Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍; വിരമിച്ച പ്രവാസികള്‍ക്ക് പുതിയ വിസ, ഡ്രൈവറില്ലാ വാഹനങ്ങള്‍

ദുബായ്: രാജ്യത്ത് താമസിക്കുന്നതും ജോലിയില്‍ നിന്ന് വിരമിച്ചതുമായ പ്രവാസികള്‍ക്കായി പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. എക്‌സ്‌പോ 2020 ദുബായ് സൈറ്റിൽ നടന്ന ഏറ്റവും പുതിയ കാബിനറ്റ് യോഗത്തിലാണ് വിസയുടെ കാര്യത്തില്‍ പുതിയ പ്രഖ്യാപനം ഉണ്ടായത്. തീരുമാനം യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

" ജോലിയില്‍ നിന്നും വിരമിച്ച വിദേശികൾക്ക് റെസിഡൻസി വിസ അനുവദിക്കുന്നതിന് ആവശ്യമായ നിര്‍ദേശം ഞങ്ങൾ അംഗീകരിച്ചു. ഇതോടെ വിരമിച്ചവർക്ക് ഇനി യു എ ഇയിൽ തുടരാൻ സാധിക്കും. നമ്മുടെ രാജ്യത്തെ എല്ലാവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, "- അദ്ദേഹം ട്വീറ്റ് ചെയ്തു.

'ഗ്രീൻ', 'ഫ്രീലാൻസ്' വിസകൾ അവതരിപ്പിച്ചുകൊണ്ട് സെപ്റ്റംബറിൽ എടുത്ത തീരുമാനം

'ഗ്രീൻ', 'ഫ്രീലാൻസ്' വിസകൾ അവതരിപ്പിച്ചുകൊണ്ട് സെപ്റ്റംബറിൽ എടുത്ത മുൻ തീരുമാനത്തെ പിന്തുടരുന്നതാണ് പുതിയ പ്രഖ്യാപനം. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്നതാണ് ഗ്രീന്‍ വിസ. പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ളതാണ് ഫ്രീലാന്‍സ് വിസ. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പുതിയ വിസകള്‍ പ്രഖ്യാപിച്ചത്.

മഞ്ഞക്കോടിയുടുത്ത് മഞ്ഞക്കിളി പോലെ അനുശ്രീ: വൈറലായി പുതിയ ഫോട്ടോഷൂട്ട്

വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍

വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് ഗ്രീന്‍ വിസ നല്‍കി വരുന്നത്. സെപ്തംബറില്‍ നടത്തിയ ഈ പ്രഖ്യാപനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും എന്നതിനൊപ്പം രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും എന്നതാണ് പ്രധാന കാര്യം.

സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും

സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ നല്‍കുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തും മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് യുഎഇ അധികാരികള്‍ കണക്കാക്കുന്നത്. 15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും അന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം രാജ്യത്തെ റോഡുകളിൽ 'സൈല്‍ഫ് ഡ്രൈവിങ് വാഹനങ്ങൾ

അതേസമയം രാജ്യത്തെ റോഡുകളിൽ 'സൈല്‍ഫ് ഡ്രൈവിങ് വാഹനങ്ങൾ ' പരീക്ഷിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസിനും യുഎഇ പുതിയ കാബിനറ്റ് യോഗത്തില്‍ അംഗീകാരം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സാങ്കേതിക വിദ്യ സ്വീകരിച്ചാൽ ഭാവിയിൽ സ്ഥിരമായ അംഗീകാരത്തിനായി മന്ത്രാലയം മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

റോഡുകളില്‍ സ്വയം ഓടിക്കുന്ന കാറുകൾ പരീക്ഷിക്കു

റോഡുകളില്‍ സ്വയം ഓടിക്കുന്ന കാറുകൾ പരീക്ഷിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യവും ആഗോളതലത്തിൽ രണ്ടാമത്തേതും യുഎഇയായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. "ഇത്തരം വാഹനങ്ങൾ കൂടുതൽ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസുമായി ഏകോപിപ്പിക്കുകയും ഉചിതമായ തീരുമാനം എടുക്കുന്നതിനായി ടെസ്റ്റുകളുടെ ഫലങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയും ചെയ്യുന്നു. ." -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോഗവും

ഭാവിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോഗവും നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിനായി സുരക്ഷിതമായ പരീക്ഷണ അന്തരീക്ഷം പ്രദാനം ചെയ്യുന്ന കാബിനറ്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സംരംഭമായ റെഗ്ലാബ് വഴിയാണ് പരീക്ഷണ പ്രക്രിയ നടപ്പിലാക്കുന്നത്. 2030 ഓടെ ഗതാഗതത്തിന്റെ 25 ശതമാനവും സ്വയംനിയന്ത്രിതമാകകാനാണ് യുഎഇ പദ്ധതിയിടുന്നത്.

എന്തൊരു നോട്ടമാണിത് അനുക്കുട്ടീ...; വൈറാലായി അനു സിത്താരയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+