'മക്കൾ എവിടെയെന്ന് തിരക്കണം': 'യുദ്ധത്തിനായി ഇങ്ങോട്ട് അയക്കരുത്'; റഷ്യൻ അമ്മമാരോട് സെലെന്‍സ്‌കി
കീവ്: റഷ്യയിലെ അമ്മമാരോട് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി അഭ്യർത്ഥന നടത്തി. യുക്രൈനിലേക്ക് യുദ്ധത്തിനായി കുട്ടികളെ അയക്കരുതെന്നാണ് സെലെന്‍സ്‌കി അഭ്യർത്ഥിച്ചിരിക്കുന്നത്.
റഷ്യയിലെ അമ്മമാരോടും യുദ്ധത്തിനായി പ്രത്യേകം നിയോഗക്കപ്പെട്ട സൈനികരുടെ അമ്മമാരോടാണ് സെലെന്‍സ്‌കിയുടെ അഭ്യർത്ഥന. ടെലഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് സെലെന്‍സ്‌കി ഈ ആവിശ്യം ഉന്നയിച്ചിരിക്കുന്നത്.
റഷ്യ - യുക്രൈൻ യുദ്ധ സാഹചര്യത്തിൽ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അമ്മമാരുടെ കുട്ടികളെ അയക്കരുത്. നിങ്ങളുടെ മക്കൾ നിലവിൽ എവിടെയാണെന്ന് നിങ്ങൾ അന്വേഷിക്കുക.

യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കൾ നിയോഗിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ, യുദ്ധ ഭൂമിയിൽ എത്തി ചേരാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കണമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി.നിങ്ങളുടെ കുട്ടികൾ യുദ്ധ ഭൂമിയിൽ സുരക്ഷിതർ അല്ല. യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ കുട്ടികൾ നിയോഗിക്കപ്പെട്ടാൽ അത് തടയണം. യുദ്ധ ഭൂമിയിൽ എത്തുമെന്ന വിവരം ഉണ്ടെങ്കിൽ കുട്ടികൾ കൊല്ലപ്പെടാതിരിക്കാനോ തടവിലാക്കപ്പെടാതിരിക്കാനോ വേണ്ടി നിങ്ങൾ ഉടൻ പ്രവർത്തിക്കണം. - സെലെന്‍സ്‌കി വ്യക്തമാക്കി.

യുക്രൈന്‍ എന്ന രാജ്യം ഒരിക്കലും ഈ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. എന്നാൽ, റഷ്യ യുദ്ധം ചെയ്യുന്ന മുറയ്ക്ക് യുക്രൈൻ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, റഷ്യ - യുക്രൈൻ യുദ്ധം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരുവിഭാഗം സൈനികരും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. കീവ് പിടിച്ചെടുക്കാൻ റഷ്യ ഉടൻ പുതിയ ആക്രമണം നടത്തുമെന്ന് യുക്രൈനിന് നിലവിൽ അശങ്കയുണ്ട്. ഫെബ്രുവരി 24 - നാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. ബുച്ച, ഇസ്പിൻ, ഹോസ്‌റ്റോമൽ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത പോരാട്ടം നടന്നിരുന്നു.

റഷ്യയുടെ അധിനിവേശത്തിന്റെ ഫലമായി മെലിറ്റോപോളിലെ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയതായി യുക്രൈൻ പാർലമെന്റ് ആരോപിച്ചിരുന്നു. യുദ്ധം ആരംഭിച്ച് 2 ദിവസത്തിനുളളിൽ തന്നെ 150,000 പേർ താമസിച്ചു വന്നിരുന്ന യുക്രൈനിന്റെ പ്രധാന നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. യുദ്ധത്തിന് പിന്നാലെ വെള്ളിയാഴ്ച മാത്രം യുക്രൈനിന്റെ നാല് നഗരങ്ങളിൽ നിന്നായി 7144 പേരെയാണ് ഒഴിപ്പിച്ചത്. ചെർനിഹിവ്, എനെർഗോഡർ, ഹോസ്‌റ്റോമെൽ, കൊസറോവിച്ചി- മാനുഷിക ഇടനാഴികൾ വഴിയാണ് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മാർച്ച് 12 ന് രാത്രിയിലും കീവിൽ നിരവധി സ്ഫോടനങ്ങൾ കേട്ടിരുന്നതായാണ് റിപ്പോർട്ട് ഉണ്ടായിരുന്നു. മധ്യ യുക്രൈനിലെ ഡിനിപ്രോയിലും റഷ്യൻ സൈന്യം അക്രമം അഴിച്ച് വിട്ടിരുന്നു. ഡിനിപ്രോയിലെ കെട്ടിടങ്ങളിലേക്ക് മൂന്ന് മിസൈലുകൾ ഉപയോഗിച്ച് അക്രമം നടത്തിയത്. റഷ്യയുടെ അധിനിവേശത്തിൽ ഇന്നലെ യുക്രൈനിലെ ഷൂ ഫാക്ടറി നശിപ്പിക്കുകയും ഒരു സുരക്ഷാ ഗാർഡ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. നോവോകോഡാറ്റ്‌സ്‌കി ജില്ലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും മൈഗ്രേഷൻ ഓഫീസിലും കൗൺസിൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിലുമാണ് റഷ്യ മൂന്ന് മിസൈലുകൾ ഉപയോഗിച്ച് കുരിതികളം ആക്കി തീർത്തത്.

യുക്രൈനിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും നഗരത്തിൽ റഷ്യൻ സൈനികരില്ലെന്നും മേയർ ബോറിസ് ഫിലാറ്റിവിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 24 - ന് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. എന്നാൽ, ഇന്നലെ ആക്രമണങ്ങൾ നേരിട്ട ഡിനിപ്രോ യുക്രൈനിലെ ഒരു സുരക്ഷിത താവളമായിരുന്നു. ഈ സുരക്ഷിത താവളത്തിന് നേരെയാണ് റഷ്യ ഇന്നലെ അക്രമം അഴിച്ചു വിട്ടിരുന്നത്.

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലും ശക്തമാണ്. റഷ്യയുടെ അതിർത്തികളായ ലാത്വിയ, എസ്തോണിയ, ലിത്വാനിയ, റൊമാനിയ തുടങ്ങിയവയിൽ 20,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമെ, റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പും നൽകി. യുഎസ് സൈനികമായി ഇടപെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് അത് നയിക്കുമെന്നാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.












Click it and Unblock the Notifications