Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്ലവം പ്രഖ്യാപിച്ച് ട്രംപ്, 3 സംസ്ഥാനങ്ങളെ വിമോചിപ്പിക്കണം, ചുട്ട മറുപടി, ഗവര്‍ണര്‍മാര്‍ പറയുന്നത്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗവര്‍ണര്‍മാരും തമ്മില്‍ രാഷ്ട്രീയ യുദ്ധം മുറുകുന്നു. രാജ്യത്തെ നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിച്ച് സാധാരണ നിലയിലേക്ക് വരാന്‍ തിടുക്കപ്പെടുകയാണ്. എന്നാല്‍ ഇതിനെ ഗവര്‍ണര്‍മാര്‍ എതിര്‍ക്കുന്നുണ്ട്. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. ഇത് കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. നുണകള്‍ പ്രചരിപ്പിച്ച് ആഭ്യന്തര വിപ്ലവത്തിനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളെ വിമോചിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം.

1

ട്രംപിന്റെ പ്രസ്താവനകള്‍ നിയമവിരുദ്ധവും അതേസമയം അപകടകരവുമാണ്. കോവിഡ് ബാധിച്ച ലക്ഷകണക്കിന് പേരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് ട്രംപിന്റെ നയമെന്നും ഇന്‍സ്ലീ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ ബുദ്ധിസ്ഥിരതയില്ലാത്ത അലറി വിളികിളികളും ജനങ്ങളോടുള്ള ആഹ്വാനവും അക്രമത്തിലേക്കാണ് നയിക്കുക. മുമ്പ് നാമത് കണ്ടതാണ്. സ്വന്തം ഭരണകൂടം വരെ കൊറോണവൈറസ് ഭീതി യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു വിമത നീക്കത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇന്‍സ്ലീ പറഞ്ഞു.

അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം പ്രതിഷേധം നടത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ അപകടം അവര്‍ മനസ്സിലാക്കിയിട്ടില്ല. ഈ പ്രതിഷേധങ്ങളെ ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിച്ചത്. മിന്നസോട്ടയെ വിമോചിപ്പിക്കുക, മിഷിഗണിനെ വിമോചിപ്പിക്കുക, വിര്‍ജീനിയയെ മോചിപ്പിക്കുക എന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയെയും ട്രംപ് വിമര്‍ശിച്ചിരുന്നു. കുവോമോ സംസാരിക്കുന്നതും പരാതി പറയുന്നതും കുറച്ച് കൂടുതല്‍ നേരം പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതി പൊളിഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയന്ത്രണം ഗവര്‍ണര്‍മാര്‍ക്കാണ്.

നേരത്തെ വിപണി തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഗവര്‍ണര്‍ക്ക് വിടുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഒറ്റരാത്രി കൊണ്ടാണ് അദ്ദേഹം തീരുമാനം മാറ്റിയത്. ഈ മൂന്ന് സംസ്ഥാനങ്ങളും പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. അതുകൊണ്ട് ഈ വിപണി തുറക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വരെ അദ്ദേഹത്തിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. ഫ്‌ളോറിഡയിലും ടെക്‌സസിലും ബീച്ചുകളും പാര്‍ട്ടികളും തുറന്നിട്ടുണ്ട്. ഇത് റിപബ്ലിക്കന്‍ ഭരണമുള്ള സംസ്ഥാനങ്ങളാണ്. എന്നാല്‍ ട്രംപിന്റെ വാദത്തെ ഇവര്‍ തള്ളി. ന്യൂയോര്‍ക്ക്, വെസ്റ്റ് വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളും വിപണി തുറക്കുന്നതിന് എതിരാണ്. ആരോഗ്യ വിദഗ്ദരുമായി ആലോചിച്ച ശേഷം തീരുമാനം മതിയെന്നാണ് ഗവര്‍ണര്‍മാര്‍ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+