കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സമയം യുഎഇ അങ്ങനെ ചെയ്യരുതായിരുന്നു; ഇത് ക്രൂരമെന്ന് ദുബായിലെ യുക്രൈന്‍കാര്‍

Google Oneindia Malayalam News

ദുബായ്: റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രൈന്‍കാര്‍ക്ക് കനത്ത തിരിച്ചടിയായി യുഎഇയുടെ തീരുമാനം. യുക്രൈനില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസയില്ലാതെ തന്നെ യുഎഇയിലേക്ക് വരാന്‍ സാധിക്കുമായിരുന്നു ഇതുവരെ. ഈ ഇളവ് യുഎഇ ഭരണകൂടം റദ്ദാക്കി. റഷ്യയ്‌ക്കെതിരായ പ്രമേയത്തില്‍ വോട്ട് ചെയ്യാതെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് യുഎഇയുടെ നടപടി.

യുഎഇയിലുള്ള യുക്രൈന്‍കാര്‍ കടുത്ത നിരാശയോടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. യുക്രൈന് മാനുഷിക സഹായം യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. ഈ വേളയില്‍ യുഎഇ വിസാ ഇളവ് റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത കാലത്തായി റഷ്യയോട് വലിയ മമത കാണിക്കുകയാണ് യുഎഇ...

ഖത്തറില്‍ നിന്ന് ഇറാനിലേക്ക് കടല്‍ തുരങ്കം!! റോഡും റെയിലും ഉള്‍പ്പെടെ... ബൃഹദ് പദ്ധതിഖത്തറില്‍ നിന്ന് ഇറാനിലേക്ക് കടല്‍ തുരങ്കം!! റോഡും റെയിലും ഉള്‍പ്പെടെ... ബൃഹദ് പദ്ധതി

1

അമേരിക്കന്‍ സൈനികരുടെ ക്യാമ്പുള്ള രാജ്യമാണ് യുഎഇ. യമനില്‍ നിന്നുള്ള ആക്രമണം ചെറുക്കാന്‍ യുഎഇയെ സഹായിക്കാന്‍ അമേരിക്ക പ്രത്യേക ഇടപെട്ടിരുന്നു. എന്നാല്‍ യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടുകള്‍ക്കൊപ്പമല്ല യുഎഇ നിലകൊള്ളുന്നത്. റഷ്യയ്‌ക്കെതിരായ നീക്കത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ യുഎഇ പിന്തുണച്ചിട്ടില്ല.

2

നിക്ഷേപ കാര്യങ്ങളില്‍ റഷ്യയുമായി വലിയ അടുപ്പമാണ് യുഎഇ കാണിക്കുന്നത്. മാത്രമല്ല, എണ്ണ വിതരണ രംഗത്തും ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. യുക്രൈന്‍ വിഷയത്തില്‍ യുഎഇ ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎഇയുടെ നിലപാട്. അതിനിടെയാണ് യുഎഇ യുക്രൈന്‍കാര്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

3

യുഎഇയിലേക്ക് വിസയില്ലാതെ തന്നെ യുക്രൈന്‍കാര്‍ക്ക് വരാന്‍ സാധിക്കുമായിരുന്നു. ഒരു മാസം വരെ യുഎഇയില്‍ താമസിക്കാനും അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് റദ്ദാക്കിയിരിക്കുന്നത്. യുഎഇിലേക്ക് വരുന്ന യുക്രൈന്‍കാര്‍ എത്രയും പെട്ടെന്ന് വിസയ്ക്ക് വേണ്ടി അപേക്ഷിക്കണമെന്നാണ് പുതിയ നിര്‍ദേശം. യുഎഇയിലെ യുക്രൈന്‍ എംബസി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. നിലവില്‍ യുഎഇയിലുള്ള യുക്രൈന്‍കാര്‍ക്ക് പ്രശ്‌നമില്ല.

4

യുഎഇയുടെ പുതിയ തീരുമാനം പാശ്ചാത്യലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കേണ്ട കാര്യങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്.

ജയിലില്‍ ദിലീപിനെ കണ്ടപ്പോള്‍ സഹിച്ചില്ല; ഞാന്‍ രഹസ്യമായിട്ടാണ് പോയത്, കൊല്ലം തുളസി പറയുന്നുജയിലില്‍ ദിലീപിനെ കണ്ടപ്പോള്‍ സഹിച്ചില്ല; ഞാന്‍ രഹസ്യമായിട്ടാണ് പോയത്, കൊല്ലം തുളസി പറയുന്നു

5

യുഎഇയുടെ തീരുമാനത്തില്‍ യുഎഇയിലെ യുക്രൈന്‍കാര്‍ കടുത്ത നിരാശ രേഖപ്പെടുത്തി. സഹായിക്കേണ്ട സമയത്ത് യുഎഇ ഇങ്ങനെ ചെയ്യുന്നത് ക്രൂരതയാണ് എന്ന് ദുബായ് ഫെസ്റ്റിവലിനെത്തിയ യുക്രൈന്‍കാര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ യുഎഇ റഷ്യയ്‌ക്കെതിരെ ഇതുവരെ സംസാരിച്ചിട്ടില്ല.

6

അതിനിടെ, യുക്രൈന്‍ നഗരമായ ഖെര്‍സന്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കി. അധിനിവേശം തുടങ്ങിയ ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ യുക്രൈന്‍ നഗരമാണിത്. സര്‍ക്കാര്‍ മന്ദിരങ്ങളും സമീപത്തെ കെട്ടിടങ്ങളുമെല്ലാം തകര്‍ത്താണ് റഷ്യന്‍ സൈന്യമെത്തുന്നത്. ഖെര്‍സനിലേക്ക് റഷ്യന്‍ സൈനിക ടാങ്കുകള്‍ കയറുന്ന വീഡിയോകള്‍ പുറത്തുവന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലും സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ട്.

മമ്മൂക്കയുടെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ക്യൂ ആണ്; അതിനിടയിലാണ് ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍

7

യുക്രൈനിലെ ഏഷ്യന്‍-ആഫ്രിക്കന്‍ വംശജര്‍ കടുത്ത വംശീയ വിവേചനം നേരിടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഖെര്‍സനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. 300ഓളം സിവിലിയന്‍മാരും സൈനികരും ഇവിടെ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. നഗരം വീണതായി ഖെര്‍സന്‍ മേയര്‍ ഇഗോര്‍ കോലിഖീവ് സ്ഥിരീകരിച്ചു. അതേസമയം, യുക്രൈനിലെ രണ്ടാം നഗരമായ ഖര്‍കീവ് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ ശക്തമായ ആക്രമണമാണ് നടക്കുന്നത്.

Recommended Video

cmsvideo
Narendra Modi will call Russian President Vladimir putin | Oneindia Malayalam

English summary
UAE Temporarily Suspends Visa-Free Travel for Ukrainians; Officials Does Not Respond Till Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X