കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജാത ശിശുവിനെ കൊന്ന് ബാഗിലാക്കി ആ ബാഗുമായി അമ്മ ഷോപ്പിംഗ് നടത്തി

Google Oneindia Malayalam News

ന്യൂയോര്‍ക്ക് സിറ്റി: നവജാത ശിശുവിനെ കൊന്ന് ബാഗിലാക്കിയ ശേഷം അമ്മ ഷോപ്പിംഗ് നടത്തി. അമേരിയ്ക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വിചാരണയാണ് ഇപ്പോള്‍ പുരോഗമിയ്ക്കുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്ന് വാദിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് 18കാരി.

ടിയോണ റോഡ്രിഗസ് എന്ന 18കാരിയാണ് നിരപരാധിയാണെന്ന് കോടതിയില്‍ വാദിച്ചത്. ജനിച്ച് മണിയ്ക്കൂറുകള്‍ പോലും പിന്നിടും മുന്‍പാണ് കുഞ്ഞിനെ കൊന്ന് ബാഗിലാക്കിയാണ് പെണ്‍കുട്ടി ഷോപ്പിംഗിനെത്തിയത്. ഷോപ്പിംഗ് മാളില്‍ നിന്നും മോഷണക്കുറ്റത്തിനാണ് കുട്ടിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നാണ് ബാഗിനുള്ളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

kill-baby

പെണ്‍കുട്ടിയ്‌ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം പിന്നീട് പിന്‍വലിച്ചു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസ് ഇപ്പോഴും നില നില്‍ക്കുകയാണ്. കൊലപാതകം നടക്കുന്നതിന് ആഴ്ചകള്‍ മുന്‍പ് തന്നെ റോഡ്രിഗസ് അതിനുള്ള പദ്ധതി തയ്യാറാക്കിയതായി ചില മെസേജുകളില്‍ നിന്ന് പൊലീസിന് മനസിലായി.

അതേ സമയം താന്‍ ഗര്‍ഭിണിയാണെന്ന് റോഡ്രിഗസിന് അറിയില്ലായിരുന്നുവെന്നും, ജന്മം കൊടുത്തത് ചാപിള്ളയ്ക്കായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എട്ട് പൗണ്ട് മാത്രം ഭാരമുള്ള ആണ്‍കുഞ്ഞായിരുന്നു റോഡ്രിഗസിന്റേത്. കേസില്‍ വിചാരണ പുരോഗമിയ്ക്കുകയാണ്.

English summary
Teenage mother kills newborn baby, then goes shoping with dead body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X