Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അവസാനിക്കുമോ? റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചർച്ചകൾ തുടരുന്നു; വെടിനിര്‍ത്തമെന്ന് യുക്രൈൻ

കീവ്: റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളാണ് യുക്രൈന്‍ മുന്നോട്ട് വെയ്ക്കുന്നത്. ബെലാറഷ്യൻ പ്രദേശത്താണ് ചർച്ച നടക്കുന്നത്.

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധം എട്ടാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഈ രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് ചർച്ചകൾ നടക്കുന്നത്. യുദ്ധത്തിന് അറുതി വരുത്തുമെന്നും സമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രൈനിലെ എല്ലാ ആളുകളും സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങണമെന്നും യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

war

അതേസമയം, ഇന്ന് ഖാർകിവിലെ സർക്കാർ കെട്ടിടങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്നു. കെട്ടിടത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി കെർസൺ ഗവർണർ ഹെന്നാദി ലഗുട്ട അറിയിച്ചു. കിഴക്കൻ യൂറോപ്യനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാർകിവ്. ഈ നഗത്തിലാണ് റഷ്യൻ സൈന്യം അധിനിവേശം നടതതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിൽ റഷ്യൻ അധിനിവേശം ഏട്ടാം ദിവസം എത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമം. യുക്രൈനിന്റെ കരിങ്കടലിന് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖാർകിവ്. കിഴക്കൻ യൂറോപ്യൻ രാജ്യത്തിലെ ആദ്യത്തെ വലിയ നഗരമായ കെർസൺ റഷ്യ ഇന്നലെ പിടിച്ചെടുത്തിരുന്നു. റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

എന്നാൽ, യുകൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി. ഖാർകിവിനെയും യുക്രൈന്റെ തലസ്ഥാനമായ കീവിനെയും റഷ്യ ആക്രമിച്ചു. ഇവിടമാകെ അവശിഷ്ടങ്ങളാക്കി മാറ്റി. റഷ്യയുടെ ആക്രമത്തിൽ കടുത്ത വിയോജിപ്പ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+