സ്വദേശിവത്കരണത്തില്‍ പിന്നോട്ടില്ല; കടുപ്പിച്ച് യുഎഇ; ചൂടറിഞ്ഞ് 441 സ്വകാര്യ കമ്പനികള്‍
ദുബായ്: സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികളാണ് യുഎഇ ഭരണകൂടം എടുത്തിരിക്കുന്നത്. 441 സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴയാണ് ചുമത്തിയിരിക്കുന്നത്. 2022ന്റെ രണ്ടാം പകുതി മുതല്‍ ഇതുവരെയുള്ള കണക്കുകളാണിത്. സ്വദേശിവത്കണത്തിനായി ഇവര്‍ വ്യാജമായ നടപടിക്രമങ്ങളാണ് ചെയ്തതെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറൈറ്റൈസേഷന്‍ അറിയിച്ചു.
436 കമ്പനികള്‍ക്കാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് പിഴ ചുമത്തിയത്. അഞ്ച് കമ്പനികള്‍ക്ക് പിഴ ചുമത്തിയത് വഞ്ചനയുടെ പേരിലാണ്. പിഴയും, വിലക്കുമാണ് ഇത്തരം കമ്പനികള്‍ക്ക് ചുമത്താറുള്ളത്.യുഎഇ പൗരന്മാരെ വ്യാജ സ്വദേശിവത്കരണത്തിലൂടെ നിയമിക്കുകയാണ് ഈ കമ്പനികള്‍ ചെയ്തിരുന്നത്. ഇവര്‍ക്കുള്ള സാമ്പത്തിക ഗുണങ്ങളൊന്നും ലഭിക്കുകയും ചെയ്തിരുന്നില്ല. നിയമം പാലിക്കുന്നു എന്ന് വെറുതെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

സ്വദേശിവത്കരണ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പിഴ ചുമത്തുന്നതിന് പുറമേ, നിയമലംഘകരായ മ്പനികളെ ഏറ്റവും താഴെ തട്ടിലുള്ള കാറ്റഗറിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യും. സ്വകാര്യ കമ്പനികള്‍ക്ക് ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൊഹ്‌റെ സര്‍വീസുകള്‍ക്ക് ഉയര്‍ന്ന ഫീസും ഈടാക്കുന്നതെല്ലാം അതില്‍ വരും. ഇവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം നിയമലംഘനത്തിലൂടെ നിയമിക്കപ്പെടുന്ന യുഎഇ പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ പറയുന്നു. കമ്പനികളില്‍ നിന്ന് വലിയ പിഴ തന്നെ ഈടാക്കുകയും ചെയ്യും. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. ഇതിനായി ടോള്‍ ഫ്രീ നമ്പറുകളും നല്‍കിയിട്ടുണ്ട്. അതല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
ഇത്തരം കമ്പനികള്‍ക്കെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നാണ് മന്ത്രാലയം സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വകാര്യവല്‍ക്കരണം കര്‍ശനമാക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇരുപത് ജീവനക്കാരില്‍ അധികമുള്ള കമ്പനികള്‍ വര്‍ഷത്തില്‍ ഔരു സ്വദേശിയെ എങ്കിലും കമ്പനികളില്‍ നിയമിച്ചിരിക്കണം. അന്‍പത് ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമമാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2024, 2025 വര്‍ഷങ്ങളില്‍ ഓരോ സ്വദേശിയെ വീതം നിയമിക്കണം. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ രംഗം തുടങ്ങി വിവിധ മേഖലകളില്‍ ഇത് ബാധകമാകും. യുഎഇയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളാണ് യുഎഇ ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം നിയമം പാലിക്കുന്ന കമ്പനികളെ മന്ത്രാലയം പ്രശംസിച്ചു. സ്വദേശിവത്കരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിനെ പിന്തുണയ്‌ക്കേണ്ടത് കമ്പനികളുടെ ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.












Click it and Unblock the Notifications