• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന്‍ നഗരത്തിലെ അവസാന ബ്രിഡ്ജും തകര്‍ന്നു; എങ്ങോട്ടും രക്ഷപ്പെടാനാവില്ല, റഷ്യക്ക് ആധിപത്യം

Google Oneindia Malayalam News

കീവ്: അവസാനിക്കാത്ത യുദ്ധമാണ് യുക്രൈനില്‍. സര്‍വവും തകര്‍ത്താണ് റഷ്യയുടെ മുന്നേറ്റം. അവിടെ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ആരുടെയും മനസ്സ് അലിയിക്കുന്നതാണ്. സെവറോഡോണെറ്റ്‌സ്‌കിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവരും പുറംലോകവുമായി ഇനി ബന്ധമില്ലെന്ന് ചുരുക്കം. രണ്ട് സുപ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങളാണ് തകര്‍ന്നിരിക്കുന്നത്.

സിംപിളായ കാര്യം പോലും അറിയില്ലെങ്കില്‍...കമന്റ് ചെയ്യരുത്, എന്‍എസ് മാധവനോട് എസ്എന്‍ സ്വാമി

ലൈഷാന്‍സ്‌കുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഇത്. യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ ലുഹാന്‍സ്‌ക് ഒബ്ലാസ്റ്റിലെ ഭൂരിഭാഗം മേഖലയും റഷ്യയാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. യുക്രൈന്‍ വിഘടനവാദികളാണ് ഇവിടെ കൂടുതലുള്ളത്.

1

സെവര്‍ഡോണെറ്റ്‌സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഹൈഡായ് നഗരത്തിലെ പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുക അസാധ്യമായ കാര്യമാണെന്ന് സെര്‍ഹി പറയുന്നു. ഇവിടേക്ക് മരുന്നുകളോ ഭക്ഷണമോ എത്തിക്കാന്‍ സാധിക്കില്ല. സിവെര്‍സ്‌കി നദിയുടെ പാലം തകര്‍ന്നിരിക്കുകയാണ്. ഈ നഗരത്തിലുള്ളവര്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജീവിക്കേണ്ടത്. ഭക്ഷ്യസാധനങ്ങളൊന്നുമില്ലാതെ ഇവരെല്ലാം എത്ര കാലം പിടിച്ച് നില്‍ക്കും എന്നാണ് ഇനി അറിയാനുള്ളത്. യുക്രൈന്‍ സൈനികര്‍ ഈ നഗരത്തില്‍ ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണ്.

2

സെവറോഡോണെറ്റ്‌സ്‌ക് ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണെന്ന് പറയുന്നതാണ് ശരി. ആളുകള്‍ വളരെ കുറവാണ് ഇവിടെയുള്ളത്. അഞ്ഞൂറോളം പേരുണ്ടാവും. അതില്‍ നാല്‍പ്പത് പേര്‍ കുട്ടികളാണ്. അസോട്ട് കെമിക്കല്‍ പ്ലാന്റില്‍ ഈ കുട്ടികള്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മാസം സിവെര്‍സ്‌കി നദി കടക്കാനുള്ള ശ്രമത്തിനിടെ റഷ്യയുടെ ഒരു ബറ്റാലിയന്‍ മുഴുവന്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങള്‍ നിറഞ്ഞ വാഹനങ്ങളെല്ലാം കത്തിയെരിഞ്ഞു. മൂന്ന് പാലങ്ങളില്‍ രണ്ടാമത്തേത് ജൂണ്‍ പതിനൊന്നിനാണ് തകര്‍ന്നത്.

3

റഷ്യയുടെ മുന്നേറ്റത്തെ തടയാനാണ് ഇത്തരം നീക്കങ്ങള്‍ ആവിഷ്‌കരിച്ചത്. പാലങ്ങള്‍ തകര്‍ക്കുകയും, ഗ്രാമം മുഴുവന്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നതിലൂടെ റഷ്യയെ തടയാമെന്ന് യുക്രൈന്‍ തെളിയിച്ചിരുന്നു. അതേസമയം രണ്ട് പ്രധാന പാലങ്ങള്‍ തകര്‍ന്നതോടെ ഇത്തവണ പ്രതിസന്ധിയിലായത് യുക്രൈനായത്. എന്നാല്‍ യുക്രൈനാണോ റഷ്യയാണോ പാലം തകര്‍ത്തതെന്ന് വ്യക്തമല്ല. ഡൊണാടെ്‌സ്‌കിലെ ജനങ്ങളുടെ സംരക്ഷണമാണ് പ്രധാനമന്ത്രി റഷ്യ പറഞ്ഞു. അതുപോലെ ലുഹാന്‍സ്‌കിനും സഹായങ്ങള്‍ നല്‍കുമെന്നും റഷ്യ അറിയിച്ചിരുന്നു. നേരത്തെ ഇവയെ സ്വതന്ത്രമായി റഷ്യ പ്രഖ്യാപിച്ചിരുന്നു.

4

സെവറോഡൊണെറ്റ്‌സ്‌കിലെ അവസാന പാലവും തകര്‍ത്തതിലൂടെ അവിടേക്കുള്ള റോഡ് മാര്‍ഗം പൂര്‍ണമായും അടഞ്ഞു എന്നാണ്. ഇനി ആ മേഖലയിലേക്ക് എത്തുക അസാധ്യമാണ്. ഈ മേഖല റഷ്യന്‍ സൈന്യത്തിന് മുന്നില്‍ പ്രതിരോധിച്ച് നില്‍ക്കുകയാണ്. ലുഹാന്‍സ്‌ക് മേഖലയില്‍ യുക്രൈന്‍ അധീനതയിലുള്ള ഏക പ്രദേശവും സെവറോഡോണെറ്റ്‌സ്‌കായിരുന്നു. വൈകാതെ തന്നെ ഈ മേഖലയും റഷ്യയുടെ കൈവശം എത്തും. അങ്ങനെയെങ്കില്‍ ലിഷ്ചാന്‍സ്‌കും റഷ്യയുടെ കൈവശമെത്തിയേക്കും. അവിടേക്കുള്ള സൈന്യത്തെ വൈകാതെ റഷ്യ അയക്കും. അതേസമയം പല നഗരങ്ങളും ഇതിനോടകം റഷ്യ തകര്‍ത്ത് കഴിഞ്ഞു.

5

യുക്രൈനിന്റെ കിഴക്കന്‍ മേഖലകളായ ഖേര്‍സന്‍, മെലിറ്റോപോള്‍, മരിയോപോള്‍ എന്നിവ റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണ്. ലുഹാന്‍സ്‌കും ഇവരുടെ കൈവശമുണ്ട്. അവിടെ നിന്ന് ക്രമറ്റോര്‍സ്‌ക് ലക്ഷ്യമാക്കിയാണ് റഷ്യന്‍ സൈന്യം നീങ്ങുന്നത്. ഇത് പശ്ചിമ മേഖലയിലാണ്. അതേസമയം സെവെറോഡോണെറ്റ്‌സ്‌കില്‍ വെള്ളമോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലാത്തത് കൊണ്ട് ഈ നഗരവും റഷ്യയുടെ കൈക്കുള്ളിലാവും. അതോടെ ലിഷ്ചാന്‍സ്‌കിലേക്ക് മുന്നേറാന്‍ റഷ്യക്ക് സാധിക്കും. ഇസും നഗരവും റഷ്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്, കാര്‍ക്കീവ് നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. പക്ഷേ യുക്രൈന്‍ സൈനികര്‍ ഇത് തിരിച്ചുപിടിച്ചു. റഷ്യ പക്ഷേ ഒരിക്കല്‍ കൂടി മുന്നേറി വരികയാണ്.

സാക്ഷികളെല്ലാം കൂലിക്കെടുത്തവര്‍, അവന്റെ അഭിനയം കണ്ട് വെറുതെ വിട്ടു, ജോണി ഡെപ്പിനെതിരെ ആംബര്‍ ഹേഡ്സാക്ഷികളെല്ലാം കൂലിക്കെടുത്തവര്‍, അവന്റെ അഭിനയം കണ്ട് വെറുതെ വിട്ടു, ജോണി ഡെപ്പിനെതിരെ ആംബര്‍ ഹേഡ്

English summary
ukraine russia war: russia destoyed ukraine city last bridge and isolate them, no escape route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X