റഷ്യയിലേക്ക് യുക്രൈൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്
മോസ്കോ: യുക്രൈൻ സേന റഷ്യയിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍. പടിഞ്ഞാറൻ റഷ്യയിലെ ബെൽഗൊറോഡ് മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ബെൽഗൊറോഡ്. റഷ്യയുടെയും യുക്രൈന്റെയും അതിർത്തി പങ്കിടുന്ന പ്രദേശത്ത് നിന്നും 12 മൈൽ അകലെയും ബെൽഗൊറോഡ് സിറ്റിക്ക് പുറത്തുമാണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ടുകള്‍.
ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ നാല് റഷ്യൻ സൈനികർക്ക് പരിക്കേറ്റെന്നും പ്രദേശത്തെ ഗവർണറെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ വാർത്ത ഏജൻസിയായ ടാസ് മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ സ്ഥലത്ത് വച്ച് കഴിഞ്ഞ ആഴ്ച യുക്രൈൻ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റെന്ന് ടാസ് റിപ്പോട്ട് ചെയ്തിരുന്നു. അതേ സമയം ആക്രമണം നടത്തിയത് യുക്രൈൻ പ്രതിരോധ സേന ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുക്രൈനിലെ കീവിലെയും ചെണിഹിവിലെയും സൈനിക പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് സമാധാന ചർച്ചയ്ക്ക് ശേഷം റഷ്യൻ പ്രതിനിധി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത്. 34 ദിവസത്തിലെ യുദ്ധത്തിൽ നിന്ന് യുക്രൈൻ റഷ്യയെപ്പറ്റി കൂടുതൽ പഠിച്ചെന്നും എട്ട് വർഷമായി ഡോൺബാസിൽ യുദ്ധം തുടരുകയാണെന്നും യുക്രൈൻ പ്രതികരിച്ചിരുന്നു.

ചൊവ്വാഴ്ച ഇസ്താംബൂളിൽ റഷ്യ-യുക്രൈൻ സമാധാന ചർച്ച നടന്നിരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച നടന്നത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വിശദീകരിച്ചിരുന്നു. രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ച നടന്നത്.

ഉക്രെയ്നിലെ കീവ്, ചെർനിഹിവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള സൈനിക പ്രവർത്തനങ്ങൾ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചതായി റഷ്യൻ ഉപ പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ചൊവ്വാഴ്ച ഇസ്താംബൂളിൽ റഷ്യൻ, ഉക്രേനിയൻ ചർച്ചാ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് അലക്സാണ്ടർ ഫോമിൻ ഇക്കാര്യം പറഞ്ഞത്.

"പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ ചർച്ചകൾക്ക് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനും ഒരു കരാർ അംഗീകരിക്കുന്നതിനും ഒപ്പിടുന്നതിനുമുള്ള ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന്, കീവ്, ചെർണിഹിവ് ദിശകളിലെ സൈനിക പ്രവർത്തനങ്ങൾ സമൂലമായി കുറയ്ക്കാൻ തീരുമാനമെടുത്തു. ," ഫോമിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications