കോടികളുടെ ലോട്ടറിയടിച്ചു, പക്ഷേ ജീവിതം മാറിയത് മറ്റൊരു തലത്തില്‍; യുവാവ് ജയിലിലായി
ലണ്ടന്‍: എല്ലാവരും ജീവിതം മാറുമെന്ന് കരുതുന്നത് ലോട്ടറി അടിക്കുമ്പോഴാണ്. സ്‌കോട്‌ലന്‍ഡിലെ ഒരു യുവാവിന്റെ കാര്യം വ്യത്യസ്തമാണ്. ഭാഗ്യം വന്നുവെന്ന് കരുതവേയാണ് ഇയാളെ തേടി വന്നത് ജയിലാണ്. കോടികളുടെ പണമുണ്ടായിട്ടും ഇങ്ങനൊരു അവസ്ഥയാണ് ബ്രിട്ടീഷ് മധ്യവയസ്‌കനെ തേടിയെത്തിയത്. ലോട്ടറിയടിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇക്കാര്യങ്ങളൊക്കെ സംഭവിച്ചത്.
ലോട്ടറിയുടെ തുകയുടെ കാര്യത്തിലും ഇയാളെ കാത്തിരുന്നത് വലിയ ദുരന്തമാണ്. ജീവിതത്തില്‍ ഇത്രയും ഭാഗ്യം കെട്ടവരുണ്ടോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. എന്താണ് യുവാവിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിശദമായി ഒന്ന് പരിശോധിക്കാം....

image credit: mirror.uk
സ്‌കോട്‌ലന്റിലെ ജെറി ഡൊണാള്‍ഡ്‌സണിനാണ് ബംപര്‍ അടിച്ചത്. രണ്ടര ലക്ഷം യൂറോയാണ് സമ്മാനമായി ലഭിച്ചത്. രണ്ട് കോടി 20 ലക്ഷത്തിന് മുകളിലാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്ന തുക. എന്നാല്‍ ഇതെല്ലാം ഇയാള്‍ക്ക് നഷ്ടമായിരിക്കുകയാണ്. ജെറി ഇപ്പോള്‍ ജയിലിലാണ്. 12000 യൂറോ കോടതിയില്‍ കെട്ടിവെക്കാത്തതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇത് കോടതിയിലെ കടമാണ്. അഞ്ച് വര്‍ഷം മുമ്പുള്ള ഒരു കേസിലാണ് യുവാവിന്റെ ഭാഗ്യം തന്നെ ഇല്ലാതായിരിക്കുന്നത്. അതേസമയം ഇതാണെങ്കില്‍ കുറച്ച് ഗൗരവപ്പെട്ട കേസുമാണ്.

കഞ്ചാവ് വളര്‍ത്തല്‍ കേസാണ് ഇയാള്‍ നേരിടുന്നത്. ഇത് 2018ല്‍ ഇയാള്‍ക്കെതിരെ ചുമത്തിയതാണ്. അതില്‍ 11750 യൂറോയായിരുന്നു ഇയാള്‍ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ നാല് വര്‍ഷമായിട്ടും ആ തുക അടച്ചില്ല. അതോടെ പലിശയും ചേര്‍ത്ത് പെരുകാന്‍ തുടങ്ങി. 12335 യൂറോയായി അത് ഉയര്‍ന്നിരുന്നു. സ്‌കോട്‌ലന്‍ഡിലെ ജെഡ്ബര്‍ഗ് ഷെരീഫ് കോടതിയാണ് വാദം കേള്‍ക്കുന്നതിനിടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഡൊണാള്‍ഡ്‌സന് ലോട്ടറിയടിച്ചെങ്കിലും അതെല്ലാം അതിവേഗം തീര്‍ന്നിരുന്നു. അത് എങ്ങനെ എന്ന് മാത്രം മനസ്സിലായിട്ടില്ല.

ഇയാള്‍ക്ക് ലോട്ടറി അടിച്ച കാര്യം പ്രോസിക്യൂട്ടര്‍ ഫിയോന ഹാമില്‍ട്ടന്‍ കോടതിയെ ബോധിപ്പിച്ചു. ഈ പണം ഇപ്പോള്‍ എവിടെയാണ് പോയിരിക്കുന്നതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണെന്നും ഇവര്‍ പറഞ്ഞു. അതേസമയം ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്ലൊരു തുക വീട് വിറ്റപ്പോള്‍ കിട്ടിയിട്ടുണ്ട്. 36000 യൂറോ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തനിക്ക് ആകെയുള്ള സ്വത്ത് ഒരു കാര്‍ മാത്രമാണെന്ന് ഡൊണാള്‍ഡ്‌സന്‍ അറിയിച്ചു. എവിടെയാണ് ലോട്ടറി അടിച്ച തുകയെന്ന് അഭിഭാഷകര്‍ പലതവണ ചോദിച്ചു. പക്ഷേ കൃത്യമായ ഉത്തരം ലഭിച്ചില്ല.

അതേസമയം ലോട്ടറി അടിച്ച് കിട്ടിയ പണമെല്ലാം ഡൊണാള്‍ഡ്‌സണ്‍ നഷ്ടപ്പെടുത്തിയെന്നാണ് വിവരം. ഇത്രയും ചെറിയ കാലയളവില്‍ ഈ തുകയെല്ലാം ഇയാള്‍ നഷ്ടപ്പെടുത്തിയത് അമ്പരപ്പിക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ അടക്കം പറഞ്ഞു. ഡൊണാള്‍ഡ്‌സണിന് കുട്ടികളുണ്ട്. തീര്‍ച്ചയായും ഈ പണം കൊണ്ട് അദ്ദേഹത്തിന് കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനുണ്ടാവും. അത് നല്ലൊരു കാര്യമാണ്. പക്ഷേ കോടികള്‍ ലഭിച്ചിട്ടും, അതില്‍ നിന്ന് ഒന്നും ബാക്കിയില്ലാതെ ജയിലില്‍ പോകേണ്ടി വരുന്നത് വല്ലാത്തൊരു തകര്‍ച്ചയാണെന്നും ഇയാളുടെ മുന്‍ അയല്‍വാസി പറഞ്ഞു.

ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ജീവിതം മാറി മറിയില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം കോടതിയില്‍ ഈ പണം കെട്ടിവെച്ചാല്‍ മാത്രമേ ഡൊണാള്‍ഡ്‌സന് പുറത്തിറങ്ങാന്‍ സാധിക്കൂ. ഷരീഫ് പീറ്റര്‍ പാറ്റേഴ്‌സണാണ് കഞ്ചാവ് കേസില്‍ ഡൊണാള്‍ഡ്‌സനെ ജയിലിലാക്കുന്നതില് നിര്‍ണായകമായത്. ജയില്‍ ശിക്ഷയ്ക്ക് ശേഷം ഈ തുക ഡൊണാള്‍ഡ്‌സന്‍ കെട്ടിവെക്കുമെന്നാണ് കരുതുന്നതെന്ന് ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. അതേസമയം ഈ പണം തിരിച്ചടയ്ക്കുമോ എന്നൊന്നും ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ഉണ്ടാവില്ലെന്നാണ് സൂചന.












Click it and Unblock the Notifications