ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി; നിങ്ങള്‍ക്ക് നന്നാകില്ല, അമേരിക്കയുടെ അവസ്ഥ കണ്ടില്ലേ... ആരെയും തൊടില്ല
കാബൂള്‍: അഫ്ഗാനിസ്താന് പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലാകുന്നു. രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളും താലിബാന് പിടിച്ചു. തലസ്ഥാനമായ കാബൂളിലേക്ക് അവര്‍ അടുത്തു. നേരത്തെ താലിബാനെ പേടിച്ച് പലായനം ചെയ്ത ചില പ്രദേശങ്ങളിലെ ജനങ്ങള്‍ കാബൂളിലെത്തിയിരുന്നു. കാബൂളിലെ ശക്തമായ സൈനിക സാന്നിധ്യം തങ്ങള്‍ക്ക് സുരക്ഷയേകുമെന്ന് പ്രതീക്ഷിച്ചാണ് ഇവരെത്തിയത്. എന്നാല്‍ കാബൂളിലേക്ക് താലിബാന് അടുക്കുമ്പോള്‍ രാജ്യത്ത് വൈകാതെ ഭരണമാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
Recommended Video
അതിനിടെ ഇന്ത്യയ്ക്ക് ഭീഷണിയുമായി താലിബാന് രംഗത്തുവന്നു. ഇന്ത്യയുടെ ഒരു വിഷയത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ താലിബാന്, പക്ഷേ, സൈനികമായി ഇടപെട്ടാല്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഖത്തറിലെ ദോഹയില്‍ താലിബാനുമായി നിരവധി രാജ്യങ്ങള്‍ സമാധാന ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയും ഇതില്‍ പങ്കാളിയാണ് എന്നാണ് വിവരം. വെള്ളിയാഴ്ചയും ചര്‍ച്ചകള്‍ നടന്നു. സമാധാന അഫ്ഗാന് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍. വിദേശ സൈന്യം രാജ്യം വിടുകയും അമേരിക്ക നിയോഗിച്ച ഭരണകൂടം പുറത്താക്കപ്പെടുകയും വേണമെന്നാണ് താലിബാന്റെ നിലപാട്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇന്ത്യയുമായി ബന്ധപ്പെട്ട താലിബാന് നേതാവിന്റെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിലെ വിദേശ രാജ്യങ്ങളിലെ എംബസികളെയോ കാര്യാലയങ്ങളെയോ തങ്ങള്‍ തൊടില്ലെന്ന് താലിബാന് നേതാവ് മുഹമ്മദ് സുഹൈല്‍ ഷഹീന് വ്യക്തമാക്കി. അനാവശ്യമായ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്റെ മണ്ണ് വിദേശ രാജ്യങ്ങള്‍ക്കെതിരെ ഒരു സംഘത്തെയും സഹായിക്കില്ല. അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ തങ്ങള്‍ വെറുതെ വിടില്ല. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടല്‍ തങ്ങളുടെ നയമല്ല. ഇക്കാര്യം നേരത്തെ പലതവണ വ്യക്തമാക്കിയതാണ്. എംബസികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തങ്ങള്‍ ആക്രമിക്കില്ലെന്നും താലിബാന് വക്താവ് പറഞ്ഞു.

സല്‍മ ഡാമിന് താലിബാന് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇന്ത്യ അഫ്ഗാന് സൗഹൃദ അണക്കെട്ട് എന്നാണ് സല്‍മ ഡാം അറിയപ്പെടുന്നത്. അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയിലാണ് ഈ ഡാം. 2016ല്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് ഈ ഡാം ഉദ്ഘാടനം ചെയ്തത്.

അഫ്ഗാനിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത് സിറ്റി. ഈ നഗരം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഇതോടെയാണ് സല്‍മ ഡാം തകര്‍ക്കുമോ എന്ന ആശങ്ക പരന്നത്. വിദേശ നിര്മിതകളേയോ ഉദ്യോഗസ്ഥരെയോ തങ്ങള്‍ ആക്രമിക്കില്ലെന്ന് താലിബാന് വക്താവ് പറയുന്നു. എന്നാല്‍ സൈനികമായ ഇടപെടല്‍ കാര്യങ്ങള്‍ ഗുരുതരമാക്കുമെന്നും ഷഹീന് പറഞ്ഞു.

സൈനികമായി ഇന്ത്യ അഫ്ഗാനില്‍ ഇടപെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കും. സൈനിക ഇടപെടല്‍ അവര്‍ക്ക് നന്നാകില്ല. സൈനികമായി അഫ്ഗാനിലേക്ക് വന്ന മറ്റു രാജ്യങ്ങളുടെ അവസ്ഥ ഇന്ത്യ കണ്ടുകാണും. ഇതെല്ലാം തുറന്ന പുസ്തകമാണെന്നും താലിബാന് വക്താവ് ഷഹീന് പറഞ്ഞു. 1980കളില്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യവും 2001ല്‍ വന്ന അമേരിക്കന്‍ സൈന്യവും ലക്ഷ്യം കാണാതെയാണ് അഫ്ഗാനില്‍ നിന്ന് മടങ്ങിയത്.

സിഖ് വിശുദ്ധ പതാകയായ നിഷാന്‍ സാഹിബ് എടുത്തു മാറ്റിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് നേതാവ് പറഞ്ഞു. പക്തിയയിലെ ചംകാനിയിലുള്ള ഗുരുദ്വാരയില്‍ നിന്നാണ് പതാക മാറ്റിയത്. നേരത്തെ ഗുരു നാനാക് സന്ദര്‍ശിച്ചിരുന്ന ഗുരുദ്വാരയാണിത്. സിഖ് സമുദായക്കാര്‍ തന്നെയാണ് ആ പതാക മാറ്റിയതെന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും താലിബാന് നേതാവ് പറയുന്നു.

താലിബാന് നേതാക്കള്‍ ഗുരുദ്വാര നില്ക്കുന്ന പ്രദേശം സന്ദര്‍ശിച്ചിരുന്നു. അവിടെ പതാക അന്ന് കണ്ടിരുന്നു. പതാക കണ്ടാല്‍ ആരെങ്കിലും തങ്ങളെ ആക്രമിക്കും എന്നാണ് അവര്‍ കരുതിയത്. വീണ്ടും പതാക ഉയര്‍ത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷഹീന് പറഞ്ഞു. പാകിസ്താന്റെ സഹായം തങ്ങള്‍ക്ക് കിട്ടുന്നുവെന്ന ആരോപണം താലിബാന് വക്താവ് നിഷേധിക്കുകയും ചെയ്തു.

അതിനിടെ കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷന് പിടിച്ചെടുത്ത താലിബാന് സ്റ്റേഷന്റെ പേര് മാറ്റി. വോയ്സ് ഓഫ് ശരീഅ എന്നാണ് സ്റ്റേഷന്റെ പുതിയ പേര്. രാഷ്ട്രീയ, സാംസ്കാരിക, സമകാലിക സംഭവങ്ങളുടെ വാര്‍ത്തകള്‍ ഇനിയും തുടരും. എല്ലാ ജീവനക്കാരും റേഡിയോ സ്റ്റേഷനിലുണ്ട് എന്ന് താലിബാന്‍കാര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും ഇനി മുതല്‍ പ്രക്ഷേപണം ചെയ്യും.

പ്രസിഡന്റ് അഷ്റഫ് ഗനി രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജിവയ്ക്കില്ലെന്നും അദ്ദേഹം സൈന്യത്തെ വീണ്ടും സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വാര്‍ത്തകളുമുണ്ട്. ധനമന്ത്രി കഴിഞ്ഞ ദിവസം അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. രാജ്യം കടുത്ത ഭീഷണിയിലാണെന്നും എങ്കിലും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും മൂന്നാമത്തെ നഗരമായ ഹെറാത്ത് സിറ്റിയും താലിബാന്റെ നിയന്ത്രണത്തിലാണ്. കാബൂള്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ താലിബാന് സൈന്യം. എന്നാല്‍ പ്രസിഡന്റ് രാജിവെക്കുമെന്ന വാര്‍ത്തകള്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ അംറുല്ല സാലിഹ് നിഷേധിച്ചു.

ജനങ്ങളുടെ പലായനം തടയാനുള്ള ശ്രമം തുടരുകയാണ്. രക്ത രൂഷിതമായ യുദ്ധത്തിലേക്ക് രാജ്യം കൂപ്പുകുത്താന്‍ അനുവദിക്കില്ലെന്നും പൗരന്മാരെ രാജ്യത്തിന് പുറത്തേക്ക് ആട്ടിപ്പായിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും പ്രസിഡന്റ് വ്യ്ക്തമാക്കി. അമേരിക്കയുടെയും മറ്റു വിദേശരാജ്യങ്ങളുടെയും പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നത് തുടരുകയണ്.

കാബൂള്‍ എംബസിയിലെ രേഖകള്‍ നശിപ്പിക്കാന്‍ അമേരിക്ക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അതേസമയം, മസാറെ ശെരീഫിലും ശക്തമായ ആക്രമണം നടക്കുകയാണ്. ഇവിടെ യുദ്ധ പ്രഭു അബ്ദു റഷീദ് റോസ്തമിന്റെ ആളുകളാണ് താലിബാനെ നേരിടുന്നത്. ദിവസങ്ങള്‍ക്കകം അഫ്ഗാന്റെ ഭരണം താലിബാന് പിടിക്കുമെന്നാണ് വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications