കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ രക്ഷാദൗത്യം; ഖാർകിവിലും സുമിയിലും നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

Google Oneindia Malayalam News

കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നു. യുക്രൈനിന്റെ പ്രധാന നഗരങ്ങളായ ഖാർകിവ്, സുമി എന്നിവയുൾപ്പെടെ റഷ്യ സൈന്യം അക്രമത്തിന്റെ കീഴിലാണ്. ഈ പ്രദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുളള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

അതേസമയം, ഖാർകിവ്, സുമി നഗരങ്ങളിൽ ഏകദേശം 2,000 അധികം ഇന്ത്യക്കാരെ പുറത്തിറക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തി. എന്നാൽ, ഖാർകിവിലും സുമിയിലും നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

war

1,000-ത്തോളം പൗരന്മാർ ഖാർകിവിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മാറി പിസോചിനിലാണ് കുടുങ്ങി കിടക്കുന്നത്. ഇവിടെ കുടുങ്ങി കിടക്കുന്നവരെ പടിഞ്ഞാറൻ അല്ലെങ്കിൽ തെക്കൻ യുക്രൈനിലേക്ക് മാറ്റാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാമാർഗ്ഗത്തിനായി വിവിധ വഴികളാണ് അധികൃതർ സ്വീകരിക്കുന്നത്.

ഖാർകിവിൽ അക്രമം ഉണ്ടായതിന് പിന്നാലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. ഖാർകിവിൽ ഇന്നലെ വലിയ രീതിയിലുളള അക്രമം പൊട്ടി പുറപ്പെട്ടിരുന്നു. ഇത് രക്ഷാദൗത്യം നടത്തുന്ന അധികൃതർക്ക് തടസമായി മാറുന്നു. പിസോചിനിയിൽ ആയിരത്തിലധികം ഇനിയും ആളുകൾ ഉണ്ട്. അതേസമയം, സാധ്യമായ ഏത് വഴിയിലൂടെയും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് രണ്ടാംഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ , വെടിനിർത്തൽ ചർച്ചകൾ ഫലം കണ്ടില്ല. യുക്രൈനിന്റെ ചെറുത്തുനിൽപ്പിന്റെ ഭാഗമായി സെലെൻസ്‌കി മറ്റ് രാജ്യങ്ങളോട് സൈനിക സഹായം നൽകാൻ ആവിശ്യപ്പെട്ടു. യുക്രൈനെ കീഴടക്കി കഴിഞ്ഞാൽ റഷ്യ ബാൾട്ടിക് രാജ്യങ്ങളെ ലക്ഷ്യം വച്ചേക്കാമെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.

ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം; ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തമുണ്ടാകുമെന്ന് യുക്രൈന്‍ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം; ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തമുണ്ടാകുമെന്ന് യുക്രൈന്‍

Recommended Video

cmsvideo
Russian army struggling to take over Kyiv and karkhiv, running out of food and fuel

റഷ്യൻ അക്രമം ഒമ്പതാം ദിവസം എത്തി നിൽക്കുകയാണ്. യുക്രൈൻ നഗരമായ കെർസണിൽ റഷ്യൻ സൈന്യം ഇന്നലെ അധിനിവേശം നടത്തിയിരുന്നു. തുടർന്ന് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപോരിജിയ്ക്ക് നേരെ റഷ്യയുടെ വ്യോമാക്രമണം നടന്നു. റഷ്യൻ സൈന്യം എല്ലാ ഭാഗത്തു നിന്നും വെടിയുതിർക്കുകയാണ്. എന്നാൽ, തീ ഇതിനകം തന്നെ സപോരിജിയ്ക്ക് സമീപത്തും പൊട്ടിപ്പുറപ്പെട്ടു. റഷ്യക്കാർ ഉടൻ തീ നിർത്തണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.

English summary
ukraine russia crisis: Hundreds of Indians are trapped were in Kharkiv and Sumy; war updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X