• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'റഷ്യൻ സൈന്യം അടുത്തെത്തി, ഏത് നിമിഷവും തന്നെയും കുടുംബത്തേയും പിടികൂടും': സെലെൻസ്‌കി

 • By Akhil Prakash
Google Oneindia Malayalam News

കിയെവ്; തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട റഷ്യൻ സൈന്യം വളരെ അടുത്തെത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുദ്ധത്തിന്റെ ആദ്യ നാളുകളെ അനുസ്മരിച്ചുകൊണ്ട് ടൈം മാസികക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 24 നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനിൽ അധിനിവേശം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം നടന്ന എല്ലാ പ്രധാന സംഭവങ്ങളും സെലെൻസ്‌കി ഓർമ്മിപ്പിച്ചു.

"താനും ഭാര്യ ഒലീനയും തങ്ങളുടെ 17 വയസ്സുള്ള മകളും 9 വയസ്സുള്ള മകനും. ബോംബ് സ്‌ഫോടനം ആരംഭിച്ചു എന്ന വാർത്ത കേട്ടുകൊണ്ടാണ് അന്ന് ഉണർന്നത്. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ഓരോ ബോംബും പതിക്കുന്നത്." ആദ്യ ദിവസത്തെ സംഭവത്തെ ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞാനും എന്റെ കുടുംബവുമാണ് റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം. പ്രസിഡൻഷ്യൽ ഓഫീസുകൾ സുരക്ഷിതമായ സ്ഥലമല്ല. എത്രയും പെട്ടെന്ന് തന്നെ ഞങ്ങളെ വധിക്കാനായി റഷ്യൻ സൈന്യം ഇവിടെ എത്തും. റഷ്യൻ സ്‌ട്രൈക്ക് ടീമുകൾ കിയെവിലേക്ക് പാരച്യൂട്ടിൽ കയറിയതായി തനിക്ക് വിവരം ലഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.

"ആ രാത്രിക്ക് മുമ്പ്, ഞങ്ങൾ സിനിമകളിൽ മാത്രമേ ഇത്തരം കാര്യങ്ങൾ കണ്ടിട്ടുള്ളൂ," സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ പ്രസിഡൻഷ്യൽ ഗാർഡിന് മികച്ച രീതിയിൽ ആണ് സംരക്ഷണം നൽകുന്നത്. പിൻവശത്തെ പ്രവേശന കവാടത്തിലെ ഒരു ഗേറ്റ് പോലീസ് ബാരിക്കേഡുകളും പ്ലൈവുഡ് ബോർഡുകളും ഉപയോഗിച്ച് തടഞ്ഞ് വെച്ചിരിക്കുകയാണ്. ആൻഡ്രി പറഞ്ഞു. റഷ്യൻ ആക്രമണത്തിന്റെ ആദ്യ രാത്രിയിൽ തന്നെ കോമ്പൗണ്ടിനുള്ളിലെ കാവൽക്കാർ സെലൻസ്‌കിക്കും സഹായികൾക്കും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ആക്രമണ റൈഫിളുകളും കൊണ്ടുവന്നു തന്നും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

cmsvideo
  കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിനെ ദുബായില്‍ ചെന്ന് പിടിക്കും | Oneindia Malayalam

  സെലൻസ്‌കിയുടെ ഭാര്യയും കുട്ടികളും പ്രസിഡൻഷ്യൽ ഗാർഡിൽ ഇരിക്കെ രണ്ടുതവണ റഷ്യൻ സൈന്യം വളപ്പിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതായി യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് സർവീസിലെ വെറ്ററൻ ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു. വളരെ ഭ്രാന്തമായ നിമിഷങ്ങളായിരുന്നു ഇതെന്നും ഒലെക്‌സി പറഞ്ഞു. അതേ സമയം റഷ്യയുടെ ആക്രമണത്തെ ധൈര്യപൂർവ്വം നേരിട്ട് മിക്ക രീതിയിൽ പ്രതിരോധിച്ച പ്രസിഡന്റ് സെലെൻസ്‌കി ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു. രാജ്യം വിടാനുള്ള യുഎസിന്റെ വാഗ്ദാനം സെലെൻസ്കി നിരസിച്ചിരുന്നു. സ്വന്തം രാജ്യത്ത് തന്നെ നിൽക്കുമെന്നും മരണം വരെ പോരാടുമെന്നും ആണ് സെലെൻസ്കി അന്ന് അറിയിച്ചത്.

  English summary
  The president said he had received information that Russian strike teams had been parachuted into Kiev.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X