ബ്രാ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വ്യത്യസ്ത മോഷണം!

  • Written By: Desk
Subscribe to Oneindia Malayalam

സാക്രമെന്റോ: പലതരം മോഷണങ്ങളെ കുറിച്ച് കേൾക്കാറുണ്ട്. വ്യത്യാസ്തമായ മോഷണ രീതികളെ കുറിച്ചും കേൾക്കാറുണ്ട്. എന്നാൽ കാലിഫോർണിയയിൽ ഇതിനെയെല്ലാം വെല്ലുന്ന ഒരു മോഷണം നടന്നു. മോഷ്ടിച്ച സാധനമാണ് എല്ലാവരെയും ഞെട്ടിച്ചത്. മോഷണ വസ്തു ബ്രാ ആയിരുന്നു. പിടിയിലായത് രണ്ട് സ്ത്രീകളും. കാലിഫോർണിയ ഫോൾസമ്മിലുള്ള വിക്ടോറിയാസ് സീക്രട്ട് സ്റ്റോറിലാണ് മോഷണം നടന്നത്.

രണ്ട് സ്ത്രീകളും കൂടി മോഷ്ടിക്കാൻ ശ്രമിച്ചത് ഒന്നും രണ്ടും ബ്രായല്ല. ഏഴ് ലക്ഷം രൂപയിൽ അധികം വരുന്ന ബ്രായാണ് ഇരുവരും മോഷ്ടിക്കാൻ ശ്രമിച്ചത് എന്നതാണ് മറ്റൊരു അത്ഭുതം. എന്നാൽ കൃത്യസമയത്ത് തന്നെ പോലീസ് ഇടപെട്ട് ബ്രാ മോഷണം പരാജയപ്പെടുത്തുകയായിരുന്നു. വലിയ ബാഗിൽ ബ്രാ നിറച്ച് കടത്താനായിരുന്നു പരിപാടി. ജീവനക്കാർ തടയാൻ ശ്രമിച്ചു.

Theft

എന്നാൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് മറ്റ് ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പാൽക്കം പോലീസ് ഡിപ്പാർട്ട്മെന്റ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് ബ്രാ മോഷ്ടാക്കളെ നാട്ടുകാർ അറിഞ്ഞത്. ബ്ലാൻകാ താളിയ ക്വിന്ററോ (22), അന്റോണിയ ലാസ്റ്റർ വെൽക്ക്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സാക്രമെന്റോ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഫാൽക്കം പോലീസ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A pair of would-be robbers pepper-sprayed a Victoria's Secret employee Friday while attempting to make off with thousands of dollars of lingerie, according to the Folsom Police Department.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്