സൗദി അറേബ്യ, യുഎഇ നേട്ടമുണ്ടാക്കിയില്ല; മെച്ചം കിട്ടിയത് മറ്റൊരു രാജ്യത്തിന്, ഇളകാതെ റഷ്യ
ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുകയാണ്. ആവശ്യം കൂടി വരുന്നതാണ് കാരണം. അടുത്തിടെ അമേരിക്ക ഉയര്‍ത്തിയ വ്യാപാര ഉപരോധ വെല്ലുവിളി പരിഹരിക്കാന്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കും അല്ലെങ്കില്‍ നിര്‍ത്തിവയ്ക്കും എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങലില്‍ ഓരോ മാസവും നേരിയ വ്യതിയാനം സംഭവിക്കുണ്ട്. എന്നാല്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കല്‍ ഇല്ല. എല്ലാ രാജ്യങ്ങളുമായും അനുനയ നീക്കമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നടത്തുന്നത്. വില കുറഞ്ഞ് ക്രൂഡ് ഓയില്‍ കിട്ടുന്ന രാജ്യത്ത് നിന്ന് ഇറക്കുകയാണ് ഇന്ത്യയുടെ രീതി. ഇതില്‍ നേട്ടം കൊയ്തത് അമേരിക്കയാണ്.

ഇക്കഴിഞ്ഞ നവംബര്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ ഇരട്ടിയാക്കിയിട്ടുണ്ട്. വ്യാപാര കരാറില്‍ ഇളവ് കിട്ടാന്‍ വേണ്ടിയാണ് ഇന്ത്യ ഈ നീക്കം നടത്തുന്നത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്തത് 178.1 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ആണ്.
ഇതില്‍ 60 ദശലക്ഷം റഷ്യയില്‍ നിന്ന് വാങ്ങി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പതിവില്‍ നിന്ന് വ്യത്യസ്തമായ ഇടപാട് നടന്നിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. നവംബര്‍ വരെയുള്ള കാലയളവില്‍ 13 ദശലക്ഷം ടണ്‍ ആണ് വാങ്ങിയത്.
അമേരിക്ക മുന്നേറി- കണക്കു നോക്കൂ
2024ലെ ഇതേ കാലയളവില്‍ ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ 165 ദശലക്ഷം ബാരല്‍ ആയിരുന്നു. 62.4 ദശലക്ഷം ടണ്‍ റഷ്യയില്‍ നിന്നാണ് ഇറക്കിയത്. അമേരിക്കയില്‍ നിന്ന് വെറും 7.1 ദശക്ഷം ടണ്‍ ആയിരുന്നു. ഇതാണ് ഈ വര്‍ഷം 13 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നത്. ഏകദേശം ഇരട്ടിയായി വര്‍ധിച്ചു എന്ന് സാരം. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ നേട്ടം കൊയ്യുന്നത് അമേരിക്കയാണ് എന്ന് ചുരുക്കം.
ഇന്ത്യ വാങ്ങുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ 33 ശതമാനം റഷ്യയില്‍ നിന്നാണ്. ഇത് കഴിഞ്ഞ വര്‍ഷം 37 ശതമാനം ആയിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 4 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ന്നു. റഷ്യയുടെ എണ്ണ കമ്പികള്‍ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിട്ടുണ്ട്. ഇതാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിന് വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നത്. നേട്ടം കിട്ടിയത് അമേരിക്കക്ക് തന്നെയാണ് എന്ന് കണക്കുകളില്‍ വ്യക്തം.
വെനസ്വേലയില്‍ അമേരിക്ക അധിനിവേശം നടത്തി പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതും ക്രൂഡ് ഓയില്‍ ലക്ഷ്യമിട്ടാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലുള്ള രാജ്യമാണ് വെനസ്വേല. അമേരിക്കന്‍ ഉപരോധം കാരണം വിപുലമായ ഖനനവും കയറ്റുമതിയും സാധ്യമായിരുന്നില്ല. എന്നാല്‍ വെനസ്വേലയിലെ ഭരണകര്‍ത്താക്കളോട് ക്രൂഡ് ഓയില്‍ മേഖലയുടെ നിയന്ത്രണം കൈമാറണം എന്ന് അമേരിക്ക ആവശ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications