കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രതയുള്ള പുതിയ കൊവിഡ്‌ വൈറസിന്റെ വ്യാപനം; ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ റദ്ദാക്കി യുകെ

Google Oneindia Malayalam News

ലണ്ടന്‍: ലോകത്ത്‌ ആദ്യമായി കോവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ച യുകെയില്‍ പുതിയ ഇനം കോവിഡ്‌ വൈറസ്‌ ബാധ പടര്‍ന്ന്‌ പിടിച്ചതോടെ യുകെയില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്‌. കൊവിഡിന്റെ സാധരണത്തേതിനേക്കാള്‍ തീവ്രതയേറിയ വൈറസ്‌ ബാധയാണ്‌ ഇപ്പോള്‍ പടരുന്നതെന്ന്‌ യുകെ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ പറഞ്ഞു. ആദ്യവൈറസിനേക്കാള്‍ 70 ശതമാനത്തിലധികം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്‌ പുതിയ വൈറസ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

വലിയ വേദനോയോടെ തന്നെ പറയട്ടെ നമ്മള്‍ പ്രതീക്ഷച്ചതുപോലെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ രാജ്യത്ത്‌ സംഘടിപ്പിക്കാന്‍ സാധിക്കില്ല. എല്ലാ അവധി ദിനങ്ങളും റദ്ദാക്കുകയാണ്‌. നിലവില്‍ മറ്റൊരു മാര്‍ഗവും ഇല്ല ബോറിസ്‌ ജോണ്‍സന്‍ വാര്‍ത്ത സമ്മേളനത്തില്‍ ജനങ്ങളോടായി പറഞ്ഞു.
പുതിയ ഇനം കൊറോണ വൈറസ്‌ ബാധ പടരുന്ന പ്രദേശങ്ങളില്‍ നാലാം ഘട്ട ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ലണ്ടനിലും യുകെയുടെ തെക്കു കിഴക്കന്‍ ഭാഗങ്ങളിലും ജനങ്ങളോട്‌ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന്‌ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ക്രസ്‌മസ്‌ ദിവസം മാത്രമേ ആളുകള്‍ക്ക്‌ പരിമിതമായ രീതിയില്‍ കൂട്ടം കൂടാന്‍ അനുവാദമുള്ളു.

boris johnson

യുകെയില്‍ പുതിയതരം തീവ്ര കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ യൂറേപ്യന്‍ രാജ്യങ്ങള്‍ യുകെയില്‍നിന്നും തിരിച്ചു യുകെയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ അനിശ്ചിത കാലത്തേക്ക്‌ റദ്ദാക്കി. നെതര്‍ലന്റ്‌സ്‌, ബല്‍ജിയം,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ്‌ ആദ്യം യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്‌. ഇന്ത്യയടക്കം ചില ലോക രാജ്യങ്ങളും യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്‌. ഡിസംബര്‍ 31 വരയൊണ്‌ നിലവില്‍ യുകെ വിമാനങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
പുതിയതായി പടര്‍ന്നുപിടിച്ച വൈറസ്‌ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം യുകെയില്‍ ശാസ്‌ത്ര വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഇമ്യൂട്ടേഷനു വിധേയമായ വൈറസ്‌ പുതിയ രൂപത്തിലേക്ക്‌ മാറിയതായിരിക്കാമെന്നാണ്‌ ശാസ്‌ത്രവിഭാഗത്തിന്റെ നിഗമനം. യുകെക്കു പുറമേ നേരത്തെ ദക്ഷിണാഫ്രിക്കയിലും രണ്ടാം ഘട്ട കോവിഡ്‌ വ്യാപനത്തിന്റെ ഭാഗമായി പുതിയ ഇനം വൈസിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ വൈറസ്‌ മനുഷ്യനു വലിയ രീതിയില്‍ ഭീഷണിയല്ലെന്നാണ്‌ പ്രാഥമിക നിഗമനം. യുകെയില്‍ പുതിയ ഇനം വൈറസ്‌ ബാധിച്ചവരിന്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ വലിയ രീതിയിലുള്ള അസ്വസ്‌തതകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളുവെന്നാണ്‌ റിപ്പോര്‍ട്ട്‌.എന്നാല്‍ ഇതിന്‌ സ്ഥിരീകരണം ഇല്ല.
കോവിഡ്‌ വാക്‌സിനേഷന്റെ ആദ്യഘട്ടം പിന്നിട്ട യുകെയില്‍ വാക്‌സിനെ പ്രതിരോധിക്കാന്‍ വൈറസ്‌ പുതിയ രൂപത്തിലേക്ക്‌ മാറിയതായിരിക്കുമോ പുതിയ ഇനം വൈറസ്‌ ബാധക്ക്‌ കാരണമായതെന്നും സംശയം ഉന്നയിക്കുന്നുണ്ട്‌. എന്തായാലും വാക്‌സിനേഷനോടെ വൈറസില്‍ നിന്നും മുക്തി നേടാമെന്ന യുകെയുടെ സ്വപ്‌നങ്ങള്‍ക്ക്‌ വലിയ തിരിച്ചടിയാണ്‌ പുതിയ ഇനം വൈറസ്‌ ബാധ പടര്‍ന്നു പിടച്ചതോടെ ഇല്ലാതായത്‌.

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
unseen strain of the new novel corona virus spared in UK; UK take more precuations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X