Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍ ഞെട്ടലില്‍; മോഡേണ കൊവിഡ് വാക്‌സിനെടുത്ത രണ്ട് യുവാക്കള്‍ മരണപ്പെട്ടു, അന്വേഷണം

ടോക്കിയോ: ജപ്പാനില്‍ മോഡേണ ഇന്‍കോവിന്റെ കോവിഡ് -19 പ്രതിരോധ വാക്‌സിന്‍ കുത്തിവച്ച രണ്ട് യുവാക്കള്‍ മരിച്ചു. വാക്കസിന്‍രെ രണ്ടാം ഡോസ് സ്വീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്. ജപ്പാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശരീരത്തില്‍ ഹാനീകരമായ വസ്തുക്കളുടെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഡേണ വാകാസിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

30 വയസുള്ള രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. അതേസമയം, വാക്‌സിന്‍ കാരണമാണ് യുവാക്കള്‍ മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മോഡേണ കമ്പനിയും ജപ്പാനിലെ നിര്‍മ്മാതാക്കളുമായ ടാകെഡയും പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗികമായ അന്വേഷണം ആവശ്യമാണെന്നും കമ്പനികള്‍ അറിയിച്ചു.

യുവാക്കളുടെ മരണത്തില്‍ ജപ്പാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര വിതരണക്കാരായ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ചില കുപ്പികളില്‍ മലിനീകരണമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം - മൊഡെര്‍ണ ഇന്‍കോര്‍പ്പറേഷന്റെ 1.63 ദശലക്ഷം ഡോസ് വാക്‌സിനുകളുടെ ഉപയോഗം ജപ്പാന്‍ വ്യാഴാഴ്ച നിര്‍ത്തിവയ്ക്കുകയായിരുന്നു.

മോഡേണ കോവിഡ് -19 വാക്‌സിന്‍ മൂലമാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നതെന്നതിന് ഇപ്പോള്‍ ഞങ്ങള്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കാര്യക്ഷമതയോ സുരക്ഷാ പ്രശ്‌നങ്ങളോ കൊണ്ടല്ല വാക്‌സിന്‍ ഡോസുകള്‍ നിര്‍ത്തിവച്ചതെന്നും ഈ നീക്കം ഒരു മുന്‍കരുതല്‍ നടപടിയാണെന്നും കമ്പനികള്‍ പറയുന്നു.

vaccine

അതേസമയം, ടാകെഡയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് മോഡേണ പ്രതികരിച്ചിരുന്നു. വാക്‌സിന്റെ ഉത്പാദനത്തിന്റെ ഉല്‍പ്പന്നങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നാണ് അറിയിച്ചത്. കമ്പനി റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുന്നു, പങ്കാളിയുമായി വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മോഡേണ അറിയിച്ചു.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം,. സ്‌പെയിനിലെ കരാര്‍ നിര്‍മ്മാണ സൈറ്റിലെ ഒരു ഉല്‍പാദന ലൈനിലെ നിര്‍മ്മാണ പ്രശ്‌നം മൂലമാണ് മലിനീകരണം ഉണ്ടായതെന്ന് യുഎസ് ബയോടെക്‌നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനവും പറയുന്നു.

നേരത്തെ രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചവരുടെ മരണം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇവരുടെ മരണത്തിന് കാരണം വാക്‌സിന്‍ ഉപയോഗമാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ 12 മുതല്‍ 17 വയസു വരെ പ്രായമുളളവര്‍ക്ക് മോഡേണ വാക്‌സിന്‍ നല്‍കാന്‍ കാനഡ സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ 18 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രമാണ് മോഡേണ വാക്‌സിന്‍ നല്‍കാനുള്ള അനുമതി നല്‍കിയിരുന്നത്. യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+