• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിനൊപ്പം ബ്ലാക്ക് പ്രചാരകര്‍; വ്യാജ വാര്‍ത്തകളുടെ കേന്ദ്രം, ഒടുവില്‍ ട്വിറ്റര്‍ പൂട്ടിട്ടു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ചയില്ല. പ്രചാരണം കൊഴുക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ ഭീതി മാറ്റിവച്ചാണ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. ചൈനാ ഭീതിയും കുടിയേറ്റവും കമ്യൂണിസവുമെല്ലാം അദ്ദേഹം ആയുധമാക്കുന്നു. കൂടാതെ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡനെയും കമല ഹാരിസിനെയും വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രചാരണവും നടത്തുന്നു. ട്രംപിന് അനുകൂലികള്‍ വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുകയാണ്. ബ്ലാക്ക് എന്ന സംഘം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ കണ്ടെത്തി. ബ്ലാക്കിന്റെ നിരവദി അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. ട്വിറ്റര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ അക്കൗണ്ടുകളുടെ പ്രവര്‍ത്തനമെന്ന് സോഷ്യല്‍ മീഡിയ കമ്പനി വക്താവ് പറഞ്ഞു.

വ്യാജ അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല അക്കൗണ്ടുകളിലും പതിനായിരങ്ങളാണ് ഫോളവേഴ്‌സായുള്ളത്. 25 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന് ക്ലെംസണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡാരന്‍ ലിന്‍വില്‍ പറഞ്ഞു. ഓരോ അക്കൗണ്ടിലും ആയിരങ്ങളാണ് ഫോളവേഴ്‌സായുള്ളത്. അതുകൊണ്ടുതന്നെ ട്വീറ്റുകള്‍ അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് വ്യാജ വിവരങ്ങള്‍ ജനങ്ങളിലേക്കെത്താനും ജനഹിതത്തില്‍ സ്വാധീനം ചെലുത്താനും കാരണമാകും.

ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതികരെ ട്രംപിന്റെ ഭരണകാലത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വിവാദം തണുപ്പിക്കാനും കറുത്ത വര്‍ഗക്കാര്‍ ട്രംപിനൊപ്പമാണ് എന്ന് വരുത്തി തീര്‍ക്കാനുമാണ് പുതിയ ബ്ലാക്ക് എന്ന സംഘം ശ്രമിക്കുന്നത്. അവരാണ് ട്രംപിനൊപ്പം, എന്റെ വോട്ട് ട്രംപിന് എന്നീ വാചകങ്ങള്‍ ട്വീറ്റ് ചെയ്യുന്നത്. ഈ അകൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണ് എന്ന് തെളിഞ്ഞത്. തുടര്‍ന്് ഇവ സസ്‌പെന്റ് ചെയ്യുകയായിരുന്നു. പല അക്കൗണ്ടുകളും മുന്‍കാല സൈനിക ഓഫീസര്‍മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പേരിലാണ് എന്നതും എടുത്തുപറയേണ്ടതാണ്.

കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ കറുത്ത വര്‍ഗക്കാരുടെ ചിത്രം പ്രൊഫൈലാക്കി വച്ചാണ് പല വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലാക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഇതിലെ പ്രതികരണം ചോദിച്ച് ട്രംപിന്റെ പ്രചാരണ സംഘത്തെ റോയിട്ടേഴ്‌സ് വിളിച്ചെങ്കിലും അവര്‍ മൗനം പാലിച്ചു. 2017ലാണ് ഈ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടുതലും രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ സജീവമാണ്. നൂറുകണക്കിന് ട്വീറ്റുകലാണ് ആഴ്ചകള്‍ക്കിടെ ഈ അക്കൗണ്ടുകളില്‍ നിന്ന് വന്നിരിക്കുന്നത്. എല്ലാം ട്രംപിന് അനുകൂലമായിട്ടാണ്.

സൗദി അറേബ്യ വീണു... ചൈന കിതച്ചെത്തി, പാകിസ്താന്‍ അതിവേഗം, യുഎന്‍എച്ച്ആര്‍സി വോട്ടിങ് ഫലം

cmsvideo
  ട്രംപിന്റെ കസേര തെറിപ്പിക്കാൻ ഗ്രേറ്റ തുന്‍ബര്‍ഗ്

  English summary
  Trump Black supporters are Fake: Twitter suspends these accounts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X