Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍പ്പം ചെലവുള്ള കാര്യമാണ്; എങ്കിലും മഴ പെയ്യും... ഒരു മാസം നീളുന്ന ക്ലൗഡ് സീഡിങിന് യുഎഇ

ദുബായ്: ചൂട് കുറയുമെന്ന സൂചന നല്‍കി സുഹൈല്‍ നക്ഷത്രം ദൃശ്യമായിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ യുഎഇ. ഒരു മാസം നീളുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. അല്‍പ്പം ചെലവേറിയ ദൗത്യമാണെങ്കിലും മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധിയാകുമെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ ശ്രമം തുടങ്ങുന്നത്.

അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ക്ലൗഡ് സീഡിങ് പദ്ധതിക്ക് തുടക്കമിടുക. അമേരിക്കന്‍ ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ യുഎഇ കാലാവസ്ഥാ കേന്ദ്രമാണ് ദൗത്യം ആരംഭിക്കുന്നത്. ഗവേഷകരും പൈലറ്റുമാരും ചേര്‍ന്ന് മഴ മേഘങ്ങളെ കുറിച്ച് പഠിച്ച ശേഷമാകും ക്ലൗഡ് സീഡിങ് നടത്തുക.

uae

വൈദ്യുതി ഉപയോഗിച്ചും അല്ലാതെയും വിവിധ ക്ലൗഡ് സീഡിങ് വസ്തുക്കളുടെ പ്രകടനം പരിശോധിക്കുകയാണ് ആദ്യം ചെയ്യുക. ജല ദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ മഴ ശക്തമാക്കുകയാണ് ഉദ്ദേശമെന്ന് വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു. ക്ലൗഡ് ഫിസിക്‌സില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കയിലെ സ്ട്രാറ്റണ്‍ പാര്‍ക്ക് എഞ്ചീനിയറിങ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.

യുഎഇയുടെ ആകാശത്ത് മാത്രമല്ല ഒമാനിലും പുതിയ ക്ലൗഡ് സീഡിങിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1990കളിലാണ് യുഎഇ ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. മേഘങ്ങളെ കണ്ടെത്തി മഴ പെയ്യാന്‍ ആവശ്യമായ മിശ്രിതം വിമാനം ഉപയോഗിച്ച് വിതറും.

മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ക്ലൗഡ് സീഡിങ് വഴി സാധിക്കും. സാധാരണ രീതിയില്‍ കിട്ടേണ്ട മഴ ലഭിക്കാതിരിക്കുകയും ചൂട് അസഹ്യമാകുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ കൃത്രിമമായി മഴ പെയ്യിക്കാറുള്ളത്. പൊട്ടാസ്യം, മഗ്നീഷ്യം, സോളിഡ് കാര്‍ബണ്‍ഡൈ ഓക്‌സൈഡുമെല്ലാം ഉപ്പില്‍ കലര്‍ത്തിയുള്ള മിശ്രിതമാണ് മേഘങ്ങളില്‍ വിതറുക.

സെപ്തംബര്‍ ഒന്ന് മുതല്‍ തുടങ്ങുന്ന ക്ലൗഡ് സീഡിങ് 30 വരെ തുടരും. ഒരാഴ്ച കഴിയുമ്പോള്‍ തന്നെ മഴ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. 25000 അടി ഉയരത്തില്‍ മേഘങ്ങളെ നിരീക്ഷിക്കും. മഴ പെയ്യിക്കാന്‍ സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തുകയാണ് ആദ്യപടി. ശേഷമായിരിക്കും നിശ്ചിത അനുപാതത്തില്‍ പ്രത്യേകം തയ്യാറാക്കിയ മിശ്രിതം വിതറുന്നത്.

യുഎഇയില്‍ ഇത്തവണ ചൂട് അസഹ്യമാണ്. റെക്കോര്‍ഡ് ഉഷ്ണമാണ് രേഖപ്പെടുത്തിയത്. തണുപ്പ് തുടങ്ങേണ്ട സമയം സൂചിപ്പിച്ച് സുഹൈല്‍ നക്ഷത്രം എത്തിയെങ്കിലും ചൂടിന് കുറവില്ല. കാലാവസ്ഥയിലെ മാറ്റം കാരണം പലര്‍ക്കും വിട്ടുമാറാത്ത പനിയുണ്ടെന്ന് പ്രവാസികള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് ഇത്തവണ യുഎഇ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+