ആശങ്കയൊഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമിക്ക് സാധ്യത, 281 മരണം, ആയിരത്തിലധികം പേർക്ക് പരുക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ
ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30ഓടെയാണ് ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായത്. തെക്കൻ സുമാത്ര, പടിഞ്ഞാറൻ ജാവ എന്നിവിടങ്ങളിലാണ് സുനാമിത്തിരകൾ ആഞ്ഞടിച്ചത്. നൂറു കണക്കിന് കെട്ടിടങ്ങളാണ് നിലം പതിച്ചത്. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ബാന്റൺ പ്രാവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി.

അനക് ക്രാക്കത്തുവ എന്ന അഗ്നിപർവ്വതത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളും മണ്ണിടിച്ചിലുമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനമുണ്ടായി 24 മിനിറ്റിന് ശേഷമാണ് സുനാമിയുണ്ടായത്. അതേസമയം അനക് ക്രാക്കത്തുവ അഗ്നിപർവ്വത്തിൽ നിന്നും ഞായറാഴ്ച അന്തരീക്ഷത്തിലേക്ക് പുകയും ചാരവും വലിയ രീതിയിൽ പുറത്തേക്ക് വന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications