യുഎഇയ്‌ക്കൊപ്പം കൈകോര്‍ത്ത് ഇന്ത്യ, ഒപ്പം ഈ രാഷ്ട്രങ്ങളും, സ്‌പേസ് പ്രോഗ്രാമിന്റെ ലക്ഷ്യം ഇങ്ങനെ
ന്യൂയോര്‍ക്ക്: യുഎഇയ്‌ക്കൊപ്പം ബഹിരാകാശ പദ്ധതിക്കായി കൈകോര്‍ത്ത് ഇന്ത്യ അടക്കം മൂന്ന് രാഷ്ട്രങ്ങള്‍. ഇന്ത്യ, ഇസ്രയേല്‍, അമേരിക്ക എന്നിവരാണ് ഐ2യു2 ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാകുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന 78ാം യുഎന്‍ സമ്മേളനത്തിനിടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ബഹിരാകാശത്തെ നിരീക്ഷണത്തിലൂടെ ലഭിക്കുന്ന ഡാറ്റ പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുകയാണ് ലക്ഷ്യമിടുന്നത്.
ഈ നാല് രാജ്യങ്ങളുടെ അവരുടെ ഡാറ്റകളെ പരസ്പരം കൈമാറും. 2021ലാണ് ഐ2യു2 സ്ഥാപിതമാകുന്നത്. ടെക്‌നോളജിക്കല്‍-സ്വകാര്യ മേഖല സഹകരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സുപ്രധാന ആറ് മേഖലകളില്‍ ഇവരുടെ സഹകരണമുണ്ടാവും. ജലം, ഊര്‍ജം, ഗതാഗതം, ബഹിരാകാശം. ആരോഗ്യം-ഭക്ഷ്യ സുരക്ഷ എന്നിവയാണിത്. ഈ ഫോറം മിഡില്‍ ഈസ്റ്റില്‍ ചൈനയുടെ കരുത്ത് വര്‍ധിക്കുന്നതിനെ നേരിടാനുള്ള പ്ലാറ്റ്‌ഫോമായിട്ട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിരുന്നു. ഇത് രൂപപ്പെടുത്തിയെടുത്തതും പ്രഖ്യാപിച്ചതും ഐ2യു2 ഫോറത്തിലാണ്. ഈ ഇടനാഴി ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ, യൂറോപ്പ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവരെ ഒന്നിപ്പിച്ചിരുന്നു.ഗള്‍ഫ്, യൂറോപ്പ്, ദക്ഷിണേഷ്യ, എന്നിവിടങ്ങളില്‍ വ്യാപാര മേഖലയെ റെയില്‍ മാര്‍ഗവും, സമുദ്ര മാര്‍ഗവും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
അതേസമയം സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമാകുന്ന നാല് രാഷ്ട്രങ്ങളില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ സഹകരണവും ഇതിലുണ്ടാവും. ഇവരോട് കാലാവസ്ഥ വ്യതിയാനം അടക്കം ലോകം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്ന പദ്ധതികള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഇക്കണോമിക് റിലേഷന്‍സ് വിദേശകാര്യ സെക്രട്ടറി ദമ്മു രവിയാണ് പങ്കെടുത്തത്. അടിസ്ഥാന സൗകര്യ വികസനത്തെ ആധുനികവത്കരിക്കുന്നതും, കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുന്നതുമായ മാര്‍ഗങ്ങള്‍ ഈ സഹകരണത്തിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേരത്തെ ആര്‍ട്ടിമിസ് ഉടമ്പടിയുടെയും ഭാഗമായിരുന്നു. ഇതില്‍ യുഎസ്, ഇസ്രയേല്‍, യുഎഇ എന്നിവര്‍ ഭാഗമായിരുന്നു. നാസയുടെ നേതൃത്വത്തിലുള്ള ഉടമ്പടിയാണിത്. ബഹിരാകാശ മേഖലയില്‍ സമാധാനപരവും, സുതാര്യവുമായ സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറയുന്നു.
ബഹിരാകാശ മേഖലയിലെ ചുവടുവെപ്പുകളാണ് അതിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. 2020 ഒക്ടോബര്‍ 13നാണ് ഈ ഉടമ്പടി ആരംഭിച്ചത്. ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, യുഎഇ, യുകെ, യുഎസ് എന്നിവരായിരുന്നു സ്ഥാപക രാജ്യങ്ങള്‍. മൊത്തം 29 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ ഇതില്‍ ചേരുന്ന 27ാമത് രാഷ്ട്രമാണ്.












Click it and Unblock the Notifications