യുഎഇ കുതിച്ചുയരും; പ്രതീക്ഷയില്‍ ഇന്ത്യന്‍ രൂപയും, കാരണം ഇതാണ്... 2024ല്‍ പുതിയ പ്ലാന്‍
ദുബായ്: എണ്ണ വരുമാനമില്ലെങ്കിലും സാമ്പത്തികമായി മുന്നേറാന്‍ വഴിയൊരുക്കിയ രാജ്യമാണ് യുഎഇ. ടൂറിസം, ഐടി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം യുഎഇ കൈവെച്ചിരുന്നു. പ്രത്യേകിച്ച് ദുബായ് എമിറേറ്റ്‌സ്. എങ്കിലും സാമ്പത്തികമായ മുന്നേറ്റത്തിന് വളരെ പ്രധാനമാണ് എണ്ണ. 2023ല്‍ യുഎഇ എണ്ണ ഉല്‍പ്പാദനം കുറച്ചത് അവരുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു എന്നാണ് കണക്കുകള്‍.
വരുമാന വര്‍ധനവിന് എണ്ണയെ തന്നെ ആശ്രയിക്കാനാണ് യുഎഇയുടെ പുതിയ തീരുമാനം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. കാരണം, ഇന്ത്യയുമായി രൂപ-ദിര്‍ഹം ഇടപാട് നടത്താന്‍ തയ്യാറായ രാജ്യമാണ് യുഎഇ. അടുത്തിടെ യുഎഇയില്‍ നിന്ന് എണ്ണ വാങ്ങിയപ്പോള്‍ ഇന്ത്യ രൂപയാണ് പകരം നല്‍കിയത്.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ കൂട്ടായ്മയില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഒപെകിലെ പ്രധാനികള്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളാണ്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളില്‍ പ്രധാനി റഷ്യയും. ഇവരുടെ സംയുക്ത കൂട്ടായ്മയാണ് ഒപെക് പ്ലസ്.
ഓരോ അംഗ രാജ്യങ്ങളും എത്രത്തോളം എണ്ണ ഉല്‍പ്പാദിപ്പിക്കണം എന്ന് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. അമിതമായ അളവില്‍ എണ്ണ വിപണിയിലെത്തിയാല്‍ സാമ്പത്തിക ഭദ്രത തകരുമെന്ന് മനസിലാക്കിയാണ് ഇത്തരത്തില്‍ ക്വാട്ട നിശ്ചിയിച്ചത്. സൗദയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇക്ക് കുറഞ്ഞ ക്വാട്ടയാണുള്ളത്. എന്നാല്‍ അടുത്തിടെ നടന്ന ചര്‍ച്ചയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ യുഎഇക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
2021നേക്കാള്‍ 15 ശതമാനം കൂടുതല്‍ എണ്ണ 2022ല്‍ യുഎഇ ഉല്‍പ്പാദിപ്പിച്ചിരുന്നു. ആ വര്‍ഷം യുഎഇ സാമ്പത്തികമായി പുരോഗതി കൈവരിക്കുകയും ചെയ്തു. എന്നാല്‍ 2023ല്‍ യുഎഇയുടെ ഉല്‍പ്പാദനം കുറഞ്ഞു. ആദ്യ 11 മാസം 12.9 കോടി ടണ്‍ എണ്ണയാണ് യുഎഇ കയറ്റുമതി ചെയ്തത്. ഇത് 2022നേക്കാല്‍ 1.7 ശതമാനം കുറവാണ്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്.
യുഎഇ ദശാബ്ദത്തിനിടെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2022. 2023ല്‍ വളര്‍ച്ച കുറഞ്ഞു. ഈ സാഹചര്യത്തിലാണ് 2024ല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നതെന്ന് ഫോക്കസ് ഇക്കണോമിക്‌സ് വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓരോ ദിവസവും 32 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ യുഎഇക്ക് പുതിയ ക്വാട്ട പ്രകാരം സാധിക്കും. ഈ അവസരം പൂര്‍ണമായി ഉപയോഗിക്കാനാണ് യുഎഇയുടെ തീരുമാനമത്രെ.
അതേസമയം, യുഎഇ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന വേളയില്‍ തന്നെയാണ് ചരക്കു കടത്ത് വെല്ലുവിളിയായി തുടരുന്നത്. ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം വലിയ പ്രതിസന്ധിയിലാണ്. ഹൂതി-അമേരിക്ക-ബ്രിട്ടന്‍ പോരാണ് മേഖലയെ അസ്വസ്ഥമാക്കുന്നത്. എത്രയും പെട്ടെന്ന് മേഖല ശാന്തമാകണമെന്ന് യുഎഇ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. മേഖലയിലെ രാജ്യങ്ങളെ മൊത്തം ബാധിക്കുന്നതാണ് ചെങ്കടലിലെ പ്രശ്‌നങ്ങള്‍.












Click it and Unblock the Notifications