യുഎഇയുടെ കടുംവെട്ട്; പാകിസ്താന് പെട്ടു, വിസ അനുവദിക്കുന്നത് സൗദി അറേബ്യയും നിര്‍ത്തിയേക്കും
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രധാന വരുമാന മാര്‍ഗമാണ് പ്രവാസികള്‍. അവര്‍ വിദേശത്ത് നിന്ന് അയക്കുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് മുതല്‍കൂട്ടാണ്. പാകിസ്താന് പൗരന്മാര് കൂടുതല്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. പ്രധാനമായും യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍. ഇപ്പോള്‍ ഈ വരുമാന മാര്‍ഗം അടയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
പാകിസ്താന്‍കാര്‍ക്ക് വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തിവച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി സല്മാന് ചൗധരി ഇക്കാര്യം മനുഷ്യാവകാശങ്ങള്‍ക്കുള്ള സെനറ്റ് കമ്മിറ്റിയെ അറിയിച്ചു. സൗദി അറേബ്യയും യുഎഇയും പാകിസ്താന്‍കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു എന്നാണ് അറിയിച്ചതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വിസ നിരോധനത്തില്‍ നിന്ന് പാകിസ്താന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെ സംഭവിച്ചാല്‍ നിരോധനം നീങ്ങിക്കിട്ടാന്‍ ഏറെ പ്രയാസം നേരിടുമായിരുന്നു. എന്നാല്‍ നിരോധനം വന്നിട്ടില്ല. പകരം ഇപ്പോള്‍ യുഎഇ വിസ അനുവദിക്കുന്നില്ല. യുഎഇയുടെ സാധാരണക്കാരുടെ പാസ്പോര്‍ട്ട് ആയ പച്ച നിറത്തിലുള്ള പാസ്പോര്ട്ടിനാണ് വിസ അനുവദിക്കാത്തത്.
അതേസമയം, നീല, നയതന്ത്ര പാസ്പോര്‍ട്ടുകളില്‍ വിസ അനുവദിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം അനുവദിക്കുന്നതാണ് നീല പാസ്പോര്‍ട്ട്. എന്താണ് വിസ നിര്‍ത്തിവയ്ക്കാന്‍ കാരണം എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വിസ ലഭിച്ചെത്തുന്നവര് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് കാരണമായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സെനറ്റര്‍ സാമിന മുംതാസ് പറയുന്നത്
ഭിക്ഷാടനമാണ് വിസ നിര്‍ത്തിവയ്ക്കാന്‍ കാരണം എന്നും പറയപ്പെടുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി പാകിസ്താനിലെ പച്ച പാസ്പോര്‍ട്ടുള്ളവര്‍ക്ക് യുഎഇ വിസ അനുവദിക്കുന്നില്ല എന്ന് പാകിസ്താനിലെ മറ്റു ഉദ്യോഗസ്ഥരും സമ്മതിച്ചു. വളരെ ഏറെ നടപടികള്‍ കഴിഞ്ഞ ശേഷമാണ് ചില വിസകള്‍ അനുവദിച്ചത് എന്ന് സെനറ്റര്‍ സാമിന മുംതാസ് സെഹ്രി പറഞ്ഞു.
മുമ്പും സമാനമായ രീതിയില്‍ പാകിസ്താന് അപ്രഖ്യാപിത വിസാ നിരോധനം യുഎഇ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ അനുവദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വീണ്ടും സമാനമായ സാഹചര്യം വന്നിരിക്കുകയാണ്. ഭിക്ഷാടനം ചൂണ്ടിക്കാട്ടിയാണ് നേരത്തെ നിരോധനമുണ്ടായിരുന്നത്. യുഎഇ സമാനമായ നടപടികള്‍ ചില വേളകളില്‍ ആഫ്രിക്കയിലേത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ സ്വീകരിച്ചിരുന്നു.
യുഎഇ വിസ നിര്‍ത്തിവച്ചതോടെ മറ്റു ജിസിസി രാജ്യങ്ങളും സമാനമായ നടപടി എടുക്കുമോ എന്ന ആശങ്ക പാകിസ്താന്കാര്ക്കിടയിലുണ്ട്. സൗദി അറേബ്യയും വിസ അനുവദിക്കുന്നത് നിര്‍ത്തിയേക്കുമെന്നാണ് അനൗദ്യോഗിക വാര്‍ത്തകള്‍. അതേസമയം, നേരത്തെ വിസ ലഭിച്ച പാകിസ്താന്‍കാര്‍ക്ക് തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കുണ്ടാകില്ല.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
അജ്ഞാതരുടെ പണിയോ? ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി











Click it and Unblock the Notifications