കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ വീണ്ടും പുറത്താക്കലിന് ഒരുങ്ങുന്നു; 50 പേര്‍ക്ക് ജോലി നഷ്ടമാകും

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍ ഒരുങ്ങുന്നു. ഇത്തവണ 50 ജീവനക്കാരെയാണ് പുറത്താക്കുന്നത്. വരുന്ന ആഴ്ച്ചകളിലായി ഈ പുറത്താക്കല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ പ്രൊഡക്ട് ഡിവിഷനില്‍ നിന്നാണ് ആളുകളെ പുറത്താക്കുന്നത്.

മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പതിനായിരത്തില്‍ അധികം ജീവനക്കാരെ പുറത്താക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ന്യൂസ് സൈറ്റ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ചാണ് പുറത്താക്കലുണ്ടാവുമെന്ന് ഇവര്‍ പറയുന്നു. ഇലോണ്‍ മസ്‌കിന്റെ വരവിന് ശേഷം ട്വിറ്റര്‍ ആകെ പ്രതിസന്ധിയിലാണ്.

1

മസ്‌ക് വന്ന ശേഷം കമ്പനിയില്‍ നിന്ന് ഒരുപാട് പേരെ പുറത്താക്കിയിരുന്നു. ട്വിറ്റര്‍ ആസ്ഥാനത്തെ തൂപ്പുകാരെ പോലും മസ്‌ക് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി ആകെ വൃത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്

ടോയ്‌ലറ്റ് പേപ്പര്‍ പോലും വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. കമ്പനിയുടെ പല ഓഫീസുകളും വാടക കൊടുക്കാനില്ലാത്തത് കൊണ്ട് ഉടമകള്‍ പിടിച്ചെടുത്തിരുന്നു. ജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നിട്ടും വാടക കൊടുക്കാന്‍ മസ്‌ക് തയ്യാറായിരുന്നില്ല.

പലയിടത്തും ഓഫീസുകള്‍ കുറച്ച് കൊണ്ടുവരികയാണ് മസ്‌ക്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് വിശദീകരണം.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

ഇനി ആളുകളെ പിരിച്ചുവിടില്ലെന്ന് മസ്‌ക് അറിയിച്ച് ആറാഴ്ച്ചയ്ക്കുള്ളിലാണ് പുതിയ പുറത്താക്കല്‍ വന്നിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാരുടെ എണ്ണം രണ്ടായിരത്തിന് താഴേക്ക് കൊണ്ടുവരികയാണ് മസ്‌ക് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.

ഒക്ടോബറിലാണ് മസ്‌ക് ട്വിറ്ററിന്റെ സാരഥ്യം ഏറ്റെടുത്തത്. നിരവധി മാറ്റങ്ങള്‍ മസ്‌ക് കൊണ്ടുവന്നെങ്കിലും അതൊന്നും ജനപ്രിയമായില്ല. ട്വിറ്ററിന്റെ വെരിഫൈഡ് ബ്ലൂടിക്ക് മാര്‍ക്കിന് സബ്‌സ്‌ക്രിപ്ഷനാണ് മസ്‌ക് ഏര്‍പ്പെടുത്തിയത്.

ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനം

ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. പലരും ട്വിറ്റര്‍ ഉപേക്ഷിക്കാനും ഇത് കാരണമായയി. അത് മാത്രമല്ല കമ്പനിയിലെ 50 ശതമാനം സ്റ്റാഫുകളെയും പുറത്താക്കിയിരുന്നു.

ട്വിറ്റര്‍ വരുമാനത്തിന്റെ കാര്യത്തില്‍ വലിയ ഇടിവാണ് നേരിടുന്നതെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. കമ്പനിയുടെ പരസ്യവരുമാനം മുഴുവന്‍ ഇല്ലാതായെന്നും പറഞ്ഞിരുന്നു. പരസ്യകമ്പനികള്‍ പലരും ട്വിറ്ററില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

നാലാമത്തെ സാമ്പത്തിക പാദത്തില്‍ ട്വിറ്ററിന്റെ വരുമാനത്തില്‍ 35 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം മസ്‌കിന്റെ പുതിയ നയങ്ങള്‍ ട്വിറ്റര്‍ വിദ്വേഷ പ്രസംഗം ധാരാളം വരാന്‍ ഇടയാക്കുമെന്നാണ് ഭയപ്പെടുന്നത്.

കാരണം പണം തരുന്ന ആര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നതാണ് മസ്‌കിന്റെ രീതി. ഇത് വ്യാജ അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കാനും ഇടയാക്കിയിരുന്നു.

English summary
twitter will layoff more employees this time, 50 employees loose jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X