കിഴക്കന്‍ ഗൗത്തയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി തുര്‍ക്കിയും റഷ്യയും ആശുപത്രികളൊരുക്കും
അങ്കാറ: വിമതര്‍ക്കെതിരേ പോരാട്ടം നടക്കുന്ന സിറിയയിലെ കിഴക്കന്‍ ഗൗത്തയില്‍ നിന്ന് പലായനം ചെയ്യുന്നവ പരിക്കേറ്റവരെ ചികില്‍സിക്കാന്‍ തുര്‍ക്കിയും റഷ്യയും സംയുക്തമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനം. സിറിയയിലെ തെല്‍ അബ്യാദ് പ്രദേശത്താണ് ആശുപത്രികള്‍ നിര്‍മിക്കുകയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്, ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി എന്നിവരെ പങ്കെടുപ്പിച്ച് അങ്കാറയില്‍ നടത്തിയ യോഗത്തിനു ശഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളിലെയും സൈനികരായിരിക്കും ആശുപത്രികള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

തുര്‍ക്കിയില്‍ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് തുര്‍ക്കി, റഷ്യ, ഇറാന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിമതര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം, സിറിയന്‍ ഭരണകൂടത്തിന്റെയോ വിമത വിഭാഗങ്ങളുടെയോ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇതുരണ്ടാം തവണയാണ് മൂന്ന് നേതാക്കളും യോഗം ചേരുന്നത്.
റഷ്യയും ഇറാനും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണെങ്കിലും തുര്‍ക്കി ഫ്രീ സിറിയന്‍ ആര്‍മിയെന്ന സിറിയന്‍ വിമതര്‍ക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ മൂന്ന് രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സിറിയന്‍ പ്രതിസന്ധി പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് താല്പര്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കും മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ കാര്യത്തിലും ഒരേ നിലപാടാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിറിയയുടെ ചിലഭാഗങ്ങളില്‍ കുര്‍ദുകള്‍ അടങ്ങുന്ന വിമത സൈനികര്‍ക്കൊപ്പം അമേരിക്കന്‍ സൈന്യം പോരാടുന്നതെങ്കിലും സിറിയന്‍ ഭരണ കൂടത്തെ അസ്ഥിരപ്പെടുത്തുകയെന്ന സമീപനമാണ് അവര്‍ക്കുള്ളത്. തങ്ങള്‍ ഭീകരരെന്ന് കരുതുന്ന കുര്‍ദ് പോരാളികളുമായി സഹകരിച്ചുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്കെതിരേ തുര്‍ക്കി ശക്തമായി രംഗത്തുണ്ട്.
ഇതിന്റെ ഭാഗമായി അമേരിക്കയുടെ സഖ്യകക്ഷിയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (വൈ.പി.ജി) എന്ന കുര്‍ദ് പോരാളി വിഭാഗത്തില്‍ നിന്ന് തുര്‍ക്കിയോട് ചേര്‍ന്നുകിടക്കുന്ന സിറിയയിലെ അഫ്രിന് പ്രദേശം തുര്‍ക്കി സൈന്യം പിടിച്ചെടുത്തിരുന്നു. റഷ്യന്‍ സൈനികരുടെ സഹായത്തോടെ തലസ്ഥാനമായ ദമസ്ക്കസിന് അടുത്തുകിടക്കുന്ന കിഴക്കന്‍ ഗൗത്ത പ്രദേശങ്ങളിലേറെയും വിമതപോരാളികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications