ഇറാനുമായി ആണവകരാർ ചർച്ചകൾക്ക് ശ്രമം തുടങ്ങിയതായി ഡൊണാൾഡ് ട്രംപ്; ആയത്തുള്ള ഖമേനിക്ക് കത്തയച്ചു
ന്യൂയോർക്ക്: ഇറാനുമായി ആണവകരാറിന് ശ്രമം തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയം ചൂണ്ടിക്കാട്ടി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്ക് കത്തയച്ചതായും ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അമേരിക്കയുടെ ദീർഘകാല സഖ്യകക്ഷിയായ ഇസ്രായേലിന്റെ മുഖ്യ ശത്രു കൂടിയായ ഇസ്ലാമിക് റിപ്പബ്ലിക് ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് സമ്മതം മൂളുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
'നിങ്ങൾ ചർച്ച നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അത് ഇറാന് വളരെ നല്ലതായിരിക്കും' ട്രംപ് പറഞ്ഞു. ഫോക്‌സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ആ കത്ത് അവർക്ക് കിട്ടണമെന്ന് അവരും ആഗ്രഹിച്ചതായി ഞാൻ കരുതുന്നു. മറ്റൊരു പോംവഴി നമ്മൾ എന്തെങ്കിലും ചെയ്യണം എന്നതാണ്, കാരണം നിങ്ങൾക്ക് മറ്റൊരു ആണവായുധം ഇവിടെ അനുവദിക്കാൻ കഴിയില്ല' ട്രംപ് വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ ഇതുവരെയും ഇറാൻ പ്രതികരിച്ചിട്ടില്ല. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അഭിസംബോധന ചെയ്‌താണ് ട്രംപ് തന്റെ കത്ത് എഴുതിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
'ഇറാനെ കൈകാര്യം ചെയ്യാൻ രണ്ട് വഴികളുണ്ട്: ഒന്ന് സൈനികമായി, അല്ലെങ്കിൽ നിങ്ങൾ ഒരു കരാർ ഉണ്ടാക്കുക. എന്നാൽ ഇറാനെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഒരു കരാർ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ വളരെ നല്ല ആളുകളാണ്' ട്രംപ് പറഞ്ഞു. നേരത്തെ തന്നെ ഇക്കാര്യത്തിൽ കിംവദന്തികൾ പരന്നിരുന്നുവെങ്കിലും ഇപ്പോഴാണ് വിഷയത്തിൽ സ്ഥിരീകരണം ഉണ്ടായത്.
അതേസമയം, രണ്ടാം ഭരണകാലത്ത് സകല പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ടാണ് ട്രംപ് മുന്നോട്ട് നീങ്ങുന്നത്. യുഎസ് പതിറ്റാണ്ടുകളായി പിന്തുടരുന്ന വിദേശനയം ട്രംപ് ഭരണകൂടം പൊളിച്ചെഴുതുന്ന കാഴ്‌ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിന്റെ സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ പ്രകടമായതുമാണ്.
അധികാരമേറ്റയുടൻ യുക്രൈൻ-റഷ്യ യുദ്ധത്തിൽ സമവായം ഉണ്ടാക്കുമെന്ന് പറഞ്ഞ ട്രംപ് കൈയ്യടി നേടിയിരുന്നു. എന്നാൽ ഇതിന് ശേഷം കാര്യങ്ങളാകെ മാറിമറിയുകയായിരുന്നു. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നതോടെ നിലപാടിൽ വലിയ മാറ്റമാണ് യുഎസ് വരുത്തിയത്. ആദ്യഘട്ടത്തിൽ യുദ്ധത്തിന് എല്ലാവിധ സഹായവും ചെയ്‌തു നൽകിയ രാജ്യമായിരുന്നു യുഎസ്.
എന്നാൽ ട്രംപ് വന്നതോടെ കളി മാറി. ഇപ്പോൾ റഷ്യക്ക് അനുകൂലമായ നിലപാടാണ് വിഷയത്തിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾക്ക് ഉൾപ്പെടെ ആശങ്കയിലാണ്. ഗാസയിലെ പ്രശ്‌നത്തിലും ട്രംപ് കാര്യമായി ഇടപെടുന്നുണ്ട്. അതിന് പിന്നാലെയാണ് ഇറാനുമായി ആണവകരാർ സാധ്യതകളെ കുറിച്ച് ട്രംപ് അന്വേഷിക്കുന്നത്.
-
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു










Click it and Unblock the Notifications