Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർ നിങ്ങളോട് കള്ളം പറയുകയാണ്; യുദ്ധത്തിനെതിരെ റഷ്യൻ ചാനലിൽ ജീവനക്കാരിയുടെ പ്രതിക്ഷേധം

മോസ്കോ; റഷ്യ യുക്രൈൻ യുദ്ധത്തിനെതിരെ തൽസമയ വാർത്താ ചാനലിൽ പ്രതിഷേധിച്ച ജീവനക്കാരിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ചാനൽ വണ്ണിന്റെ തൽസമയ സംപ്രേഷണത്തിനിടെയാണ് യുദ്ധവിരുദ്ധ വാചകം എഴുതിയ ബാനറുമായി ചാനലിലെ ജീവനക്കാരിയായ മറീന ഒവ്സിയാനിക്കോവ ഇടിച്ചുകയറിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പതിനഞ്ച് വർഷത്തോളം ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് മറീന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 മണിക്കൂറോളം തന്നെ ചോദ്യം ചെയ്‌തുവെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലായിരിക്കെ നിയമസഹായം ലഭിച്ചില്ലെന്നും മറീന മാധ്യമങ്ങളോട് പറഞ്ഞു. "ഇത് എന്റെ യുദ്ധവിരുദ്ധ തീരുമാനമായിരുന്നു. റഷ്യ യുക്രൈൻ ആക്രമിച്ചത് എനിക്ക് ഇഷ്ടപ്പെടാത്തതിനാൽ ഞാൻ സ്വയം ഈ തീരുമാനം എടുത്തു. ഇത് ശരിക്കും എന്നെ ഭയപ്പെടുത്തുന്നു" മറീന പറഞ്ഞു.

 ukraine

എന്നെ പിൻതുണച്ച സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ശരിക്കും ബുദ്ധിമുട്ടുള്ള ദിവസങ്ങളായിരുന്നു, രണ്ട് ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല. പോലീസ് ചോദ്യം ചെയ്യൽ പതിനാല് മണിക്കൂറിലധികം നീണ്ടു. ഒരു വിധത്തിലുള്ള നിയമസഹായവും എനിക്ക് അവരിൽ നിന്ന് ലഭിച്ചില്ല. താൻ വളരെ ക്ഷീണിതയാണെന്നും തനിക്ക് വിശ്രമം ആവിശ്യമാണെന്നും മറീന കൂട്ടിച്ചേർത്തു.

"യുദ്ധം വേണ്ട, യുദ്ധം നിർത്തുക, പ്രചരണം വിശ്വസിക്കരുത്, അവർ ഇവിടെ നിങ്ങളോട് കള്ളം പറയുകയാണ്. " എന്നായിരുന്നു ചാനലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മറീയ ഉയർത്തിപ്പിടിച്ച ബാനറിൽ എഴുതിയിരുന്ന വാക്കുകൾ, യുദ്ധത്തിൽ റഷ്യക്ക് അനുകൂലമായി നേരത്തെ പ്രവർത്തിച്ചതിൽ ഇപ്പോൾ ല ജ്ജ തോനുന്നു. ടെലിവിഷൻ സ്ക്രീനിൽ നിന്ന് നിരവധി കള്ളം പറഞ്ഞതിലും റഷ്യക്കാരെ ആക്രമികളാക്കാൻ അനുവദിച്ചതിലും എനിക്ക് ഇപ്പോൾ ലജ്ജ തോനുന്നു എന്നും മറീയ വ്യക്തമാക്കി.

അതേസമയം മറീയക്ക് നന്ദി അറിയിച്ചുകൊണ്ട് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി രം ഗത്തെത്തി. വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കി നന്ദി പറയുന്നത്. "സത്യം അറിയിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കാത്ത റഷ്യക്കാരോടും യുദ്ധത്തിനെതിരായ പോസ്റ്ററുമായി ചാനൽ വണ്ണിന്റെ സ്റ്റുഡിയോയിൽ പ്രവേശിച്ച സ്ത്രീയോടും വ്യക്തിപരമായി ഞാൻ നന്ദിയുള്ളവനാണ്" എന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നാറ്റോയിൽ തങ്ങൾ അംഗമാവില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചു. സൈനിക മേധാവികളുടെ യോഗത്തിലാണ് സെലെൻസ്‌കി നിലപാട് വ്യക്തമാക്കിയത്. യുക്രൈൻ നാറ്റോയിൽ അംഗമാകരുതെന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം.

Recommended Video

cmsvideo
    കീവിൽ തുടരെ തുടരെ സ്ഫോടനം: സൈനികരെ ഇറക്കി അമേരിക്ക | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+