Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലേക്ക് നോക്കൂ, അവിടെ നടന്നത് മറക്കരുത്, രണ്ടരലക്ഷം പേരാണ് മരിച്ചത്, മുന്നറിയിപ്പുമായി യുഎന്‍

യുനൈറ്റഡ് നേഷന്‍സ്: ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റെ തീവ്രത ഓര്‍മിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കൊവിഡിനെ ആരും നിസാരവത്കരിക്കരുതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായത് 2,40000 പേര്‍ക്കാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രിലിനും ജൂണിനും ഇടയിലാണ് ഇന്ത്യയില്‍ രണ്ടാം തരംഗമുണ്ടായത്. സാമ്പത്തിക മേഖല അടക്കം ആ സമയം തകര്‍ന്ന് തരിപ്പണമായെന്ന് യുഎന്‍ പറയുന്നു. ഇതില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ വീണ്ടും സംഭവിക്കാമെന്ന മുന്നറിയിപ്പും യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

1

ലോകം മുഴുവന്‍ കൊവിഡിന്റെ പുതിയ തരംഗങ്ങള്‍ക്ക് സാക്ഷിയാവും. ഒമൈക്രോണ്‍ തീവ്ര വ്യാപനത്തിന് ശേഷിയുള്ള വേരിയന്റാണെന്ന് ഫ്‌ളാഗ്ഷിപ്പ് യുനൈറ്റഡ് നേഷന്‍സ് വേള്‍സ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പക്ട്‌സ് 2022 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമൈക്രോണ്‍ തരംഗമായി ആഞ്ഞടിക്കുകയാണെന്നും, ഇതിലൂടെ പുതിയ തരംഗങ്ങളും രോഗവ്യാപനവും ഉണ്ടാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം മാനുഷിക പ്രശ്‌നങ്ങളും അതോടൊപ്പം ഒരു രാ ജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ക്കുകയും ചെയ്യും. അത്തരം പ്രതിസന്ധികളാണ് ഇനി ലോകരാജ്യങ്ങള്‍ നേരിടേണ്ടി വരികയെന്നും ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയിലുണ്ടായ കൊവിഡിന്റെ തീവ്ര വ്യാപനമായിരുന്നു. ഡെല്‍റ്റ വേരിയന്റ് എടുത്തത് രണ്ടരലക്ഷത്തോളം ജീവനാണ്. അതിലുപരി സാമ്പത്തികമായി തിരിച്ചുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയാണ് അത് തകര്‍ത്തത്. അത്തരം തരംഗങ്ങള്‍ക്കാണ് ഇനി ലോകം സാക്ഷ്യം വഹിക്കുക. ആഗോള തലത്തില്‍ തന്നെ സഹകരിച്ച് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമം തുടരണം. ഇതിന്റെ ഭാഗമാണ് എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുക എന്ന കാര്യം. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണം. കൊവിഡ് മഹാമാരി ലോക സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ ഭീഷണിയാണ്. സുസ്ഥിരമായ ഒരു തിരിച്ചുവരവിനും വളര്‍ച്ചയ്ക്കും അത് തടസ്സമാകും.

ഇന്ത്യയില്‍ രണ്ടാം തരംഗം അതിതീവ്രമായിരുന്നു. നിരവധി മരണങ്ങളാണ് ഈ സമയത്ത് ഉണ്ടായിരുന്നു. ആശുപത്രികളും ഐസിയുവുകളും നിറഞ്ഞ് കവിഞ്ഞു. ആരോഗ്യ മേഖലയെ തന്നെ ഇത് താളം തെറ്റിച്ചിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ പലരും മരിക്കുന്നതിനും ഇത് കാരണമായി. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതിനാല്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പ്രതിദിനം ഒരുലക്ഷം കേസുകള്‍ക്ക് മുകളില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമൈക്രോണ്‍ തരംഗത്തിലും സമാനമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇത് ഡെല്‍റ്റ കേസുകളെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ലഭ്യമല്ലാത്ത കാരണങ്ങള്‍ കൊണ്ട് പല രാജ്യങ്ങളിലും സാമ്പത്തിക പുരോഗതി പെട്ടെന്ന് ഉണ്ടാവില്ലെന്നും യുഎന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+