സൗദി അറേബ്യയിലെ നഗ്നസത്യങ്ങള്‍; ആരാണ് എംബിഎസ്, ഇങ്ങനെ ഒരു ഭരണാധികാരി ലോകത്തില്ല

ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഇതുവരെ കൂടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. പക്ഷേ, ഒരുരാജ്യത്തിന്റെ ഭദ്രത പരിശോധിക്കുമ്പോള്‍ ഇതെല്ലാം വേണ്ടതു തന്

Recommended Video

cmsvideo
    സൗദി രാജാവിന്റെ പുതിയ ഭരണതന്ത്രങ്ങൾ | Oneindia Malayalam

    റിയാദ്: സൗദി അറേബ്യയിലെ വാര്‍ത്തകള്‍ എന്നും വായനക്കാര്‍ക്ക് ആവേശമാണ്. ലോക മുസ്ലിംകളുടെ പുണ്യഗേഹങ്ങളുടെ കേന്ദ്രമായതാണ് അതിനൊരു കാരണം. മറ്റൊന്ന് സൗദിയിലെ ഏത് മാറ്റവും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കുമെന്നതാണ്. പക്ഷേ, കുറച്ചുകാലമായി സൗദി അറേബ്യയില്‍ നിന്ന് സുഖമുള്ളതൊന്നും കേള്‍ക്കാറില്ല. സൗദിയിലെ ഏതൊരു നീക്കവും അധികാര മോഹത്തിന്റെയും ധൂര്‍ത്തിന്റെയും അലങ്കാരത്തോടെയാണ് അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ സൗദിയില്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങനെയാണോ? ആഗോളതലത്തില്‍ തന്നെ പ്രശസ്തരായ പല മാധ്യമപ്രവര്‍ത്തകരും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്. പക്ഷേ, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഒരുകൂട്ടം പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ബിന്‍ സല്‍മാന്‍ ഭരണചക്രം തിരിക്കുന്നത്. അതാകട്ടെ ലോകത്തെ ഒരു ഭരണാധികാരിയും നേരിട്ടിട്ടില്ലാത്ത ഒന്നുമാണ്...

    എംബിഎസ്

    എംബിഎസ്

    മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മാധ്യമങ്ങള്‍ ചുരുക്കി വിളിക്കുന്ന പേരാണ് എംബിഎസ്. കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹം സൗദി അറേബ്യയുടെ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ടത്. അധികാരമോഹിയായും ധൂര്‍ത്തടിക്കുന്ന വ്യക്തിയായുമൊക്കെ ഇദ്ദേഹത്തെ പരിഹസിക്കുന്നവരാണ് കൂടുതലും.

    ശക്തന്‍

    ശക്തന്‍

    പക്ഷേ, ഇന്ന് സൗദി ഭരണകൂടത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് എംബിഎസ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ മാത്രമാണ് നടപ്പാകുക. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ ഭരണം എംബിഎസ് ഏറ്റെടുക്കുമെന്ന് തന്നെയാണ് ഇതുവരെ വിശ്വസിക്കപ്പെടുന്നത്. മറ്റ് അട്ടിമറികളൊന്നും നടന്നിട്ടില്ലെങ്കില്‍.

    മതില്‍ക്കെട്ടുകള്‍

    മതില്‍ക്കെട്ടുകള്‍

    32 കാരനായ എംബിഎസിന് വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലെന്നാണ് ചിലര്‍ ആരോപിക്കപ്പെടുന്നത്. പക്ഷേ, ഇദ്ദേഹം കിരീടവകാശിയായതിന് ശേഷം വരുത്തിയ മാറ്റങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെയുള്ളതും ഇതുവരെയുണ്ടായിരുന്ന മതില്‍ക്കെട്ടുകള്‍ തകര്‍ക്കുന്നതുമായിരുന്നു.

     പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍

    പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍

    സൗദി അറേബ്യയിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെയാണ് എംബിഎസിന് അധികാരത്തിലെത്തിയ ശേഷം ആദ്യം നേരിടേണ്ടിവന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരത നിറഞ്ഞ രാജ്യം. ഇനിയും ശരിപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്ന അവസ്ഥയിലാണ് സൗദി.

     പരിധി ലംഘിച്ചു

    പരിധി ലംഘിച്ചു

    സൗദിയില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് വിശാലമായ അധികാരമുണ്ടെന്ന് കരുതാന്‍ സാധിക്കില്ല. ഒരുതരം അനുരജ്ഞനത്തിന്റെ പാതയാണ് ഇതുവരെയുണ്ടായിരുന്ന ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചിരുന്നത്. ഈ പരിധി ലംഘിക്കുകയാണ് എംബിഎസ് ചെയ്തത് എന്നു മാത്രം.

    മാറ്റിപ്പിടിച്ചു

    മാറ്റിപ്പിടിച്ചു

    സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന രാജ്യത്തിന്റെ ഏക വരുമാന മാര്‍ഗം എണ്ണയാണ്. ആഗോള രംഗത്ത് എണ്ണ വിലയിലുണ്ടാകുന്ന വ്യതിയാനം സൗദിയുടെ സാമ്പത്തിക രംഗത്തെ അസ്ഥിരമാക്കുന്നു. ഈ സാഹചര്യത്തിലാണ് എംബിഎസ് വിഷന്‍ 2030 എന്ന പദ്ധതി പ്രഖ്യാപിച്ചത്.

     ഇതുവരെ ചെയ്യാതിരുന്നത്

    ഇതുവരെ ചെയ്യാതിരുന്നത്

    എണ്ണ ഇതരവരുമാനം തേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് ടൂറിസം മേഖല പ്രോല്‍സാഹിപ്പിച്ചത്. ചെങ്കടലില്‍ ഇതിന് പ്രത്യേക പദ്ധതി കോടികള്‍ ചെലവിട്ട് ഒരുക്കിവരുന്നു. വിദേശികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ സൗദിയിലുണ്ടെങ്കിലും ഇതുവരെ വരുമാന മാര്‍ഗമായി ഉപയോഗപ്പെടുത്തിയിരുന്നില്ല.

    വിദ്യാസമ്പന്നര്‍

    വിദ്യാസമ്പന്നര്‍

    ഇതുപയോഗിക്കുയാണ് എംബിഎസ്. മാത്രമല്ല, തൊഴില്‍ രംഗത്ത് സൗദി വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. വിദേശത്തു പോയി നിരവധി പൗരന്‍മാര്‍ ഉന്നത വിദ്യാഭ്യാസം നേടി വന്നിട്ടും അവര്‍ക്കൊന്നും ജോലി കൊടുക്കാന്‍ രാജ്യത്ത് സാഹചര്യമില്ലാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയത്.

    സൗദിയിലേതു പോലെ

    സൗദിയിലേതു പോലെ

    വിദേശികളുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇത്തരം നടപടി ഏറെ വിമര്‍ശിക്കപ്പെട്ടേക്കാം. പക്ഷേ, ഒരു ഭരണാധികാരി എന്ന നിലയില്‍ പൗരന്‍മാരുടെ ഭാവി സുസ്ഥിരമാക്കുക എന്നതാണ് എംബിഎസ് ചെയ്യുന്നത്. എല്ലാ രാജ്യത്തും അതു ചെയ്യുന്നുണ്ടെങ്കിലും സൗദിയിലേത്ത് പോലെ വിമര്‍ശനം നേരിടേണ്ടി വരാറില്ല.

    വന്‍ വെല്ലുവിളി

    വന്‍ വെല്ലുവിളി

    പതിനായിരത്തിലധികം രാജകുടുംബാംഗങ്ങളുള്ള രാജ്യമാണ് സൗദി. ഇവരെല്ലാം ആഡംബര ജീവിതം നയിച്ചിരുന്നത് ഭരണകൂടത്തിന്റെ ചെലവിലാണ്. ഇത്തരം ചെലവുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നു എംബിഎസ്.

     കൊട്ടാരങ്ങളില്‍ മുഴങ്ങിയത്

    കൊട്ടാരങ്ങളില്‍ മുഴങ്ങിയത്

    രാജകുടുംബത്തിലെ എല്ലാവരും ചെലവഴിക്കുന്നതിന്റെ ബില്ലുകള്‍ സ്വയം ഒടുക്കണമെന്ന് നിബന്ധന വന്നിരിക്കുന്നു. ഇത് സ്വാഭാവികമായും രാജകുടുംബാംഗങ്ങളെ പ്രകോപിപ്പിക്കും. ഇതുവരെ അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ ഒറ്റയടിക്ക് നിന്നിരിക്കുന്നു. ഇതാണ് അടുത്തിടെ കൊട്ടാരങ്ങളില്‍ നിന്ന് മുദ്രാവാക്യം ഉയരാന്‍ കാരണം.

    അഴിമതിക്കാര്‍ക്ക് അഴി മതി

    അഴിമതിക്കാര്‍ക്ക് അഴി മതി

    രാജകുടുംബാംഗങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പൊതുവരെ മറയ്ച്ചുവയ്ക്കുന്ന രീതിയാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നാണ് എംബിഎസ് പറയുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു അഴിമതി നടത്തിയവരെ കൂട്ടമായി അറസ്റ്റ് ചെയ്തത്.

    പരിശീലനവും ആയുധങ്ങളും

    പരിശീലനവും ആയുധങ്ങളും

    കോടികളാണ് സൗദി സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോഴും ശക്തമായ സൈന്യമാണ് സൗദിയുടെത് എന്നു പറയാന്‍ സാധിക്കില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് എംബിഎസ്. സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനനം നല്‍കുന്നു. ഒപ്പം ആയുധങ്ങളും.

    പതിവ് തെറ്റി

    പതിവ് തെറ്റി

    സാമൂഹികമായ മാറ്റം വളരെ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല സൗദിയില്‍. നിരവധി മതപണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമേ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കൂ. പക്ഷേ, എംബിഎസ് ഈ പതിവ് തെറ്റിച്ച് ഒട്ടേറെ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയാണ്.

    പാതി ജനസംഖ്യ

    പാതി ജനസംഖ്യ

    സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, കായിര രംഗത്ത് സ്ത്രീ പ്രാതിനിധ്യം, വിനോദ സഞ്ചാര മേഖല, സിനിമ എന്നീ കാര്യങ്ങളിലെല്ലാം ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റം ദീര്‍ഘകാലടിസ്ഥാനത്തില്‍ സൗദിക്ക് നേട്ടമാണ്. ജനസംഖ്യയുടെ പകുതിയില്‍ അധികം വരുന്ന വനിതകളെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാക്കുക കൂടിയാണ് എംബിഎസ്.

    ജനപ്രിയന്‍

    ജനപ്രിയന്‍

    അടുത്തിടെ നടന്ന അഴിമതി വിരുദ്ധ അറസ്റ്റിലൂടെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ എംബിഎസ് ഏറെ ജനപ്രിയനായി മാറിയെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ നിരവധിയാണ്. എങ്കിലും എംബിഎസിന്റെ ആഡംബര ചെലവുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്.

    കണക്കുകൂട്ടല്‍

    കണക്കുകൂട്ടല്‍

    മാത്രമല്ല, യുവാക്കള്‍ക്കിടയില്‍ ദേശീയ ബോധം വളര്‍ത്താനുള്ള എംബിഎസിന്റെ നീക്കങ്ങളും വിജയം കാണുന്നുണ്ട്. യുവാക്കളെയും സ്ത്രീകളെയും രാജ്യത്തിന്റെ തൊഴില്‍ ശക്തിയായി വാര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതോടെ എല്ലാവര്‍ക്കും ജോലിയുള്ള ഒരു സാഹചര്യമുണ്ടാകുകയും പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യുമെന്ന് എംബിഎസ് കണക്കുകൂട്ടുന്നു.

    റഷ്യയും വന്നു

    റഷ്യയും വന്നു

    അന്താരാഷ്ട്ര തലത്തില്‍ നിരവധി വെല്ലുവിളികള്‍ സൗദി നേരിടുന്നുണ്ടെങ്കിലും അമേരിക്കയുമായും റഷ്യയുമായി ബന്ധം ശക്തമാക്കാന്‍ സാധിച്ചത് എംബിഎസിന്റെ നേട്ടമാണ്. നേരത്തെ അമേരിക്ക മാത്രമായിരുന്നു സൗദിയുടെ കൂട്ട്. ഇപ്പോള്‍ റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും സൗദിയുമായി സഹകരണം ശക്തമാക്കിയിട്ടുണ്ട്.

    അനാവശ്യ ചെലവുകള്‍

    അനാവശ്യ ചെലവുകള്‍

    കൂടാതെ അനാവശ്യമായ ചെലവുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് സൗദി ഭരണകൂടം. സബ്‌സിഡികള്‍ കുറച്ചു. നികുതികള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഇതുവരെ കൂടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. പക്ഷേ, ഒരുരാജ്യത്തിന്റെ ഭദ്രത പരിശോധിക്കുമ്പോള്‍ ഇതെല്ലാം വേണ്ടതു തന്നെ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+