തീവ്രവാദികളെ യുവതികള്‍ വിവാഹം കഴിക്കണം, സൈനികരെ പരസ്യമായി വധിക്കല്‍, താലിബാന്റെ ക്രൂരത
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ മുന്നേറ്റം നടന്നുകൊണ്ടിരിക്കെ ജനങ്ങളോട് കൊടും ക്രൂരത. അഫ്ഗാന്‍ യുവതികളെ നിര്‍ബന്ധിപ്പിച്ച് തീവ്രവാദികളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് താലിബാന്‍. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അഫ്ഗാനില്‍ അരങ്ങേറുന്നത്.
സ്ത്രീകള്‍ക്ക് ഇവരുടെ ഭീഷണിക്ക് വഴങ്ങുക മാത്രമാണ് മാര്‍ഗമുള്ളത്. സൈനികര്‍ക്കെതിരെ അടക്കം കൊടും ക്രൂരതകളാണ് അരങ്ങേറുന്നത്. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒന്നിലും ഇടപെടില്ലെന്നാണ് സൂചന.
അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മാത്രം കാര്യം അവസാനിക്കുന്നില്ല. പിടികൂടിയ സൈനികരെ പരസ്യമായി വധിക്കുകയാണ്. സാധാരണക്കാര്‍ക്കെതിരെ പ്രകോപനമൊന്നുമില്ലാതെയും ആക്രമണമുണ്ട്. പിടിച്ചെടുത്ത നഗരങ്ങളിലാണ് ഈ ക്രൂരത അരങ്ങേറുന്നത്. പലരും കാബൂളിലേക്ക് രക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. താലിബാന്‍ പിടിച്ചെടുത്ത ഇടങ്ങളിലെ ജനങ്ങള്‍ ക്രൂരമായ ആക്രമണങ്ങളുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്. ലൈംഗിക അതിക്രമങ്ങളുടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. അവിവാഹിതകളെ തീവ്രവാദികളുടെ ഭാര്യമാരാവാന്‍ ഭീഷണിപ്പെടുത്തുകയാണ് താലിബാന്‍.

പലരും പലായനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സൈന്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭരണം പിടിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സൈനികരോ ജനങ്ങളോ ഭയപ്പെടേണ്ടതില്ലെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തി മറ്റൊന്നാണ്. കാബൂളിലെ യുഎസ് എംബസി നേരത്തെ താലിബാനെതിരെ രംഗത്ത് വന്നിരുന്നു. കീഴടങ്ങിയ സൈനികരെ ക്രൂരമായി വധിക്കുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് എംബസി പറയുന്നു. സുപ്രധാന നഗരങ്ങളുടെ നിയന്ത്രണമെല്ലാം ഇപ്പോള്‍ താലിബാന്റെ അധീനതയിലാണ്. കാണ്ഡഹാര്‍ അടക്കം താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്.

ലഷ്‌കര്‍ ഗായ്ക്ക് പുറമേ പുല്‍ ഇ ആലം നഗരം കൂടി പിടിച്ചെടുത്തിരിക്കുകയാണ് താലിബാന്‍. ഹെരാത്, കാണ്ഡഹാര്‍ നഗരങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇത്. 16 പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലുള്ളത്. അതേസമയം അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിലേക്കാണ് നീങ്ങുന്നത് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. താലിബാന്‍ എന്നത് ഏക ശക്തിയല്ല. അധികാരത്തിന് വേണ്ടി മത്സരിക്കുന്ന കൂട്ടങ്ങളാണ്. ഇത് നേരത്തെ തന്നെ ബ്രിട്ടന്‍ തിരിച്ചറിഞ്ഞതാണ്. പല താല്‍പര്യങ്ങള്‍ ഉള്ളവരാണ് താലിബാനിലുള്ളത്. തീര്‍ച്ചയായും ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് അഫ്ഗാനിസ്ഥാന്‍ പോകുന്നതെന്നും വാലസ് വ്യക്തമാക്കി.

കാബൂളില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം അകലെയുള്ള നഗരമാണ് പുല്‍ ഇ ആലം. നഗരത്തിന്റെ ഗവര്‍ണറും ചാര ഏജന്‍സിയും ഇപ്പോള്‍ താലിബാന്റെ പിടിയിലാണ്. ഇക്കാര്യം മേഖലയിലെ കൗണ്‍സിലര്‍ ഹസീബുള്ള സ്റ്റാനസ്‌കായ് സ്ഥിരീകരിച്ചു. ഒന്നേകാള്‍ ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന പ്രവിശ്യയാണ് ലോഖര്‍. ഇതിന്റെ തലസ്ഥാന നഗരിയാണ് പുല്‍ ഇ ആലം. ഇവിടെ നിന്ന് വെറും ഒന്നര മണിക്കൂര്‍ ദൂരമാണ് കാബൂളിലേക്കുള്ളത്. അതേസമയം ജനങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് പലായനം തുടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് അഫ്ഗാനികളുമായി പാകിസ്താന്‍ സൈന്യം ഏറ്റുമുട്ടി.

ഈ അതിര്‍ത്തി നേരത്തെ താലിബാന്‍ അടച്ചതാണ്. ഇതേ തുടര്‍ന്നാണ് ജനങ്ങള്‍ സൈന്യവുമായി ഏറ്റുമുട്ടിയത്. വാണിജ്യപരമായി സുപ്രധാന അതിര്‍ത്തിയാണ് ഇത്. ഒരു മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അമേരിക്ക വിയറ്റ്‌നാമിലെ പോലെ തോറ്റ് മടങ്ങുകയാണെന്ന പോസ്റ്റുകളും പ്ലക്കാര്‍ഡുകളും അഫ്ഗാനിസ്ഥാനില്‍ ഉയരുന്നുണ്ട്. അതേസമയം അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്താന്‍ പൂര്‍ണമായും പിടിക്കുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അക്രമത്തിന് താല്‍പര്യമില്ലെന്നും വക്താവ് പറഞ്ഞു. ലോക സംഘടനകളോട് അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ യുദ്ധക്കെടുതികള്‍ രൂക്ഷമാണെന്നും, ഒരു വിദേശ സംഘടനയെയോ വ്യക്തികളെയോ ആക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications