുന്നു. മുഴുവന്‍ തടവുകാരെയും വിട്ടയക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാണെങ്കില്‍ മൂന്ന് മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്നും താലിബാന്‍ നിര്‍ദേശം വച്ചുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

5

അഫ്ഗാനില്‍ നിന്നുള്ള സമ്പൂര്‍ണ പിന്‍മാറ്റത്തിന് അമേരിക്ക തുടക്കം കുറിച്ചു. അമേരിക്കന്‍ സൈനികരെ സഹായിച്ചിരുന്ന ദ്വിഭാഷികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ തുടങ്ങി. ഇങ്ങനെ മാറ്റുന്ന അഫ്ഗാനികള്‍ക്ക് അമേരിക്കയില്‍ താമസ സൗകര്യമൊരുക്കുമെന്നാണ് വിവരം. ഇത്തരത്തില്‍ എത്ര പേരെ ഒഴിപ്പിക്കുന്നുവെന്ന് അമേരിക്ക വെളിപ്പെടുത്തിയില്ല.

6

അതേസമയം, താലിബാന്റെ നിയന്ത്രണത്തിലായ പ്രദേശങ്ങളില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കി തുടങ്ങി എന്ന് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക പള്ളി ഇമാമുമാര്‍ക്ക് താലിബാന്‍ നേതൃത്വം കത്ത് നല്‍കി. പുരുഷന്‍മാരില്ലാതെ സ്ത്രീകള്‍ മാത്രമായി അങ്ങാടികളില്‍ പോകരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും കത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

7

പുകവലിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ ശിക്ഷയ്ക്ക് വിധേയമാകും. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചിരുന്നത് താലിബാനായിരുന്നു. ഈ വേളയില്‍ ഇവര്‍ നടപ്പാക്കിയ നിയമങ്ങളാണ് വീണ്ടും കൊണ്ടുവരുന്നതത്രെ. വ്യഭിചരിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കുമെന്നും പുതിയ നിര്‍ദേശങ്ങളിലുണ്ട് എന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.

എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+